ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്ത് കുതിച്ചു കയറി!! ദശാബ്‍ദത്തിനിടെ ഇതാദ്യമായി ഹ്യുണ്ടായി വീണു!!


ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ യാത്രാ വാഹന നിർമ്മാതാക്കള്‍ എന്ന സ്ഥാനം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ നിന്നും

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച്എംഐഎൽ) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2021 ഡിസംബര്‍ മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ നേട്ടമാണ് ടാറ്റാ   കരസ്ഥമാക്കിയത്.

 

കഴിഞ്ഞ ഡിസംബറിൽ ടാറ്റ മോട്ടോഴ്സ്   പ്രതിമാസ വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിൽ ടാറ്റ മോട്ടോഴ്സ് 35300 കാറുകൾ വിറ്റപ്പോൾ ഹ്യുണ്ടായ് 32,312 യൂണിറ്റുകൾ ആണ് വിറ്റത്. 3.31 ലക്ഷം യൂണിറ്റുകളുടെ വൻ വിൽപ്പനയോടെയാണ് 2021 അവസാനിച്ചത്. 


 

പുതിയ കാറുകളുടെ കാര്യത്തിൽ ടാറ്റ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ടിഗോർ ഇവി ( Tigor EV )  പുറത്തിറക്കി. പഞ്ച് (Punch ) ഉപയോഗിച്ച് 2021ൽ മൈക്രോ എസ്യുവി ( Micro SUV ) വിഭാഗത്തിലേക്ക് കടന്നിരുന്നു. ഈ വർഷം, ടാറ്റ സിഎൻജിയിൽ ( CNG ) പ്രവർത്തിക്കുന്ന ടിയാഗോ (Tiago), ടിഗോർ എന്നിവ അവതരിപ്പിക്കും. അങ്ങനെ ഐസിഇ ( Internal Combustion Engine), ഇലക്ട്രിക്, സിഎൻജി ഇന്ധന ഓപ്ഷനുകളിൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാർ നിർമ്മാതാവായി ടാറ്റ മാറും.


സിലിക്കൺ ചിപ്പുകളുടെ ക്ഷാമവും കോവിഡ് മഹാമാരിയും  സൃഷ്ടിച്ചപ്രതിസന്ധികൾക്കിടയിലാണു ടാറ്റ മോട്ടോഴ്സിന്റെ ഈ തകർപ്പൻ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

Previous Post Next Post