യുഎസ് ഉപഗ്രഹമായ 'വേള്‍ഡ് വ്യൂ- 4 ' നേക്കാൾ അൾട്രാ-ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുത്ത് ചൈനീസ് AI സാറ്റലൈറ്റ് 'ബെയ്ജിങ് 3' ബഹിരാകാശ ഗവേഷകരെ ഞെട്ടിച്ചു !!
ബെയ്ജിംഗ്-3 ഉപഗ്രഹം 42 സെക്കൻഡിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയുടെ എച്ച്ഡി ചിത്രങ്ങൾ എടുത്തു. റോഡിലെ വാഹനങ്ങളെ വരെ തിരിച്ചറിയാന്‍ സാധിക്കുന്നവയാണ് ഇത്തരത്തിലെടുത്ത ചിത്രങ്ങള്‍. നിലവിലെ വാണിജ്യ ഉപഗ്രഹങ്ങളേക്കാള്‍ അതിവേഗം മികച്ച ഫലമാണ് ബെയ്ജിങ് 3 നൽകിയത്.
ജൂണിലാണ് ചൈന തങ്ങളുടെ നിരീക്ഷണ ഉപഗ്രഹമായ ബെയ്ജിങ് 3 വിക്ഷേപിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയുടെ തീരത്തിന്റെ 3,800 ചതുരശ്ര മൈല്‍ വരുന്ന പ്രദേശത്തിന്റെ സാറ്റലൈറ്റ് സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബെയ്ജിങ് 3ക്ക് സാധിച്ചു. ഭൂമിയില്‍ നിന്നും 500 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നടുത്ത ചിത്രത്തിന് ഒരു പിക്‌സലില്‍ 50 സെന്റിമീറ്റര്‍ റെസലൂഷനുണ്ട്(50 centimetres per pixel ) സെക്കൻഡില്‍ 10 ഡിഗ്രി വരെ ചരിവില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും ബെയ്ജിങ് 3ക്ക് സാധിക്കും. ഇത് ലോക റെക്കോഡാണ്.
ബെയ്ജിങ് 3 ടിബറ്റന്‍ പീഠഭൂമി (Tibetan plateau ) മുതല്‍ കിഴക്കന്‍ ചൈനാ സമുദ്രം വരെ നീണ്ടു കിടക്കുന്ന യാങ്‌സീ ( Yangtze ) നദിയുടെ 6,300 കിലോമീറ്റര്‍ വരുന്ന പ്രദേശം ചൈനക്ക് മുകളില്‍ വടക്കു നിന്നും തെക്കോട്ടേക്ക് ഒരൊറ്റ പറക്കലില്‍ പകര്‍ത്തിയെടുത്തു. സാധാരണ നിരീക്ഷക സാറ്റലൈറ്റുകള്‍ക്ക് സാങ്കേതികമായി അസാധ്യമായ ദൗത്യമാണിത്.
ഇത്തരത്തില്‍ ഒരൊറ്റ ദിവസം ഭൂമിയുടെ 500 വ്യത്യസ്ത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ചൈനീസ് സാറ്റലൈറ്റിന് സാധിക്കും. ഇതിന് നിര്‍മിത ബുദ്ധിയുടെ സഹായവും ബെയ്ജിങ് 3 ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്ത് അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഈ ചൈനീസ് സാറ്റലൈറ്റിന് സാധിക്കും. അമേരിക്കന്‍ സാറ്റലൈറ്റായ വേള്‍ഡ്‌വ്യൂ-4 നെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തില്‍ പ്രതികരിക്കാന്‍ ബെയ്ജിങ് 3ക്ക് സാധിക്കുന്നുണ്ട്. സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമേരിക്കയുടെ അത്യാധുനിക സാറ്റലൈറ്റാണ് വേള്‍ഡ് വ്യൂ 4.
ഒരേസമയം ഭൂമിയിലെ 13 കിലോമീറ്റര്‍ പ്രദേശമാണ് അമേരിക്കന്‍ സാറ്റലൈറ്റിന്റെ നിരീക്ഷണ പരിധിയെങ്കില്‍ ചൈനീസ് സാറ്റലൈറ്റിന്റേത് ഇത് 23 കിലോമീറ്ററാണ്. ചിത്രങ്ങളുടെ വ്യക്തതയുടെ കാര്യത്തില്‍ അമേരിക്കന്‍ സാറ്റലൈറ്റ് മുന്നിലാണെങ്കിലും ഇതിന്റെ പകുതി മാത്രം ഭാരമേ ചൈനീസ് സാറ്റലൈറ്റിനുള്ളൂ. മാത്രമല്ല ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് വേള്‍ഡ് വ്യൂ- 4 നല്‍കുകയെങ്കില്‍ ഈ പരിമിതിയെ മറികടക്കാന്‍ ബെയ്ജിങ് 3ക്ക് സാധിച്ചിട്ടുണ്ട്.