സാധാരണ വെളിച്ചം മാത്രം ഉപയോഗിച്ച് സ്വയം കേടുപാടുകൾ തീർക്കാൻ പറ്റുന്ന 3D പ്രിന്റഡ് പ്ലാസ്റ്റിക്കാണ് കണ്ടുപിടിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ- യുഎൻഎസ്ഡബ്ല്യു ( UNSW ) സ്കൂൾ ഓഫ് കെമിക്കൽ എഞ്ചിനീയറിംഗിലെ പ്രൊഫസർ സിറിൽ ബോയറും ( Professor Cyrille Boyer ) അദ്ദേഹത്തിന്റെ സംഘവും ഡോ. നഥാനിയൽ കോറിഗനും ( Dr. Nathaniel Corrigan ) , മൈക്കൽ ഷാങ്ങും ( Michael Zhang) ചേർന്ന് പ്രിൻറിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ലിക്വിഡ് റെസിനിൽ ( Liquid Resin ) "സ്പെഷ്യൽ പൗഡർ" ചേർത്താൽ, മെറ്റീരിയൽ തകർന്നാൽ , പിന്നീട് വേഗത്തിലും എളുപ്പത്തിലും അതിനെ പുനർ നിർമ്മിക്കാൻ കഴിയുന്നു എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്കിന്റെ നിര്‍മാണ വേളയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പശയും പൊടിയുമാണ് ഇവയ്ക്ക് സ്വയം കേടുപാടുകള്‍ തീര്‍ക്കാനുള്ള ശേഷി നല്‍കുന്നത്. പൊട്ടലുകള്‍ സംഭവിച്ച 3ഡി പ്ലാസ്റ്റിക്കില്‍ എല്‍ഇഡി ലൈറ്റ് പ്രത്യേകം രീതിയില്‍ അടിക്കുകയാണ് ചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂറിനകം തന്നെ പ്ലാസ്റ്റിക്ക് പൂര്‍വരൂപത്തിലാകുമെന്നാണ് കണ്ടുപിടിത്തം.
അറ്റകുറ്റപ്പണി ചെയ്ത പ്ലാസ്റ്റിക്കിന് കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ ശക്തമാക്കുന്നു, ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാവിയിൽ രാസമാലിന്യം (Chemical Waste ) കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രൈതിയോ കാര്‍ബോണേറ്റ് ( Trithiocarbonate ) എന്ന പൗഡറാണ് 3ഡി പ്ലാസ്റ്റിക് നിര്‍മാണ വേളയില്‍ ഉപയോഗിച്ചതെന്നും യുഎൻഎസ്ഡബ്ല്യു എൻജിനീയര്‍മാര്‍ പറയുന്നുണ്ട്. ഒരു റാഫ്റ്റ് (Reversible Addition Fragmentation chain Transfer-RAFT) ഏജന്റാണിത്. ഏതാണ്ട് അര മണിക്കൂറിനകം തന്നെ ഇത്തരം 3ഡി പ്ലാസ്റ്റിക് സ്വയം കേടുപാടുകള്‍ തീര്‍ക്കുന്നുണ്ട്. രണ്ട് പൊട്ടിയ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഒരു മണിക്കൂറിനകം പൂര്‍വസ്ഥിതിയിലായെന്നും ശാസ്ത്രജ്ഞർ അറിയിച്ചു