നിങ്ങൾക്കുമാകാം 'ഫോൺ വിദഗ്ധൻ' !!! നിങ്ങൾക്ക് ആവശ്യമായ ഫോൺ എങ്ങനെ തിരഞ്ഞടുക്കാം?

മുൻകാലങ്ങളിൽ ഒരാൾ ഫോൺ വാങ്ങുന്നത്  ലളിതമായ ഒരു കാര്യത്തിനു മാത്രമാണ്, ഫോൺ വിളിക്കാൻ മാത്രം!!


ഇന്ന് സ്മാർട്ട് ഫോണുകളുടെ കാലമാണ്. ഒരോ ആളുകളും ഫോണുകൾ വാങ്ങുന്നത് പല പല ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ്. ചിലർക്ക് വിദ്യാഭ്യാസ ആവശ്യാർഥമാകാം. വേറെ ചിലർക്ക് യാത്രയിൽ വീഡിയോ എഡിറ്റിംഗ് പോലുള്ള കാര്യങ്ങളാകാം. വേറെ ചിലരുടെ ജോലികാര്യങ്ങൾ ഫോണിലെ ആപ്പ് ഉപയോഗിച്ചാവാം. ചിലർക്ക് വളരെ അഡ്വാൻസ്ഡ് ലെവൽ ഗൈയിം കളിക്കാനുമാവാം!!  ചുരുക്കി പറഞ്ഞാൽ ഒരു കംപ്യൂട്ടറിന്റെ സ്ഥാനം തന്നെയാണ് ഈ കാലത്ത് ഫോണിനുള്ളത്!!



ആവശ്യങ്ങൾ കണ്ടറിഞ്ഞ് വാങ്ങണം ഫോൺ!! എങ്ങനെയെന്ന് നോക്കാം.



റാം  (RAM) 

റാൻഡം ആക്സസ് മെമ്മറി എന്നറിയപെടുന്ന ഇവയാണ്

സ്‌മാർട്ട്‌ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ പ്രോഗ്രാമുകളും ആപ്പുകളും ലോഡ് ചെയ്യാൻ  ഉപയോഗിക്കുന്നത്. ഒന്നിലധികം പ്രോഗ്രാമുകൾ ഒരേ സമയം ഉപയോഗിക്കാനും അതിന്റെ സ്വിച്ചിങ്ങ് എളുപ്പമാക്കുന്നതിനു കൂടുതൽ കപ്പാസിറ്റിയുള്ള റാം വേണം. ഫോണിനകത്ത് നടക്കുന്ന പ്രക്രീയകളിൽ കോപ്പി ചെയ്യുക തുടങ്ങിയവയെല്ലാം  റാമിനെ ആശ്രയിച്ചിരിക്കുന്നു


ലൈറ്റ് യൂസർ: നിങ്ങൾ വളരെ ലളിതമായ ഉപയോഗത്തിനാണ് ഫോൺ വാങ്ങുന്നതെങ്കിൽ : 2GB പരിഗണിക്കാം


 നോർമൽ യൂസർ: സാധാരണ ഉപയോഗത്തിനെങ്കിൽ: 3 - 4GB


ഹെവി യൂസർ: കുറച്ചധികം ആവശ്യമുണ്ടെങ്കിൽ 6 - 8 GB 


4. പവർ യൂസർ: വളരെയധികം സങ്കീർണമായ ഉപയോഗമുണ്ടെങ്കിൽ 8 - 12 GB



പ്രോസസർ ( Processor)

ഫോണിന്റെ 'തലച്ചോർ'  എന്നുപറയാം. ഫോണിന്റെ പ്രകടനം വർദ്ധിക്കുന്നത് ഇതിന്റെ 'കോർ (Core)', 'ക്ലോക്ക് സ്പീഡ്   (Clock Speed)' കൂടുമ്പോഴാണ്.



ലൈറ്റ് യൂസർ: Quad Core 1.5 GHz


നോർമൽ യൂസർ : Hexa Core 2GHz


ഹെവി യൂസർ: Octa Core 2GHz


പവർ യൂസർ: Otta Core 2.5GHz



പ്രോസസർ സീരിസ് (Processor Series)


ലൈറ്റ് യൂസർ


Qualcomm Snapdragon (SD) 

4 Series : SD 439, 450


MediaTek

A Series : A22, A25



നോർമൽ യൂസർ

Qualcomm Snapdragon (SD) 

6 Series : SD 660, 675


MediaTek P Series : P 70, P90


 ഹെവി യൂസർ: 

Qualcomm Snapdragon (SD) 

7 Series : SD 710, 712


MediaTek G Series : G 70, G90


പവർ യൂസർ

Qualcomm Snapdragon (SD) 

 8 Series : SD 855, 865


MediaTek : X Series : X 27 , X 30


*സ്റ്റോറേജ് :  

എത്രയാണോ കൂടുതൽ, അത്രയും ഡാറ്റ ഫോണിൽ ശേഖരിക്കാൻ പറ്റും.


16GB, 32GB, 64GB, 128GB, 256GB ആവശ്യത്തിനനുസരിച്ച് യാഥാക്രമം തിരഞ്ഞെടുക്കാം.



*ക്യാമറകളുടെ തിരഞ്ഞെടുപ്പ്


പ്രാഥമിക ക്യാമറ/ ബാക്ക് ക്യാമറ


3.9 MP  വരെ

4 MP    മുതൽ 7.9 MP

8 MP    മുതൽ 11.9 MP

12 MP  മുതൽ  15.9 MP

16 MP  മുതൽ 19.9 MP

32 MP  മുതൽ



മുൻ ക്യാമറ /ഫ്രണ്ട് ക്യാമറ


3.9 MP  വരെ

4 MP    മുതൽ  7.9 MP

8 MP    മുതൽ  11.9 MP

12 MP  മുതൽ  15.9 MP

16 MP  മുതൽ  19.9 MP

20 MP  മുതൽ   23.9 MP

24 MP  മുതൽ   27.9 MP

32 MP മുതൽ


റോം ( ROM )

റീഡ്-ഓൺലി മെമ്മറി എന്നറിയപ്പെടുന്ന ഇവ സ്‌മാർട്ട്‌ഫോണുകളുടെ   പ്രവർത്തനത്തിനു അത്യാവശ്യം വേണ്ട പ്രോഗ്രാമുകൾ, സിസ്റ്റം പാർട്ടീഷൻ തുടങ്ങിയവ ഫോൺ നിർമ്മാതാക്കൾ  സ്റ്റോർ ചെയ്തു വെച്ചിരിക്കുന്നു ഇതിലാണ്. ഇതു ഉപയോക്താവിനു കളയാനോ, മാറ്റം വരുത്താനോ പറ്റില്ല.



ഇന്റേണൽ മെമ്മറി (Internal Memory)

നിങ്ങളുടെ എല്ലാ  ഫയലുകൾ സംഭരിക്കാൻ കഴിയുന്ന ഒന്നാണ് ഇന്റേണൽ മെമ്മറി, കൂടുതൽ 

ഇന്റേണൽ മെമ്മറി നിങ്ങളുടെ സ്മാർട്ട്ഫോണിൽ സൂക്ഷിക്കാൻ കഴിയുന്ന ഫോട്ടോകളും വീഡിയോകളും ആപ്പുകളുടെയും എണ്ണം നല്ലവണ്ണം കൂട്ടാനും ഫോണിന്റെ പ്രവർത്തനം മെച്ചപെടുത്താനും സഹായിക്കുന്നു.



ഇത് 4 GB, 8 GB,16GB, 32 GB, 64 GB, 128 GB, 256 GB  തുടങ്ങിയ പല അളവുകളിൽ ലഭിക്കും.

Previous Post Next Post