ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്റെ (DOT) റിപ്പോർട്ട് പ്രകാരം, 2022ൽ ഇന്ത്യയിലെ പതിമൂന്ന് പട്ടണങ്ങളിൽ 5ജി കണക്റ്റിവിറ്റി വരുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം ലേലം പെട്ടെന്ന് നടക്കാനുള്ള സാധ്യതയുണ്ട്.
1. ഗുരുഗ്രാം, 2. ബംഗളൂരു, 3. കൊൽക്കത്ത, 4. മുംബൈ, 5. ചണ്ഡീഗഡ്, 6. ഡൽഹി, 7. ജാംനഗർ, 8. അഹമ്മദാബാദ്, 9. ചെന്നൈ, 10. ഹൈദരാബാദ്, 11. ലഖ്‌നൗ, 12. പൂണെ, 13. ഗാന്ധിനഗർ എന്നിവയാണ് അടുത്ത വർഷത്തിനുള്ളിൽ 5ജി കണക്റ്റിവിറ്റി ലഭിക്കാൻ പോകുന്ന നഗരങ്ങൾ.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണ് 5ജി സേവന രംഗത്തുള്ളത്.
സ്വദേശി 5G ടെസ്റ്റ് ബെഡ്‌സ് ( Test beds ) അതായത് ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റം, നെറ്റ്‌വർക്ക് കോൺഫിഗറേഷൻ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും പരിശോധിക്കാൻ
ബോംബെ, ഡൽഹി, ഹൈദരാബാദ്,
മദ്രാസ് എന്നീ സ്ഥലങ്ങളിലെ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC) ബെംഗളൂരു, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് & റിസർച്ച് (SAMEER), സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി (CEWiT) തുടങ്ങിയ സ്ഥാപനങ്ങൾ രംഗത്തുണ്ട്.
ഇതിനായി 224 കോടി രൂപയോളം
ടെലികോം വകുപ്പ് 2018 മുതൽ
2021 അവസാനം വരെ ചെലവിട്ടിരുന്നു.