ജിയോ ഡേറ്റ തീർന്നു പോയോ?? ജിയോ തരും ഡേറ്റാ ലോൺ!! എങ്ങനെ എടുക്കാം ഈ ലോൺ??


• എന്താണ് ഡേറ്റാ ലോൺ?


ഹൈസ്പീഡ് ഡാറ്റാ ക്വാട്ട തീർന്ന് ഉടൻ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കൾക്ക് 'ഇപ്പോൾ റീചാർജ് ചെയ്യുക, പിന്നീട് പണമടയ്ക്കുക' ( Recharge Now and Pay Later' ) എന്ന ജിയോയുടെ 'എമർജൻസി ഡാറ്റ ലോൺ' സൗകര്യം,  ഉപയോഗപെടുത്താം!!. ഈ സൗകര്യം ഉപയോഗിച്ച്, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 1 ജിബി വീതമുള്ള 5 എമർജൻസി ഡേറ്റ പായ്ക്കുകൾ വരെ കടം വാങ്ങാൻ ജിയോ അനുവദിക്കുന്നു

ഓരോ വൗച്ചറും 11 രൂപ വീതം ചാർജ് ഈടാക്കും.



• ഡേറ്റാലോൺ എങ്ങനെ എടുക്കാം?


എമർജൻസി ഡേറ്റ ലോൺ പായ്ക്ക് ലഭിക്കുന്നതിന്  താഴെ പറയുന്ന പോലെ ചെയ്യുക.


1. MyJio ആപ്പ് തുറന്ന് പേജിന്റെ മുകളിൽ ഇടതുവശത്തുള്ള മെനുവിലേക്ക് പോകുക



2. മൊബൈൽ സേവനങ്ങൾക്ക് കീഴിൽ 'എമർജൻസി ഡേറ്റ ലോൺ' തിരഞ്ഞെടുക്കുക



3. എമർജൻസി ഡേറ്റ ലോൺ ബാനറിൽ 'പ്രൊസീഡ്' ടാപ്പ് ചെയ്യുക.




4. 'ഗെറ്റ് എമർജൻസി ഡേറ്റ' ഓപ്ഷൻ തിരഞ്ഞെടുക്കുക




5. അടിയന്തര വായ്പാ ആനുകൂല്യം ലഭിക്കാൻ ' അക്റ്റിവേറ്റ് നൗ' ക്ലിക്ക് ചെയ്യുക.



• ജിയോ എമർജൻസി ഡാറ്റ ലോൺ സൗകര്യം  എത്ര തവണ ലഭിക്കും?


തൽക്ഷണം പണമടയ്ക്കാതെ നിങ്ങൾക്ക് 5 എമർജൻസി ഡേറ്റ ലോൺ പായ്ക്കുകൾ വരെ (ഒരു പാക്കിന് ₹11 വിലയുള്ള) ലഭിക്കും. ഒരു ഉപയോക്താവിന് പരമാവധി വായ്പ തുക ₹55 ആണ് (അല്ലെങ്കിൽ 5 പായ്ക്കുകൾ).



• ജിയോ എമർജൻസി ഡേറ്റ ലോൺ സൗകര്യം ലഭിക്കാൻ ആർക്കാണ് യോഗ്യത?


നിലവിൽ, എല്ലാ ജിയോ പ്രീപെയ്ഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.



• അടിസ്ഥാന പ്ലാനിന്റെ സാധുത/കാലാവധിക്ക് ശേഷം  ജിയോ എമർജൻസി ഡേറ്റ ലോൺ പായ്ക്ക് പ്രവർത്തിക്കുമോ?


ഇല്ല, ജിയോ എമർജൻസി ഡേറ്റ ലോൺ പായ്ക്ക്  അടിസ്ഥാന പ്ലാനിന്റെ ( Base Plan)

സാധുത അനുസരിച്ചു മാത്രമെ പ്രവർത്തിക്കുകയുള്ളു.



• ജിയോ എമർജൻസി ഡേറ്റ ലോൺ സൗകര്യത്തോടൊപ്പം  OTT ആപ്പുകൾ ഉപയോഗിക്കാമോ?


അതെ, ജിയോ എമർജൻസി ഡേറ്റ ലോൺ സൗകര്യം  ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് ഡേറ്റ നൽകുന്നു, OTT ആപ്പുകൾ ഉൾപ്പെടെ എന്തിനും ഇത് ഉപയോഗിക്കാം.



• ജിയോ എമർജൻസി ഡാറ്റ ലോൺ ഫെസിലിറ്റിക്ക് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും അധിക നിരക്കുകൾ ബാധകമാണോ?


എമർജൻസി ഡേറ്റ ലോൺ സൗകര്യം ലഭിക്കുമ്പോൾ അധിക നിരക്കുകളൊന്നും ഈടാക്കില്ല. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഡേറ്റ പായ്ക്ക് വാങ്ങിയെങ്കിൽ, നിങ്ങൾ ₹11 തിരികെ നൽകണം, നിങ്ങൾ 5 പായ്ക്കുകൾ എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഡേറ്റ ലോണിന് ₹55 (₹11*5) നൽകണം.



• ജിയോ എമർജൻസി ഡേറ്റ ലോൺ സൗകര്യം 5 തവണ ഉപയോഗിച്ചതിന് ശേഷം  അത് വീണ്ടും ഉപയോഗിക്കാനാകുമോ?


അതെ, 5 എമർജൻസി ഡേറ്റ ലോൺ വൗച്ചറുകളുടെ ആദ്യ സെറ്റിന്  പണമടച്ചുകഴിഞ്ഞാൽ സൗകര്യം വീണ്ടും ലഭിക്കും.



• ജിയോ എമർജൻസി ഡേറ്റ ലോൺ തുകയുടെ പേയ്‌മെന്റ് പ്രക്രിയ എന്താണ്?


എമർജൻസി ഡാറ്റ ലോൺ പെയ്മെന്റ് സൗകര്യത്തിനു  താഴെ പറയുന്ന പോലെ ചെയ്യുക.


1. MyJio ആപ്പ് തുറന്ന് പേജിന്റെ മുകളിൽ ഇടതുവശത്തുള്ള മെനുവിലേക്ക് പോകുക.


2. മൊബൈൽ സേവനങ്ങൾക്ക് കീഴിൽ 'എമർജൻസി ഡേറ്റ ലോൺ' തിരഞ്ഞെടുക്കുക


3. എമർജൻസി ഡേറ്റ ലോൺ ബാനറിൽ 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക


4. പേ എമർജൻസി   ഡേറ്റ  ലോണിന്  ഓപ്ഷൻ തിരഞ്ഞെടുക്കുക

പേയ്‌മെന്റിനായി  മൊത്തം വായ്പ തുക തിരിച്ചടക്കാൻ

 ഏതെങ്കിലും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.


ജിയോ എമർജൻസി ഡേറ്റ ലോൺ സൗകര്യം കൗണ്ടർ ഓട്ടോ റീസെറ്റ് 5 ആയിമാറും, 


അപ്പോൾ നിങ്ങളുടെ ഡേറ്റ ലോൺ സൗകര്യം നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാം.



• എമർജൻസി ഡേറ്റ ലോൺ പായ്ക്ക് സ്വയമേവ ഉടനടി ആരംഭിക്കുമോ?


അതെ, നിങ്ങൾ എമർജൻസി ഡേറ്റ ലോൺ പായ്ക്ക് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഡേറ്റാ ആനുകൂല്യം ഉടനടി പ്രവർത്തനക്ഷമമാകും.



• 5 എമർജൻസി ഡേറ്റ ലോൺ പായ്ക്കുകൾക്കായി തിരിച്ചടവിനു സമയ പരിധി എത്രയാണ്?


ലോൺ തിരിച്ചടവ് വേഗത്തിൽ ചെയ്താൽ, ഡേറ്റാ ലോൺ വീണ്ടും ആവശ്യം വരുമ്പോൾ കിട്ടും എന്നു ഉറപ്പു വരുത്താം. നിലവിലെ ലോൺ അടക്കാതെ വെച്ചാൽ അടിയന്തര സാഹചര്യത്തിൽ നിങ്ങൾക്ക് ഡേറ്റാ ലോൺ പായ്ക്കുകൾ ലഭിക്കാതെ വരും.


ജിയോഫോൺ ഉപയോക്താക്കൾക്ക് എമർജൻസി ഡാറ്റ ലോൺ പാക്കുകൾ ലഭ്യമാക്കാമോ?


ജിയോ സ്മാർട്ട്‌ഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്.



• എമർജൻസി ഡാറ്റ ലോൺ പായ്ക്കിന് അപേക്ഷിക്കുകയും ഡാറ്റ ക്വാട്ട ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും?


അടിസ്ഥാന പ്ലാൻ ( Base Plan ) സാധുതയ്‌ക്കൊപ്പം നിങ്ങളുടെ എമർജൻസി ഡേറ്റ ക്വാട്ടയും കാലഹരണപ്പെടും.



• എമർജൻസി ഡാറ്റ ലോൺ പാക്കിലേക്ക് എങ്ങനെ  പണമടയ്ക്കാനാകും?


എടുത്ത എമർജൻസി ഡാറ്റ ലോണിന്റെ പേയ്‌മെന്റ് MyJio ആപ്പ് വഴി നടത്താം.

Previous Post Next Post