മെറ്റാവേഴ്സ് കൂടുതൽ ജനപ്രീയമാകുമോ? ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹ സൽക്കാരം തമിഴ്നാട്ടിൽ!! ലോകത്തിൽ രണ്ടാമത്തെ!!

ഇന്ത്യയിലെ ആദ്യ 'മെറ്റാവേഴ്സ്' വിവാഹ സൽക്കാരം നടത്തി ചരിത്രം കുറിക്കാൻ പോകുകയാണ് തമിഴ്നാട്ടിലെ പ്രതിശ്രുത വധുവരന്മാർ!!


ഐഐടി മദ്രാസിലെ പ്രൊജക്റ്റ് അസോസിയേറ്റായി ജോലി ചെയ്യുന്ന

ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി മാസം 6 നു തമിഴ്നാട്ടിലെ ശിവലിംഗപുരം ഗ്രാമത്തിൽ വെച്ചാണ് നടക്കുന്നത്. 




എന്നാൽ വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരം ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കാവുന്ന രീതിയിൽ മെറ്റാവേഴ്സിലൂടെ നടത്താനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഹാരി പോട്ടർ പരമ്പരയിലെ ഹോഗ്വാർട്സ്

( Hogwarts ) തീമാണ് ഒരുക്കുന്നത്. 


ഇതിലെ ഏറ്റവും രസകരമായ ഒരു കാര്യം വധുവിന്റെ മരിച്ചുപോയ അച്ഛന്റെ ത്രീഡി അവതാറും ഇതിൽ പങ്കെടുക്കും!!.


      Photo credits:  IBC Tamil


 കല്യാണ സൽകാരമാണെങ്കിലും ഭക്ഷണം വിതരണം മെറ്റാവേഴ്സ് വഴി പറ്റില്ല. പക്ഷെ അതിഥികൾക്ക് ഗിഫ്റ്റായി പണം ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും നൽകാം.


IBC Tamil ചാനലിൽ  മെറ്റാവേഴ്സ് കല്യാണ സൽകാരം നടത്തുന്ന വരൻ ദിനേഷ് സംസാരിക്കുന്ന വീഡിയോ കാണാം


 https://youtu.be/EEGZevZTKbk

Previous Post Next Post