ഇത് ടെക്സ്റ്റ്-വോയ്‌സ് മെസേജുകളുടെ കാലമാണ്. നമ്മൾ ഒരാളെ ഫോൺ ചെയ്യുമ്പോൾ, അയാൾ നിങ്ങളോട് ഫോണിൽ സംസാരിക്കാവുന്ന സാഹചര്യത്തിലാണോ, ഡ്രൈവിംഗിലാണോ, ഫോൺകോളുകൾ വരുന്നത് അയാളിൽ ദേഷ്യമോ, വെറുപ്പോ ഉണ്ടാക്കാൻ സാധ്യതയുള്ള സമയമാണോ എന്ന് വിദൂരത്തിൽ നിന്ന് നമ്മൾക്ക് മനസ്സിലാക്കാൻ പറ്റില്ല!!
ഇത്തരം സന്ദർഭങ്ങളിൽ അത്ര അത്യാവശ്യമല്ലാത്ത ഫോൺകോളുകൾ ഒഴിവാക്കി. വോയിസ്/ ടെക്സ്റ്റ് മെസേജുകൾ ആളുകൾ ഉപയോഗിക്കുന്നു.
ചിലപ്പോൾ ഒരാൾ മെസ്സേജ് അയച്ചാൽ, അത് നമ്മൾ വായിച്ചിട്ട് മറുപടി കൊടുത്തില്ലെങ്കിൽ, രണ്ട് പേർ തമ്മിലുള്ള ബന്ധം വഷളാകുന്ന സന്ദർഭങ്ങളും വരാം!!
ഈ അവസ്ഥയിൽ, അയച്ചയാളെ അറിയിക്കാതെ തന്നെ വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കാൻ പറ്റുന്ന മൂന്നു ടിപ്സുകളുണ്ട്. നിങ്ങൾ അവരുടെ സന്ദേശങ്ങൾ വായിച്ചിട്ട് മറുപടി നൽകിയിട്ടില്ലെന്നും അവർക്ക് തോന്നാതെ തന്നെ!!
• റീഡ് റെസീറ്റ്/ ബ്ലൂ ടിക്ക് ഓഫാക്കുക.
ഒരു ലളിതമായ മാർഗ്ഗമാണ് വായന രസീറ്റുകളോ ( Read Receipt ) ബ്ലൂ ടിക്കുകളോ ( Blue Tick ) ഓഫാക്കുക എന്നത്, എന്നാൽ ഇത് സെറ്റ് ചെയ്താൽ മറ്റൊരാൾ നിങ്ങളുടെ സന്ദേശം വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്കും അറിയാൻ പറ്റില്ല!.
വാട്സ്ആപ് സെറ്റിംഗ്സ് പോകുക.
> അക്കൗണ്ട് > സ്വകാര്യത / Privacy> ഇടത്തേക്ക് സ്വൈപ്പ് ചെയ്തുകൊണ്ട് റീഡ് രസീതുകൾ ഓഫാക്കുക.
• Aeroplane മോഡ്.
റീഡ് റെസിറ്റ് ഓഫ് ചെയ്താൽ മറ്റുള്ളവർ നിങ്ങളുടെ മെസ്സേജ് വായിച്ചത് അറിയാനും പറ്റില്ല. അപ്പോൾ, വാട്സ്ആപ് തുറക്കുന്നതിന് മുമ്പ് , നിങ്ങളുടെ ഫോണിലെ 'എയർപ്ലെയിൻ മോഡ്' ഓണാക്കുക. സന്ദേശങ്ങൾ വായിച്ച ശേഷം, നിങ്ങൾ ഫോണിലെ 'എയർപ്ലെയിൻ മോഡ്' ഓഫാക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ, മെസ്സേജ് വായിക്കാത്തതായി രേഖപെടുത്തും.
• നിങ്ങൾ വാട്ട്‌സ്ആപ്പിൽ നോക്കുന്നത്/ നിങ്ങളുടെ സജീവ സാന്നിധ്യം കാണിക്കാതിരിക്കാൻ മറ്റൊരു രീതി, 'ലാസ്റ്റ് സീൻ' 'അവസാനം കണ്ടത്' ഓഫാക്കുക എന്നതാണ്.
സെറ്റിംഗ്സിൽ പോകുക > അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക > സ്വകാര്യത/Privacy തിരഞ്ഞെടുക്കുക.
• EveryOne എന്ന ഓപ്ഷൻ എടുത്താൽ നിങ്ങൾ വാട്സ്ആപ് അവസാനം ഉപയോഗിച്ച ദിവസവും സമയവും എല്ലാവരെയും കാണിക്കും.
• My contacts എന്ന ഓപ്ഷൻ എടുത്താൽ, നിങ്ങൾ വാട്സ്ആപ് അവസാനം ഉപയോഗിച്ച് തിയതി, സമയം എന്നീവ നിങ്ങളുടെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് മാത്രമാവും ദൃശ്യമാകുന്നത്.
• NoBody എടുത്താൽ 'ലാസ്റ്റ് സീൻ' ആർക്കും ദൃശ്യമാകില്ല.