ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും മലയാളത്തിൽ ടൈപ്പ് ചെയ്യാറുണ്ട്. മൊബൈൽ ഫോണിലെ ചെറിയ കീപാഡിൽ ഇംഗ്ലീഷ് ഭാഷയിൽ ടൈപ്പ് ചെയ്യാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ മലയാളത്തിൽ ടൈപ്പ് ചെയ്യുക എന്തുമാത്രം മിനകെട്ട പണിയാകും! വോയ്‌സ് ടൈപ്പിംഗ് സൗകര്യം ഗൂഗിൾ കീപാഡിൽ കിട്ടുമെങ്കിലും, മിക്കവാറും തെറ്റായും ചിലപ്പോൾ പകുതി വാക്കുകൾ ഇംഗ്ലീഷിലുമായിരിക്കും. ഇതൊക്കെ പരിഹരിക്കാൻ നല്ലൊരു കീബോർഡ് നിങ്ങൾക്ക് ആൻഡ്രോയ്ഡ് ഫോണിൽ പ്ലേസ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാം. 'മ' എന്ന ചിഹ്നത്തിൽ ടാപ്പ് ചെയ്തതിനു ശേഷം മുകളിൽ വരുന്ന മൈക്ക് ചിഹ്നത്തിൽ ടാപ്പ് ചെയ്താൽ 'സംസാരിക്കു' എന്നു സ്ക്രീനിൽ വരുമ്പോൾ, നിങ്ങൾ പറയുന്നത് മലയാളത്തിൽ ടൈപ്പ് ചെയ്തുവരും.
കീബോർഡിൽ കാണുന്ന വലിയ കീ (സ്പെയിസ് ബാർ) പ്രെസ്സ് ചെയ്തു പിടിച്ചാൽ, നിങ്ങളുടെ പഴയ കീപാഡ് തിരികെ വേണമെങ്കിൽ അതു ടാപ്പ് ചെയ്തു ഉപയോഗിക്കാം.
മലയാളം ടൈപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഈ അടിപൊളി കീബോർഡ് ആപ്പ് ട്രൈ ചെയ്യാം.
https://play.google.com/store/apps/details?id=com.clusterdev.malayalamkeyboard