TECH Malayalam | Latest News Updates From Technology In Malayalam

മനുഷ്യ മസ്തിഷ്കത്തിന്റെ നീഗൂഡതകൾ, അത്ഭുതങ്ങൾ എന്നീവ അറിയാനും നിയന്ത്രിക്കാനും ഇലോൺ മസ്കിന്റെ 'ന്യൂറാലിങ്ക് മിഷൻ'!! പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം.


മനുഷ്യതലച്ചോറിനെ ( Brain ) കമ്പ്യൂട്ടറുമായി (Machine ) ഘടിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക്. ബഹിരാകാശ സഞ്ചാരം, ചൊവ്വായിലെ മനുഷ്യകോളനി, ടെസ്ലാ കാർ, ഹൈപ്പർ ലൂപ്പ് തുടങ്ങിയ അത്യാധുനിക വാഹനങ്ങൾ,  അത്യാധുനിക ടെലികമ്മ്യൂണിക്കേഷൻ,അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ ബ്രഹ്മാണ്ഡ പദ്ധതികളുടെ ചക്രവർത്തിയായ ഇലോൺ മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ് ന്യൂറലിങ്ക്!!.

തലച്ചോറിലെ കോശങ്ങളിലേക്ക് നേർത്ത ഇലക്ട്രോഡ് ചാനലുകൾ ബന്ധിപ്പിച്ച്- ന്യൂറാലിങ്ക് ബ്രെയിൻ കംപ്യൂട്ടര്‍ ഇന്റര്‍ഫെയിസ് അഥവാ ബിസിഐ (Neuralink Brain Computer interface -BCI) , ഉപകരണത്തിൽ നിന്ന് ബ്ലൂടൂത്ത് വഴി പുറത്തുള്ള കംപ്യൂട്ടറിൽ
വയർലസ്സായി വിവരങ്ങൾ എത്തിക്കുന്നതാണ് ഈ പദ്ധതി.

പന്നികളില്‍ ബ്രെയിന്‍ കംപ്യൂട്ടര്‍ സ്ഥാപിച്ച് ന്യൂറാലിങ്ക് ഗവേഷണം 2020 ൽ നടത്തികഴിഞ്ഞു. കാലിഫോർണിയയിലെ ന്യൂറാലിങ്ക് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ
തലച്ചോറിൽ ന്യൂറാ ലിങ്ക് ഉപകരണം ഘടിപ്പിച്ച മൂന്ന് പന്നികളെ ഇലോൺ മസ്ക്  പ്രദർശിപ്പിച്ചിരുന്നു.    ഇവയുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ വയർലെസ് ആയി തൊട്ടടുത്ത കംപ്യൂട്ടറിലേക്ക് വിജയകരമായി എത്തിച്ചിരുന്നു. വ്യത്യസ്ത സാഹചര്യത്തിൽ  പന്നിയുടെ തലച്ചോറിലുണ്ടായ മാറ്റങ്ങളെ കംപ്യൂട്ടർ സ്ക്രീനിൽ എത്തിക്കുകയാണ് മസ്ക് ചെയ്തത്. എന്നാൽ അത് വായിച്ചെടുക്കുകയും തലച്ചോറിൽനിന്നു പുറത്തുവന്ന സിഗ്നലുകൾ എന്താണ് അർത്ഥമാക്കുന്നതെന്നും കൃത്യമായി മനസിലാക്കാൻ സാധിക്കുന്ന ഘട്ടത്തിലേക്ക് ഈ സാങ്കേതികവിദ്യ എത്തിയിട്ടില്ല.

ന്യൂറാലിങ്കുമായി ബന്ധപ്പെട്ട് യുഎസ് ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷനിൽ (.U.S. Food and Drug Administration -FDA)
നിന്നും സുപ്രധാനമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ന്യൂറാലിങ്കിന്റെ പരീക്ഷണം മനുഷ്യനിൽ നടത്താൻ കമ്പനി തയ്യാറെടുക്കുകയാണെന്നും ഇലോൺ മസ്ക് പറഞ്ഞു. പ്രതീക്ഷിച്ച പോലെ തന്നെയാണ് പദ്ധതി മുന്നേറുന്നത്. നിലവിൽ ഈ ഉപകരണം ഘടിപ്പിക്കുന്നത് ഏറെ ചിലവേറിയതാണെങ്കിലും അത് ക്രമേണ കുറഞ്ഞുവരുമെന്ന് മസ്ക് പറഞ്ഞു. മനുഷ്യരിൽ ഘടിപ്പിക്കാൻ തുടങ്ങിയതിന് ശേഷം ഉപകരണങ്ങൾ പരിഷ്കരിക്കാനാവുമെന്നും കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
2019-ൽ സമാനമായൊരു പ്രദർശനം മസ്ക് നടത്തിയിരുന്നു. എലികളിൽ ഉപകരണം ഘടിപ്പിക്കുകയും അവയുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കംപ്യൂട്ടറിലേക്ക് എത്തിക്കുകയും ചെയ്യുന്നത് അന്ന് മസ്ക് പ്രദർശിപ്പിച്ചു.

ശരീരം തളർന്നുപോയ ആളുകളെ ആശയവിനിമയം നടത്താനും അവരെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയുമാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നത്.
എന്നാൽ നിലവിലുള്ള സാങ്കേതികവിദ്യ വളരെ അപകടകരവും ബുദ്ധിമുട്ടുള്ളതും വ്യാപകമായ ഉപയോഗത്തിന് സാധ്യമല്ലാത്തുമാണ് എന്ന് മസ്ക്കും മറ്റ് ന്യൂറലിങ്ക് ജീവനക്കാരും പറയുന്നു.


 ഇന്നത്തെ ഏറ്റവും ശക്തമായ ഇംപ്ലാന്റുകൾ ആളുകൾക്ക് അപകടസാധ്യതയുള്ള ശസ്ത്രക്രിയകളിലൂടെ കടന്നുപോകേണ്ടി വരും. മാത്രമല്ല ഡോക്ടർമാരുടേയും വിദഗ്ദരുടേയും മേൽനോട്ടത്തിൽ ആയിരിക്കുമ്പോൾ മാത്രമേ രോഗികൾക്ക് സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ അനുഭവിക്കാൻ കഴിയൂ. അതിനപ്പുറം, ഒരു ഇംപ്ലാന്റിന്റെ ആയുസ്സ് ചെറുതായിരിക്കാം, കാരണം തലച്ചോർ ഉപകരണത്തെ നുഴഞ്ഞുകയറ്റക്കാരനായി (Foreign body ) കാണുകയും അതിന് ചുറ്റുമുള്ള ചർമം നശിക്കുകയും അത് വൈദ്യുത സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.  എന്നാൽ, നിലവിലുള്ള ഉൽപ്പന്നങ്ങളേക്കാൾ വളരെ ചെറുതും വിലകുറഞ്ഞതും മസ്തിഷ്ക കോശങ്ങളെ സ്വാധീനിക്കാത്തതും കൂടുതൽ മസ്തിഷ്ക ഡേറ്റ കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ന്യൂറാലിങ്ക് വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

ന്യൂറാലിങ്ക് എന്ന പദ്ധതി പൂർണമായും വിജയിച്ചാൽ, ശരീരം തളർന്നു പോയവർ, മറവിരോഗം വന്നവർ, അപകടം കാരണം പെട്ടെന്ന് പഴയകാര്യങ്ങൾ മറന്നു പോയി വർഷങ്ങളായി കിടപ്പിലായവർ, ചലനശേഷി നഷ്ടപ്പെട്ടവരെ സാധാരണഗതിയിലെത്തിക്കാനും ന്യൂറാലിങ്കിന് ഭാവിയില്‍ സാധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.  ഇതിനൊപ്പം തന്നെ മനുഷ്യ ശരീരത്തില്‍ ഏതെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍ അത് മുന്‍കൂട്ടി മനസിലാക്കാനും ന്യൂറാലിങ്കിലൂടെ സാധിക്കും എന്നാണ് മസ്കിന്‍റെ പ്രതീക്ഷ. പക്ഷെ ശരിക്കും ഇതിനെല്ലാം അപ്പുറമാണ് ന്യൂറാലിങ്കിന്‍റെ കഴിവ് എന്നാണ് മസ്ക് വിശേഷിപ്പിക്കുന്നത്. കണ്‍സെപ്ഷ്വല്‍ ടെലിപതി (Consensual Telepathy ) - രണ്ടുപേര്‍ തമ്മില്‍ ചിന്ത മാത്രം ഉപയോഗിച്ച് ഇലക്ട്രോണിക്കലി സംവാദിക്കുക എന്ന ആശയമാണിത്. അതായത് ഒരു വ്യക്തിയോട് നമ്മുക്ക് സംസാരിക്കേണ്ട കാര്യം മനസില്‍ ആലോചിച്ചാല്‍ തന്നെ അത് ആര്‍ക്കാണോ കൈമാറേണ്ടത് അത് ലഭിക്കും. ഇതൊക്കെ എപ്പോള്‍ സാധ്യമാകും എന്നത് മസ്ക് കൃത്യമായി വ്യക്തമാക്കുന്നില്ല.

ന്യൂറാലിങ്ക് മനുഷ്യരില്‍ പരീക്ഷിക്കുക എന്ന ലക്ഷ്യമാണ് മസ്ക് മുന്നില്‍ കാണുന്നത്. ഇതിനായി ഒരു റോബോട്ടിക്ക് സംവിധാനം വരെ മസ്കിന്‍റെ കമ്പനി അണിയറയില്‍ ഒരുക്കുന്നു. അതായത് മനുഷ്യ സ്പര്‍ശം ഇല്ലാതെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു.

Post a Comment

Previous Post Next Post