ഇതിനു വേണ്ടി നൂതന ആശയങ്ങൾക്ക് ധനസഹായം നൽകുന്ന പരിപാടിക്ക് തുടക്കമായി.
ബഹിരാകാശ അവശിഷ്ടങ്ങൾ ( Space Waste / Space Debris / Space Junk ) വൃത്തിയാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ( Low Earth Orbit )
ഏകദേശം 40,000-ലധികം അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്, അതിൽ റോക്കറ്റ് ഭാഗങ്ങളും അനിയന്ത്രിതമായി പറക്കുന്ന ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു.
ലോ എർത്ത് മേഖലയിലാണ് ഏറ്റവും കൂടുതൽ സാറ്റലൈറ്റുകളും മറ്റും ഭ്രമണം ചെയ്യുന്നതും ഏറ്റവും കൂടുതൽ മാലിന്യം ഉള്ളതും. റോക്കറ്റിന്റെ ജ്വലിച്ചു തീരാത്ത ഭാഗങ്ങളും അപ്പർ സ്റ്റേജ് ഭാഗങ്ങളും മുതൽ കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകൾ വരെ ഈ മേഖലയിൽ നിയന്ത്രണമില്ലാതെ കറങ്ങി നടക്കുന്നുണ്ട്. ഇത്തരത്തിൽ ലക്ഷ്യബോധമില്ലാതെ ഒഴുകി നടക്കുന്ന അവശിഷ്ടങ്ങൾ പ്രവർത്തിക്കുന്ന സാറ്റലൈറ്റുകൾക്കു സൃഷ്ടിക്കുന്ന കേടുപാടുകൾ വളരെയധികമാണ്. പലപ്പോഴും ബഹിരാകാശത്തേക്കു സാറ്റലൈറ്റുകളെയും മറ്റും എത്തിക്കാൻ നടത്തുന്ന വിക്ഷേപണങ്ങൾ ഈ അവശിഷ്ടങ്ങളുടെ ഇടയിലൂടെ വേണം കടന്നു പോകാൻ. ഇവയുടെ സഞ്ചാരം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ മിക്ക വിക്ഷേപണങ്ങളുടെയും സമയം നിശ്ചയിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും (International Space Station -ISS ) ദേശീയ സുരക്ഷ ഉറപ്പാക്കാൻ യുഎസ് ഇന്റലിജൻസ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള മറ്റ് ഉപഗ്രഹങ്ങൾക്കും ഇത് ഗുരുതരമായ അപകടമുണ്ടാക്കുമെന്നതിനാൽ, ഈ 'ജങ്ക്' ( Junk ) സർക്കാർ പ്രതിരോധ ഏജൻസിയായ പെന്റഗൺ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ഇക്കാരണത്താൽ, യുഎസ് പ്രതിരോധ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും യുഎസ് ബഹിരാകാശ സേനയുടെ നേതൃത്വത്തിൽ Orbital Primerecently എന്ന പേരിൽ ഒരു പ്രോഗ്രാം ആരംഭിച്ചു. ബഹിരാകാശം വൃത്തിയാക്കാൻ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് വാഷിംഗ്ടൺ പണം നിക്ഷേപിക്കും. പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിൽ, കമ്പനികൾക്ക് 2,50,000 ഡോളർ വരെ ഗ്രാന്റുകൾ നേടാനാകും, ഇത് രണ്ടാം ഘട്ട ഫണ്ടിംഗിൽ 1.5 ദശലക്ഷം ഡോളറായി പരിമിതപ്പെടുത്തും. ഇൻ-ഓർബിറ്റ് ടെസ്റ്റ് ഡെമോൺസ്ട്രേഷൻ പ്രോഗ്രാം (in-orbit test demonstration)
നടത്തും.
പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന നിരവധി കമ്പനികളിൽ ജപ്പാൻ ആസ്ട്രോസ്കെയിലുമുണ്ട് ( Japan Astroscale ). കാന്തം (Magnet ) ഉപയോഗിച്ച് ഭ്രമണപഥത്തിലെ ( Orbit ) വസ്തുക്കളെ തടസ്സപ്പെടുത്താനും പിടിച്ചെടുക്കാനും കഴിയുന്ന ഒരു ബഹിരാകാശ പേടകം
( spacecraft ) കമ്പനി വികസിപ്പിക്കുന്നുണ്ട്. റോക്കറ്റിന്റെ ഒരു ഭാഗം വീണ്ടെടുക്കാനുള്ള ശ്രമം ഇപ്പോൾ നടന്നു കൊണ്ടിരുന്നു.
കഴിഞ്ഞ വർഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരു അവശിഷ്ടം തുളച്ചു കയറിയിരുന്നു. വെടിയുണ്ട പോലെ നിലയം തുളച്ച് അതിന്റെ മെക്കാനിക്കൽ കൈകൾക്കു കേടുപാടുകൾ ഉണ്ടാക്കിയാണ‌് അവശിഷ്ടം കടന്നുപോയത്. അവശിഷ്ടങ്ങൾ ഭീഷണിയായി മാറുമെന്ന കണക്കു കൂട്ടലിൽ അടുത്തിടെ ബഹിരാകാശ സഞ്ചാരികൾ നടത്താനിരുന്ന ബഹിരാകാശ നടത്തം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ ബഹിരാകാശത്ത് ഗവേഷണത്തിനെത്തുന്നവർക്കു പോലും വലിയ അപകടമാണ് ഈ അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്നത്.
ഇതു സങ്കീർണമായ പ്രവർത്തനം!
മണ്ണിൽ കിടക്കുന്ന മാലിന്യം വേർതിരിച്ചെടുക്കുന്നതോ, സമുദ്രങ്ങളിലെ മാലിന്യം ശേഖരിക്കുന്നതോ വച്ചു താരതമ്യം ചെയ്യുമ്പോൾ പരാജയപ്പെടാൻ വളരെയധികം സാധ്യതയുള്ളതും അത്യധികം സങ്കീർണവുമാണു ബഹിരാകാശത്തെ മാലിന്യം നീക്കൽ. ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങൾക്കു വേഗം മണിക്കൂറിൽ 17,000 മൈലോ, അതിലധികമോ ആകും. ഇത്രയും വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കളെ കണ്ടെത്തുകയും അവയെ മറ്റൊരു റോക്കറ്റിന്റെ സഹായത്തോടെ ശേഖരിക്കുകയെന്നതും സങ്കീർണമായ പ്രവൃത്തി തന്നെയാണ്. അവശിഷ്ടങ്ങളിൽ പലതും കൃത്യമായ ഓർബിറ്റ് പാത പിന്തുടരാത്തതും പെട്ടെന്നു വ്യതിചലിക്കുന്നതും അവയെ ശേഖരിക്കുന്ന പ്രവൃത്തി കൂടുതൽ കഠിനമാക്കുന്നു.
ഓർബിറ്റിലുള്ള മാലിന്യത്തെ കണ്ടെത്തി അവയെ ഭൂമിയിലേക്കു വലിച്ചുകൊണ്ടു വരാൻ കഴിയുന്ന ബഹിരാകാശ വാഹനം നിർമിക്കുന്നതിന്റെയും അതിന്റെ ഇന്ധനമടക്കമുള്ള ചെലവുകളുടെയും വലിയ സംഖ്യകളും പദ്ധതിക്കു വിലങ്ങുതടിയാകുന്നുണ്ട്. അവശിഷ്ടങ്ങളെ ഓർബിറ്റിനു പുറത്തെത്തിച്ച് ഭൗമാന്തരീക്ഷത്തിൽ പ്രവേശിപ്പിക്കുന്നതോടെ അവ വായുവിന്റെ ഘർഷണത്തിൽ കത്തിത്തീരും എന്നാണു കണക്കുകൂട്ടുന്നത്.