ഇന്ത്യയിൽ 5G സേവനങ്ങൾ ആഗസ്റ്റ് 15 മുതൽ ലഭ്യമാകും!!

രാജ്യത്ത് 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക്‌ (TRAI-Telecom Regulatory Authority of India) കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകി.


മാർച്ച്  മാസം മുതൽ.ലേല നടപടികൾ തുടങ്ങാൻ കേന്ദ്ര സർക്കാർ ട്രായിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് 5ജി സേവനങ്ങൾ  തുടങ്ങാനാണ് തീരുമാനം.

 

"മാർച്ച് മാസം മുതൽ ശുപാർശകൾ അയയ്ക്കുമെന്ന് ട്രായ് സൂചിപ്പിച്ചിട്ടുണ്ട്. അതിനുശേഷം, ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഞങ്ങൾക്ക് ഒരു മാസമെടുക്കും," -ടെലികോം സെക്രട്ടറി കെ. രാജാരാമൻ പറഞ്ഞു.


ഡൽഹി, ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധി നഗർ എന്നിവയുൾപ്പെടെ  രാജ്യത്തുടനീളമുള്ള 13 നഗരങ്ങളിൽ 5G സേവനങ്ങൾ ലഭ്യമാകുമെന്ന് doT (Department of Telecommunications)

സ്ഥിരീകരിച്ചു. മൂന്ന് വലിയ ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളായ ജിയോ, എയർടെൽ, വി (വോഡഫോൺ ഐഡിയ) എന്നിവ ഈ നഗരങ്ങളിൽ ഇതിനകം 5G ടെസ്റ്റ് സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.


ലേലത്തിനുള്ള 800 MHz , 900 MHz, 1800 MHz ബാന്‍ഡുകളിലെ സ്‌പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ ആറ് എല്‍എസ്എകളില്‍ (ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളിൽ സർക്കാർ ഉപയോഗത്തിനായി 900 MHz നീക്കിവെച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു.


ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എല്‍.എസ്.എ-കളിലെ നിശ്ചിത 900 MHz ബാന്‍ഡ് സ്‌പെക്ട്രം കേന്ദ്രം ഉപേക്ഷിക്കും.

Previous Post Next Post