വാട്സ്ആപ് ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കാം!! എങ്ങനെ ചെയ്യാം?

നമ്മുടെ ഫോൺ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ വാട്സ്ആപ്പ്  തുറന്ന് അവർക്ക് നമ്മുടെ ചാറ്റ് വിവരങ്ങൾ കാണാൻ സാധിക്കും കാരണം വാട്ട്സ്ആപ്പ് ലോക്ക് ചെയ്ത് വയ്ക്കാൻ പ്രത്യേകിച്ച് സംവിധാനങ്ങളൊന്നും നിലവിലില്ല.


നിങ്ങളുടെ ഫോണിൽ ഫിംഗർ പ്രിന്റ് ലോക്കുണ്ടെങ്കിൽ ,  നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .


വാട്സാപ്പിൽ തന്നെ ലഭ്യമായ ഫിംഗർ പ്രിൻറ് ലോക്ക് സംവിധാനത്തിലൂടെ നമുക്ക് വാട്സ്ആപ്പ് ലോക്ക് ചെയ്യാൻ സാധിക്കും. 


ഈ പുതിയ ഫീച്ചർ എനേബിൾ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും ഫോണിൽ വാട്സാപ്പ് തുറക്കുമ്പോൾ ഫിംഗര്‍പ്രിന്റ് സെക്യൂരിറ്റി നല്‍കിയാലേ ആപ്പിലേക്കു കടക്കാനാകൂ. പക്ഷേ ലോക്കായി ഇരിക്കുമ്പോൾ എത്തുന്ന നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങൾക്ക് മറുപടി നൽകാനും വാട്സാപ് കോളുകൾ സ്വീകരിക്കാനും സാധിക്കും.


ഈ സ്റ്റെപ്പുകളിലൂടെ ആക്ടിവേറ്റ് ചെയ്യാം.


• പ്ലേസ്റ്റോറില്‍ നിന്ന് വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത ശേഷം ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കുന്നതിനായി വാട്സാപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകൾ വശത്തുള്ള മൂന്ന് കുത്തുകൾ സെലക്ട് ചെയ്യുക.

• ഇതിൽ നിന്ന് സെറ്റിംഗ്സ് സെലക്ട് ചെയ്ത് അക്കൗണ്ടിൽ നിന്നും പ്രൈവസി ഓപ്‌ഷൻ ടാപ്പ് ചെയ്യുക. വരുന്ന മെനുവിൽ ഏറ്റവും താഴെയായി ഫിംഗർപ്രിന്റ് ലോക്ക് (Fingerprint Locker) എന്ന ഓപ്‌ഷൻ കാണാൻ കഴിയും.

• ഫിംഗർപ്രിന്റ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫിംഗർപ്രിന്റ് വെരിഫൈ ചെയ്യുക. ശേഷം ലോക്ക് ടൈം എത്ര സമയത്തിനുള്ളില്‍ വേണം എന്ന് തീരുമാനിക്കുക - ഉടൻ തന്നെ, ഒരു മിനുട്ട്, 30 മിനുട്ട് ഇങ്ങനെയാണ് ഓപ്‌ഷനുകളുള്ളത്.

 ഫിംഗർപ്രിന്റ് ഫീച്ചർ ഫോണിൽ എനേബിൾ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റുകള്‍ മറ്റാര്‍ക്കും തുറക്കാനാകില്ല.


വാട്സാപ്പ് ഐക്കണിൽ സ്പർശിക്കുമ്പോൾ ഉടൻ തന്നെ ഫിംഗർപ്രിന്റ് ഐഡി ആവശ്യപ്പെടും.നോട്ടിഫിക്കേഷനിൽ നിന്നും വാട്ട്സ്ആപ്പ് തുറക്കാൻ ശ്രമിച്ചാലും ഫിംഗർപ്രിന്റ് തന്നെയായിരിക്കും ചോദിക്കുക.അതായത് ഒരു തവണ വാട്സാപ്പ് ക്ലോസ് ചെയ്തു കഴിഞ്ഞ് പിന്നെ വരുന്ന മെസേജ് കാണണമെങ്കില്‍ ഫിംഗര്‍പ്രിന്റ് വേണം.



Previous Post Next Post