യുഎസിനു പിന്നാലെ ചന്ദ്രനിൽ കാൽകുത്തുന്ന രണ്ടാമത്തെ രാജ്യമാകാനാള്ള ചൈനീസ് പദ്ധതിയാണ് ചാങ്. ചൈനീസ് ചന്ദ്രദേവതയായ ചാങ്‌ഇ (Chang'e)
യുടെ പേരിലാണ് തുടർച്ചയായി നടക്കുന്ന ഈ പദ്ധതി. 2007ൽ തുടങ്ങിയ മിഷ്യൻ 2020 വരെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയാക്കി. 2030ൽ മനൂഷ്യനെ ചന്ദ്രനിൽ അയക്കുന്നതുവരെ ഈ പദ്ധതി തുടരും.
ഇതിനുവേണ്ടി ചന്ദ്രനിലെ സാഹചര്യങ്ങൾ ഭൂമിയിൽ സൃഷ്ടിച്ചു പരിശീലനം നടത്തുകയാണ് ലക്ഷ്യം. ചന്ദ്രനിൽ പോകുന്നതിനു മുൻപ് തന്നെ ചന്ദ്രനിൽ ജീവിക്കേണ്ട സാഹചര്യങ്ങൾ, ക്യാമ്പ് നിർമിക്കുകയാണെങ്കിൽ അവയ്ക്കുവേണ്ട കാര്യങ്ങൾ എന്നീവ പഠിക്കാൻ കൃത്രിമ ചന്ദ്രൻ സഹായിക്കും.
കൃത്രിമമായി ശക്തമായ കാന്തിക തരംഗങ്ങൾ സൃഷ്ടിക്കുക.കൃത്രിമ മണലും മണ്ണുമുപയോഗിച്ച് ചന്ദ്രോപരിതല നിർമ്മാണം. ഗ്രാവിറ്റി കുറഞ്ഞ അന്തരീക്ഷം ഒരുപാടു സമയത്തേക്കു നിലനിർത്തൽ
എന്നീവയടക്കം ഈ ഗവേഷണത്തിന്റെ ചുമതല ചൈന യൂണിവേഴ്‌സിറ്റി ഓഫ് മൈനിങ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിലാണ്.ഈ വർഷം തന്നെ ഈ സംവിധാനം പ്രവർത്തനം തുടങ്ങും. ജിയാങ്‌സു (Jiangsu) പ്രവിശ്യയിലെ കിഴക്കൻ നഗരമായ സൂഷൗവിലാണ് (Xuzhou) ഈ സംവിധാനം
ഇംപാക്ട് ടെസ്റ്റിങ്, ക്രീപ്പ് ടെസ്റ്റിങ് തുടങ്ങിയ പരീക്ഷണങ്ങൾ കൃത്രിമ ചന്ദ്രനിൽ പരീക്ഷിച്ചുനോക്കും. കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ഒരു തവളയെ അന്തരീക്ഷത്തിൽ ഒഴുക്കിനിർത്തിക്കൊണ്ട് 2000ൽ ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ ആൻഡ്രെ ഗെയിം (Andre Geim) പരീക്ഷണം നടത്തിയിരുന്നു. ഇതാണ്
ചൈനീസ് ശാസ്ത്രജ്ഞർക്ക് പ്രചോദനം.
ഇതിനു മുമ്പും 'കൃത്രിമ ചന്ദ്രൻ' നിർമ്മിക്കാൻ ചൈന ശ്രമിച്ചിരുന്നു!!
2018ലായിരുന്നു ലോക ശ്രദ്ധയാകർഷിച്ച ആ പദ്ധതിയുടെ തുടക്കം. ചൈനയിലെ ചെങ്ക്ഡു നഗരത്തിനു മുകളിൽ ആകാശത്ത് ഒരു കണ്ണാടി ഗോളത്തെ ഉയർത്തി സൂര്യപ്രകാശത്തിന്റെ പ്രതിഫലനം വഴി രാത്രിയെ പ്രകാശമാനമാക്കാൻ വേണ്ടി യായിരുന്നു ആ പദ്ധതി. നഗരത്തിലെ പ്രകാശ ആവശ്യത്തിനായി വേണ്ടി വരുന്ന വൈദ്യുതി ചെലവ് ഈ വിധത്തിൽ ഒഴിവാക്കാമെന്ന് ചൈനീസ് ഗവേഷകർ കണക്കുകൂട്ടി. എന്നാൽ പദ്ധതി വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് അന്ന് വിമർശനങ്ങളുമുയർന്നിരുന്നു. 2020ൽ പ്രാബല്യത്തിൽ വരുമെന്നു പ്രഖ്യാപിച്ചതായിരുന്നു ഈ പദ്ധതി. വാർത്ത മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ നിന്ന് ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.