പലതാണ് പണമിടപാടുകൾ!! ചിലതൊക്കെ അറിയേണ്ടേ?? ഭാഗം : 1 നെഫ്റ്റ്


നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രൻസ്ഫർ - നെഫ്റ്റ് 

National Electronic Funds Transfer -NEFT


 സുരക്ഷിതമായ ഓൺലൈൻ, ഓഫ്‌ലൈൻ ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് ഇത്.  ഈ ഫണ്ട് കൈമാറ്റങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു, അതിനാൽ വ്യക്തിഗത അക്കൗണ്ടുകളിലേക്കും വ്യാപാരികളുടെ ബിൽ പേയ്‌മെന്റുകളിലേക്കും പണം കൈമാറുന്നതിനുള്ള സുരക്ഷിത ഓപ്ഷനുകളായി കണക്കാക്കപ്പെടുന്നു.


ഇന്ത്യയിലെവിടെയും ഇതുപയോഗിച്ചു പണമിടപാട് നടത്താം. മണിക്കൂറുകൾക്കുള്ളിൽ പണം കൈമാറാം. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ ദിവസത്തിൽ നിശ്ചിത ഇടവേളകളിൽ ബാച്ചുകളായാണ് (അരമണിക്കൂർ) നടക്കുന്നത് അതുകൊണ്ട് ഇതിനെ 

Deferred Net Settlement (DNS) എന്നു പറയുന്നു.



സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കും ഒരേ ബാങ്കിൽ അക്കൗണ്ട് വേണമെന്നില്ല. നെഫ്റ്റ് സംവിധാനമുള്ള ഏതെങ്കിലും ബാങ്ക് മതി. 

 

വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപറേറ്റുകൾ എന്നിങ്ങനെ ബാങ്ക് അക്കൗണ്ടുള്ള ആർക്കും നെഫ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ബാങ്ക് അക്കൗണ്ടില്ലാത്ത വ്യക്തികളാണെങ്കിൽ അടുത്തുള്ള ബാങ്ക് ശാഖയിലെ നെഫ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. 


രാജ്യത്തുടനീളമുള്ള 99-ലധികം ബാങ്കുകൾ NEFT വാഗ്ദാനം ചെയ്യുന്നുണ്ട്. ആർ‌ബി‌ഐ വെബ്‌സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് NEFT പ്രവർത്തനക്ഷമമാക്കിയ ബാങ്കുകളുടെ ഒരു ലിസ്റ്റ് നേടാനും ആ ബാങ്കിന്റെ NEFT സേവനങ്ങൾ ഉപയോഗിച്ച് ഇവയിലേതെങ്കിലും ബാങ്കുകളിലേക്ക് പണം കൈമാറാനും കഴിയും.


എല്ലാ ഇടപാടുകൾക്കും ശേഷം, പണമടയ്ക്കുന്നയാൾക്കും പണം നൽകുന്നയാൾക്കും SMS വഴി ഒരു സ്ഥിരീകരണ മുന്നറിയിപ്പ് ലഭിക്കും



നെഫ്റ്റ് വഴി അയക്കാൻ പറ്റുന്ന  മിനിമം, മാക്സിമം തുകയിൽ പല ബാങ്കുകളിലും വ്യത്യാസമുണ്ട്.




നെഫ്റ്റ് വഴി അയക്കാവുന്ന മിനിമം തുക: 



റിട്ടൈൽ ഇന്റർനെറ്റ് ബാങ്കിംഗിൽ/

കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗിൽ

എസ് ബി ഐക്ക് മിനിമം തുക പരിധിയില്ല ₹ 1 മുതൽ തുടങ്ങാം. 


കനറാ ബാങ്കിനും മിനിമം തുക പരിധിയില്ല



നെഫ്റ്റ് വഴി അയക്കാവുന്ന പരമാവധി തുക:


റിട്ടൈൽ ഇന്റർനെറ്റ് ബാങ്കിംഗിൽ

SBI ക്ക് പരമാവധി തുക 10 ലക്ഷം.


കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗിൽ

SBI ക്ക് പരമാവധി തുക 


ഓരോ ഇടപാടിലും പരമാവധി

Saral -       Rs. 10 lakhs

Vyapaar - Rs.  50 lakhs

Vistaar -   Rs.  2000 crores


ഒരു ദിവസം പരമാവധി

Saral -       Rs.10 lakhs

Vyapaar - No Limit

Vistaar -   No Limit


കനറാ ബാങ്കിൽ പരമാവധി തുകയ്ക്ക് പരിധിയില്ല.


 

നെഫ്റ്റിനു നിശ്ചിത തുക വീതം സർവീസ് ചാർജായി ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഈ നിരക്കും പല ബാങ്കുകളിലും വ്യത്യസ്തമാണ്.

കൂടാതെ 18% GST നൽകണം. 



ഏകദേശ സർവീസ്‌ നിരക്ക്: 


എസ് ബി ഐ


Rs 10,000    വരെ  Rs. 2.00 + GST   


Rs 10,001 മുതൽ  Rs. 1 lac വരെ    Rs. 4.00 + GST


Rs. 1 lac മുതൽ Rs. 2 lac    വരെ Rs. 12.00 + GST


Rs. 2 lac മുതൽ    Rs. 20.00 + GST


ഓൺലൈൻ ട്രാൻസാക്ഷൻ സൗജന്യമാണ്!!.




• കനറാ ബാങ്ക് നെഫ്റ്റ് ചാർജ്

GST കൂടാതെ


Rs.10,000/-  വരെ Rs. 2.25


Rs.10,001 മുതൽ

Rs.1 lakh വരെ  Rs. 4.75


Rs. 1 lakh മുതൽ  Rs.2 lakhs വരെ

Rs. 14.75


Rs. 2 lakhs മുതൽ Rs. 24.75


ഓൺലൈൻ ഉപയോക്താക്കൾക്ക് 24x7  x  365 സേവനം ലഭ്യമാണ്.



• നെഫ്റ്റ് സേവനം ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിൽ കൊടുക്കേണ്ട വിവരങ്ങൾ


• നിക്ഷേപിക്കേണ്ട ആളുടെ പേര്,

• അക്കൗണ്ട് നമ്പർ,

• ഐ എഫ് എസ് സി ( IFSC ) കോഡ്


ഓഫ് ലൈനായി ചെയ്യുമ്പോൾ നെഫ്റ്റ് വഴി പണം കൈമാറാൻ നിങ്ങളുടെ ചെക്ക് പൂരിപ്പിക്കണം, അതേ പോലെ നെഫ്റ്റ് ഫോം ഫിൽ ചെയ്യണം. മിക്കാവാറും ബാങ്കുകളിലെ പൂരിപ്പിക്കേണ്ട വസ്തുതകൾക്ക് സാമ്യമുണ്ട്.

 


• ഉദാഹരണത്തിന് 

HDFC NEFT ചെക്ക് എങ്ങനെ പൂരിപ്പിക്കാം

നിങ്ങൾ 50,000 രൂപ അയയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. 


1. തിയതി തെറ്റാതെ എഴുതുക.


2. ചെക്കിൽ 'പേ' യ്‌ക്ക് മുന്നിൽ 'Yourself for NEFT-ന്' എന്ന് എഴുതുക.


3. അടുത്ത വരിയിൽ തുക ,  'Fifty thousand only' എന്ന് എഴുതുക.


4. നൽകിയിരിക്കുന്ന ബോക്സിൽ നമ്പറിലുള്ള തുക  '50,000' എന്ന് എഴുതുക.


5. ഒപ്പിടേണ്ട ഭാഗത്ത്  ഒപ്പിടുക.



മിക്കവാറും ബാങ്കുകളിൽ NEFT/RTGS  ഫോമുകൾ ഒന്ന് തന്നെയാണ്. അതിൽ ആവശ്യമായത് ടിക്ക് ചെയ്താൽ മതി. ഫോമുകൾ അതാത് ബാങ്ക് വെബ്സൈറ്റ് വഴി കിട്ടും, അല്ലെങ്കിൽ ബാങ്കിൽ നേരിട്ട് പോയി ഫിൽ ചെയ്യാം.



നെഫ്റ്റ് ഫോം എങ്ങനെ ഫിൽ ചെയ്യാം?

ഉദാഹരണത്തിന്: 


നിങ്ങളുടെ ഗുണഭോക്താവായ മിസ്റ്റർ എബിസിക്ക് നിങ്ങൾ 2,50,000 രൂപ അയയ്ക്കണമെന്ന് കരുതുക. മിസ്റ്റർ എബിസിക്ക് കാനറ ബാങ്കിൽ മുംബൈയിലെ കഫ് പരേഡ്  ( Cuffe Parade ) ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്    എന്ന് കരുതുക.



✍️ ബ്രാഞ്ച് കോഡ്/പേര്: നിങ്ങളുടെ ശാഖയുടെ പേര്


✍️ തീയതി:

✍️ സമയം:


✍️  ✅ NEFT ബോക്സിൽ ടിക്ക് ചെയ്യുക. 


✍️ചെക്ക് നമ്പർ എഴുതുക. 


✍️ തുക രൂപ എഴുതുക: 2,50,000.


✍️ ഗുണഭോക്താവിന്റെ ( Beneficiary ) പേര്: മിസ്റ്റർ എബിസി


✍️ ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പർ: (മിസ്റ്റർ എബിസിയുടെ അക്കൗണ്ട് നമ്പർ)


✍️ ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പർ: (മിസ്റ്റർ എബിസിയുടെ അക്കൗണ്ട് നമ്പർ)


(കൃത്യത ഉറപ്പാക്കാൻ, ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പർ രണ്ടുതവണ എഴുതേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.)


✍️ ഗുണഭോക്താവിന്റെ വിലാസം: മുംബൈ



✍️ ബെനിഫിഷ്യറി ബാങ്കിന്റെ പേരും ശാഖയും: (ആർക്കാണോ അയക്കേണ്ടത്, അവരുടെ ബാങ്ക് വിവരങ്ങൾ)


കാനറ ബാങ്ക്, കഫ് പരേഡ് 


✍️ ബെനിഫിഷ്യറി ബാങ്ക് IFSC കോഡ്: CNRB0000XXXX


👉Indian Financial System Code (IFSC) എന്നത് ബാങ്ക് ബ്രാഞ്ച് തിരിച്ചറിയാനുളള കോഡാണ്.

പണം അയക്കേണ്ട ബ്രഞ്ചിന്റെ IFSC അറിയില്ലെങ്കിൽ, ബാങ്കിന്റെ പേരും സ്ഥലം എന്നീവ വെച്ച് ഗൂഗിൾ സെർച്ച് നടത്താം, അല്ലെങ്കിൽ ബാങ്കിന്റെ വെബ്സൈറ്റ് നോക്കാം. ശ്രദ്ധിക്കുക! ഒരു ബാങ്കിനു പട്ടണങ്ങളിൽ ഒന്നിലധികം ബ്രാഞ്ചുകൾ കാണും. നിങ്ങൾക്ക് വേണ്ട ബ്രാഞ്ചിന്റെ IFSC നോക്കി കോപ്പി ചെയ്യുക/ എഴുതുക.


✍️ ക്രെഡിറ്റ് ചെയ്യേണ്ട തുക (അക്കത്തിൽ/ നമ്പറിൽ): 2,50,000


✍️ ക്രെഡിറ്റ് ചെയ്യേണ്ട തുക (വാക്കിൽ/ അക്ഷരത്തിൽ): Two lakh fifty thousand only


✍️ പണമയക്കുന്ന ( Remitter Details ) ആളുടെ വിവരങ്ങൾ പൂരിപ്പിക്കേണ്ട ഭാഗം.


✍️ പണം അയക്കുന്നയാളുടെ പേര്: നിങ്ങളുടെ പേര്


✍️ റെമിറ്റർ അക്കൗണ്ട് നമ്പർ: നിങ്ങളുടെ HDFC അക്കൗണ്ട് നമ്പർ


✍️ പണം നിക്ഷേപിച്ചു. (എച്ച്‌ഡിഎഫ്‌സി ഇതര ബാങ്ക് ഉപഭോക്താവ്): നിങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഇവിടെ ഒന്നും എഴുതേണ്ടതില്ല.



✍️ അയയ്ക്കുന്നയാളുടെ മൊബൈൽ/ഫോൺ നമ്പർ (നിർബന്ധം): നിങ്ങളുടെ ഫോൺ നമ്പർ 

✍️ ഇമെയിൽ ഐഡി: നിങ്ങളുടെ ഇമെയിൽ ഐഡി



✍️ അയയ്ക്കുന്നയാളുടെ വിലാസം (എച്ച്ഡിഎഫ്‌സി ഇതര ബാങ്ക് ഉപഭോക്താവിന് നിർബന്ധമാണ്): നിങ്ങൾക്ക് ഇത് എഴുതേണ്ട ആവശ്യമില്ല.


✍️ റിമാർക്സ് /കുറിപ്പുകൾ: ഫണ്ട് ട്രാൻസ്ഫർ ഇടപാടിന്റെ ഉദ്ദേശ്യം നിങ്ങൾക്ക് എഴുതാം.


✍️ വിശദാംശങ്ങൾ പൂർണ്ണമായി പൂരിപ്പിച്ചതിന് ശേഷം, നിങ്ങൾക്ക് ഏക ഉടമയുടെ അക്കൗണ്ട് (Single Owner) ആണെങ്കിൽ, ഒന്നാം ഒപ്പിന് മുകളിൽ സൈൻ ചെയ്യുക. ഒന്നിൽ കൂടുതൽ ഒപ്പിട്ടവർ (Joint Account) ഉണ്ടെങ്കിൽ അതിനനുസരിച്ച് ഫോമിൽ ഒപ്പിടുക.


പൂരിപ്പിച്ച നിങ്ങളുടെ ചെക്ക്, നെഫ്റ്റ് ഫോം എന്നീവ ബാങ്കിനെ ഏൽപിച്ഛാൽ, ബാങ്ക് സീൽ ചെയ്ത റെസിറ്റ് നിങ്ങൾക്ക് തരും.

Previous Post Next Post