TECH Malayalam | Latest News Updates From Technology In Malayalam

'ടെക്കികൾക്ക്' ജോബ് ഓഫർ ലെറ്റർ അയച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നു!! എങ്ങനെ തിരിച്ചറിയാം ഈ തട്ടിപ്പ്??


 

 

 

നിങ്ങൾ ഏതെങ്കിലും ജോബ് സൈറ്റിലൊ, ലിങ്ക്ഡ്-ഇൻ (LinkedIn)

പോലുള്ള പ്രൊഫഷനൽ വെബ്സൈറ്റ് / ആപ്പ് വഴിയോ നിങ്ങളുടെ സീവി, പ്രോഫൈൽ പബ്ലിക്കായി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ട്.



തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത്?


ആദ്യ പടി: 

ഉദാഹരണത്തിന് യുഎഇയിലെ വൻകിട കമ്പനിയായ അൽഫുത്തെമിൽ നിങ്ങൾക്ക് ഒരു പ്രത്യേക പോസ്റ്റിൽ നിയമനം ലഭിച്ചുവെന്നു ശമ്പളം, അലവൻസ് തുടങ്ങിയവ കാണിച്ചുള്ള ഓഫർ ലെറ്ററാണ് ആദ്യം ലഭിക്കുക. തുടർന്ന് പാസ്പോർട്ട് ഡിറ്റൈൽസ്, സർട്ടിഫിക്കറ്റുകൾ എന്നീവ അയക്കാൻ ആവശ്യപെടും. വൻ ശമ്പളമായിരിക്കും വാഗ്ദാനം!! ഓഫർ തട്ടിപ്പാണെന്ന് മനസ്സിലായവർ പോലും "അഥവാ ബിരിയാണി കൊടുത്താലോ?" എന്ന ചിന്തയിൽ, രേഖകൾ അയച്ചു കൊടുക്കും!!


രണ്ടാം പടി:

രേഖകൾ കൈകലാക്കിയ തട്ടിപ്പ് സംഘം ഏതെങ്കിലും കാര്യം പറഞ്ഞു   പണം അയക്കാൻ ആവശ്യപെടും. വരാവുന്ന വൻ സൗഭാഗ്യം ഓർത്തു പലരും പണമടക്കും. തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലായി, നിങ്ങൾ സ്വയം പിൻമാറുന്നതു വരെ പണം പല പേരിലും ആവശ്യപെട്ടു കൊണ്ടിരിക്കും. ഇനി സൈബർ സെൽ വഴി പണം തിരിച്ചു കിട്ടുക "അതി മോഹമാണ് ദിനേഷാ..!"



തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?


 1. ഓഫറിന്റെ ആധികാരികത പരിശോധിക്കുക.

 

ഓഫർ ലെറ്ററിലെ ഇംഗ്ലീഷ് ഭാഷയിലെ തെറ്റുകൾ, തട്ടിപ്പുകാരെ തിരിച്ചറിയാൻ നല്ല മാർഗമാണ്. അതിനു നിങ്ങൾക്ക് നല്ലവണ്ണം ഇംഗ്ലീഷ് അറിയാവുന്ന ആളുകളുടെ സേവനം തേടാം.


2. ഫോൺ, ഈമെയിൽ ഐഡി

ശ്രദ്ധിക്കുക! വ്യാജ ഓഫർ ലെറ്ററിലെ ഈമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയവ തട്ടിപ്പുകാരുടെതാണ്, അതിൽ തന്നെ വിളിച്ചു ഓഫർ ലെറ്ററിന്റെ ആധികാരികതയെ പറ്റി  ചോദിക്കുന്നതിലും വലിയ 'കോമഡി' വേറെയില്ല!



3. പ്രശസ്ത കമ്പനികളുടെ ഈമെയിൽ ഐഡി എപ്പോഴും അവരുടെ ഡോമൈൻ ചേർത്താണ് വരിക. ഉദാഹരണത്തിന് [email protected] എന്നത് അൽഫുത്തൈം കമ്പനി ഐഡിയാണ്. അതിനു പകരം [email protected] എന്നു കണ്ടാൽ തീർച്ചയായും സംശയിക്കുക. തട്ടിപ്പുകാർ പ്രശസ്തമായ കമ്പനിയുമായി സാമ്യം തോന്നുന്ന വെബ്സൈറ്റ് നിർമ്മിച്ചു, അതിന്റെ ഡൊമൈൻ വെച്ച് ഈമെയിൽ ഐഡി നിർമ്മിച്ചും തട്ടിപ്പ് നടത്താം. ഈ അവസരത്തിൽ ഒർജിനൽ കമ്പനിയുടെ ഒർജിനൽ വെബ്സൈറ്റ്, അവരുടെ ഒർജിനൽ ഈമെയിൽ ഐഡി എന്നീവ ഗൂഗിൾ സെർച്ചിൽ കണ്ടെത്താം.


4. നിങ്ങൾക്ക് വന്ന ഓഫർ ലെറ്ററിലെ ഫോൺ നമ്പർ, ട്രൂകോളർ പോലുള്ള ആപ്പ്/വെബ്സൈറ്റ് വഴി പരിശോധന നടത്തുക. ഫ്രോഡ് എന്നു ഒരുപാട് ആളുകൾ റിപ്പോർട്ട് ചെയ്തായി കാണാം


5. ഇന്റർവ്യൂ

നിങ്ങളെ വിളിച്ച് ഇന്റർവ്യൂ ചെയ്യാതെ തരുന്ന ഓഫർ തട്ടിപ്പാണ്. ഇനി ഭാവിയിൽ ഇന്റർവ്യൂ ചെയ്തും തട്ടിപ്പ് നടത്താം.


6. പണം ആവശ്യപെടുന്നുണ്ടോ?

നിങ്ങളുടെ റിക്രൂട്ട്‌മെന്റ് പ്രോസസ്സ് ചെയ്യുന്നതിന്  പണം ആവശ്യപ്പെടുകയാണെങ്കിൽ, മിക്ക കേസുകളിലും, തട്ടിപ്പിനുള്ള സാഹചര്യം മുൻകൂട്ടി കാണുക. ജോലി കിട്ടിയ ശേഷം, ആദ്യ ശമ്പളത്തിന്റെ ഇത്ര ശതമാനം തന്നാൽ മതി എന്നു പറയുന്ന ജോബ് ഏജൻസികളുണ്ട്.  ജോലി കിട്ടിയ ശേഷമായതിനാൽ അവിടെ പ്രശ്നം വരുന്നില്ലെന്നും ശ്രദ്ധിക്കുക.


7. എല്ലാവരോടും അന്വേഷണം നടത്തുക


നിങ്ങളുടെ കിട്ടിയ തൊഴിൽ വാഗ്‌ദാനം വ്യാജമല്ലെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ സുഹൃത്തുക്കളുമായോ, സമാന മേഖലയിൽ  ഇതിനകം ജോലി ചെയ്യുന്നവരുമായോ ചർച്ച ചെയ്യുക.



8. പ്രശസ്തമായ കമ്പനികൾ ജോലി ഒഴിവുകൾ അവയുടെ ഔദ്യോഗിക സൈറ്റിൽ പബ്ലിഷ് ചെയ്യും. അത് ചെക്ക് ചെയ്യുക.


9. നിങ്ങൾ കമ്പനിക്ക്  സീവി  അയക്കാത്ത കാലത്തോളം, ആ കമ്പനി  നിങ്ങളുടെ  സീവി വേറെ എവിടെ എങ്കിലും കണ്ടു  നിങ്ങൾക്ക് ഓഫർ ലെറ്റർ അയക്കുമെന്ന് കരുതരുത്.



ഈ കാര്യങ്ങൾ കൂടെ പരിശോധിക്കുക:


നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്ത കമ്പനി നിലവിലുള്ളതോ പ്രശസ്തമായതോ ആണോ?


ഓഫർ ലെറ്ററിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ (സ്ഥാനം, ശമ്പളം, ജോലി സ്ഥലം മുതലായവ) ആധികാരികമാണോ?


തങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളെക്കുറിച്ച് കമ്പനി എന്തെങ്കിലും അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ടോ?


നിങ്ങൾക്ക് ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഏജൻസിയുടെയോ കമ്പനിയുടെയോ ചരിത്രം അറിയാൻ ഇന്റർനെറ്റിൽ തിരയുക.

1 Comments

Previous Post Next Post