ഇന്ത്യയിലെ ടെലികോം കമ്പനികൾ കഴിഞ്ഞ നവംബറിൽ 25% നിരക്ക് വർദ്ധിപ്പിച്ചു. അതും പോരാ ഇനിയും 25% കൂട്ടണം എന്ന് ആവശ്യപെട്ട് കൊണ്ടിരിക്കുമ്പോഴാണ്, ഇന്ത്യക്ക് നാണക്കേട് വരുത്തിയ ഈ വാർത്ത പുറത്ത് വന്നത്. ഇൻ്റർനെറ്റ് വേഗത ടെസ്റ്റ് നടത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ ഊക്‌ലയാണ് (Ookla) റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ ഇന്റർനെറ്റ് വേഗമാണ് നവംബറിൽ ലഭിച്ചത്. എന്നാൽ ഡിസംബറിൽ അഞ്ച് സ്ഥാനം താഴോട്ട് പോയി. ജനുവരിയിൽ ഒരു സ്ഥാനവും താഴോട്ട് പോയി. എന്നാൽ അയൽ രാജ്യമായ പാക്കിസ്ഥാനിലെ ഇന്റർനെറ്റ് വേഗത്തിൽ മുന്നേറ്റവും പ്രകടമാണ്.
ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.
ഊക്‌ലയുടെ 2022 ജനുവരിയിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്.
• അന്താരാഷ്ട്ര ശരാശരി ഡൗൺലോഡിങ് വേഗം 29.62 mbps അപ്‌ലോഡിങ് വേഗം 8.44 mbps ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 59.84 Mbps.
അപ്‌ലോഡ് 25.51 Mbps.
• ഒന്നാം സ്ഥാനം (യുഎഇ)
യുഎഇയിലെ ശരാശരി ഡൗൺലോഡ് വേഗം 135.62 mbps ശരാശരി അപ്‌ലോഡ് വേഗം 24.07 mbps ആണ്.
• രണ്ടാം സ്ഥാനം (നോര്‍വെ)
നോർവെയിലെ ഇന്റർനെറ്റ് വേഗം 118.44 mbps ആണ്.
• ഖത്തർ (109.86 Mbps)
• ദക്ഷിണ കൊറിയ (109.14 Mbps)
• നെതർലാൻഡ്സ് (107.24 Mbps)
• സൗദി അറേബ്യ (94.25 Mbps)
എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ.
• ഒമ്പതാം സ്ഥാനം (ചൈന)
കഴിഞ്ഞ വർഷം ചൈന 11–ാം സ്ഥാനത്തായിരുന്നു.ചൈനയുടെ ശരാശരി മൊബൈൽ ഡൗൺലോഡ് വേഗത നവംബറിലെ 148.12Mbps ൽ നിന്ന് 155.89Mbps ആയി വർദ്ധിച്ചു.
• ഓസ്‌ട്രേലിയ
അതേസമയം ഓസ്‌ട്രേലിയ 113.16Mbps ൽ നിന്ന് 112.68Mbps ആയി കുറഞ്ഞു
• നൈജീരിയ
പട്ടികയിൽ 90–ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 18.33 Mbps അപ്‌ലോഡ് 8.24 Mbps
• ഇന്ത്യ
ജനുവരിയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി ഇന്ത്യ 116–ാം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ശരാശരിക്ക് മുകളിലാണ്. 2021 ജനുവരിയിലെ 8.46 Mbps ൽ നിന്ന് 2022 ജനുവരിയിൽ 13.49 Mbps ആയി വർധന രേഖപ്പെടുത്തി. എന്നാൽ, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 72–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഇത് 69–ാം സ്ഥാനത്തായിരുന്നു.
• പാക്കിസ്ഥാൻ
മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 102–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 16.56 Mbps അപ്‌ലോഡ് 8.84 Mbps.
• യെമൻ
ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം യെമനിലാണ്. സെക്കൻഡിൽ 0.53 Mbps ആണ് 140–ാം സ്ഥാനത്തുള്ള യെമനിലെ ശരാശരി ഇന്റർനെറ്റ് വേഗം.
ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 Mbps നു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 Mbps ന് താഴെയാണ് വേഗം.
ടെക് മലയാളം ടീം നടത്തിയ ടെസ്റ്റിൽ കിട്ടിയത്!