വീട്ടിലിരുന്ന് 'അശ്വമേധം ഗെയിം' കളിച്ചാലോ? നിങ്ങളുടെ മനസ്സ് വായിക്കുന്ന കിടിലൻ ആപ്പ്!!

അറിവിന്റെ നിറകുടമായ 'ഗ്രാൻഡ്മാസ്റ്റർ'  ജി. എസ്. പ്രദീപ് (G. S. Pradeep -Gangadharanpillai Soudaminithankachi Pradeep) അവതരിപ്പിച്ച ഒരു റിവേഴ്‌സ് ക്വിസ് പ്രോഗ്രാമായിരുന്നു 'അശ്വമേധം'.  ഇരുപത് ചോദ്യങ്ങളിലൂടെ നിങ്ങളുടെ മനസ്സിൽ വിചാരിച്ച 'സെലിബ്രിറ്റി'യെ കണ്ടെത്തുക എന്നതാണ് ഗെയിം!! 


ഈ ടീവി പ്രോഗ്രാം ലിംകാ ബുക്കിലും (Limca Book of Records),

 മലയാളികളുടെ മനസ്സിലും കയറികൂടിയ കിടിലൻ പ്രോഗ്രാമായിരുന്നു. പ്രദീപ്, പിന്നീട് തമിഴ് ടീവി ചാനലിലും, ശ്രീലങ്കൻ ടീവി ചാനലിൽ വരെ ഈ പ്രോഗ്രാം അവതരിപ്പിച്ചു. കൂടാതെ പല കോളേജുകളിലും ജിഎസ് പ്രദീപിനെ വിദ്യാർത്ഥികൾ പ്രത്യേകം ക്ഷണിച്ചു വരുത്തി  ഈ പരിപാടി അവതരിപ്പിച്ചു. ഈ പരിപാടിയിൽ  പങ്കെടുക്കാൻ ആഗ്രഹിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം.  

അശ്വമേധം ഗെയിം പോലുള്ള ഗെയിമാണ് അക്കിനേറ്റർ (Akinator)

 ഈ ആപ്പിൽ ജിഎസ് പ്രദീപിനു പകരം നിർമ്മിത ബുദ്ധിയുള്ള(Artificial Intelligence) ജിന്ന് (Jini /ഭൂതം) പ്രോഗ്രാം മുന്നോട്ടു കൊണ്ടു പോകുന്നു.

ഫ്രാൻസിൻ്റെ ഈ പ്രോഗ്രാം ഡെവലപ്പർ: അർണാഡ് മെഗ്രെ, ജെഫ് ഡെൽ, 


പ്രസാധകർ: ഗൺ മീഡിയ, 

ഗെയിം എഞ്ചിൻ: ലിമു


പ്ലാറ്റ്ഫോമുകൾ: Android, iOS, Windows, Browser, BlackBerry, Windows Phone, Java, Linux, Fire OS


ഗെയിം മോഡുകൾ: സിംഗിൾ പ്ലെയർ


റിലീസ് തീയതി: 2007. ഇപ്പോഴുള്ള പുതിയ വേഷൻ വളരെയധികം മെച്ചപ്പെട്ടതാണ്. 

 

ഗെയിം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്


https://play.google.com/store/apps/details?id=com.digidust.elokence.akinator.freemium

Previous Post Next Post