സത്യത്തിൽ, ഇവരാരും ജനിച്ചിട്ടുമില്ല!! മരിച്ചിട്ടുമില്ല!! ങേ! പിന്നെ ഇവരൊക്കെ ആരാ??

കംപ്യൂട്ടർ നിയന്ത്രിത ക്യാമറകൾ വഴി ആളുകളുടെ മുഖം തിരിച്ചറിയുക,  ഒരേ ആളുകളുടെ വ്യത്യസ്ത പ്രായത്തിലുള്ള മുഖം സൃഷ്ടിക്കുക (FaceApp പോലുള്ള ആപ്പ്) വാണിജ്യ പരസ്യം എന്നീവയുടെ ആവശ്യത്തിന് മനുഷ്യരുടെ മുഖങ്ങൾ സൃഷ്ടിക്കുക, മുഖത്തിനു പല മാറ്റങ്ങൾ വരുത്തി ഒളിച്ചു നടക്കുന്ന ക്രിമിനലുകളെ മനസ്സിലാക്കുക. തുടങ്ങിയവയിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് വർഷങ്ങളായി ഗവേഷണം നടക്കുന്നുണ്ട്. 

 


ഇത്തരം ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി ഉപയോഗിച്ച്  'ഫെയിസുകൾ' സൃഷ്ടിച്ചു പരീക്ഷണം നടത്തുന്ന ചിത്രങ്ങളാണ് ഇവ! ഇതു പോലെ ദശലക്ഷകണക്കിനു ചിത്രങ്ങൾ കംപ്യൂട്ടർ നിർമ്മിച്ചു കൊണ്ടിരിക്കുന്നു!!.


ഒരു കൂട്ടം സങ്കീർണമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് യഥാർത്ഥമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ശബ്ദം, ചിത്രം, വീഡിയോ എന്നീവ കൃത്രിമമായി നിർമ്മിക്കുക, വീഡിയോ, ചിത്രം എന്നീവയിൽ നിലവിലുള്ള  വ്യക്തികളെ മറ്റി പകരം വേറെ ആളുകളെ തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ചേർക്കാനും കഴിയും!! ഈ അപകടകരമായ സാങ്കേതിക വിദ്യ 'ഡീപ് ഫേക്ക് ' (Deep Fakes)

അല്ലെങ്കിൽ "സിന്തറ്റിക് മീഡിയ" (Synthetic Media) എന്നറിയപെടുന്നു. 


നിര്‍മിത ബുദ്ധിയും ഡീപ് ഫേക്ക്സ് സാങ്കേതികവിദ്യയും ഇതിനകം തന്നെ പ്രതികാരത്തിനായി അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനും (Revenge Porn) തട്ടിപ്പിനും സംഘടിതമായ ആശയ പ്രചാരണത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്.


വ്യാജമാണെന്ന് തിരിച്ചറിയാൻ പറ്റില്ല!!


കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹാരി ഫരീദും (Hany Farid) ലാന്‍കസ്റ്റര്‍ സര്‍വകലാശാലയിലെ (Lancaster University) സോഫി ജെ നൈറ്റിംഗേലും (Sophie J. Nightingale) ചേര്‍ന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. 


"കംപ്യൂട്ടര്‍ നിര്‍മിത രൂപങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന കാലം കഴിഞ്ഞുപോയെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. നിര്‍മിത ബുദ്ധി നിര്‍മിച്ച മുഖങ്ങള്‍ വേര്‍തിരിച്ചറിയാനാവുന്നില്ലെന്ന് മാത്രമല്ല യഥാര്‍ഥ മുഖങ്ങളേക്കാള്‍ വിശ്വാസ്യത ഇവയ്ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും പഠനം പറയുന്നു". 


ഡിജിറ്റല്‍ ലോകത്ത് കാണുന്ന ഏതൊരു വീഡിയോയും ചിത്രവും വ്യാജമായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ കമ്പനിയായ എൻവിഡിയ (Nvidia) യുടെ സഹായത്തിലാണ് പഠനത്തിന് വേണ്ടി വ്യാജ മുഖങ്ങള്‍ നിര്‍മിച്ചത്. 




നിർമ്മിത ബുദ്ധിയിലൂടെ നിർമ്മിച്ച  കൃത്രിമ മുഖങ്ങൾ കണ്ടാലോ?


https://generated.photos/faces




ഒരോ തവണയും ഈ സൈറ്റിൽ  നിർമ്മിത ബുദ്ധികൊണ്ട് നിർമ്മിക്കുന്ന മുഖം കാണാം!


https://thispersondoesnotexist.com/



നിങ്ങൾക്കും കൃത്രിമായി ആളുകളുടെ മുഖം നിർമ്മിച്ചു നോക്കണോ?

https://generated.photos/face-generator/62121de05b652f000dd9095b


Previous Post Next Post