ചെമ്മരിയാടിനു കൃത്രിമ കണ്ണുകൾ!! ആസ്ട്രേലിയൻ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണം വൻവിജയം!! മനുഷ്യനു വേണ്ടിയുള്ള പരീക്ഷണം തുടങ്ങി!

ഒരു ചെമ്മരിയാടിനു കൃത്രിമ കണ്ണുകള്‍  ഘടിപ്പിച്ചു നടത്തിയ പരീക്ഷണം വൻവിജയം കണ്ടെതിനെ തുടർന്ന്,  മനുഷ്യരിലും കൃത്രിമനേത്രങ്ങള്‍ (Bionic Eye) ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങി.  


ആസ്‌ട്രേലിയയിലെ

സിഡ്‌നി സര്‍വകലാശാലയിലേയും 

(The University of Sydney)

ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി (University of New South Wales -UNSW ) യിലേയും ഗവേഷകരാണ് ഇതിന്റെ പിന്നിൽ.


കൃത്രിമ കണ്ണുകൾ  ചെമ്മരിയാടിൽ നന്നായി പ്രവർത്തികുന്നുവെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റി ഗവേഷകൻ സാമുവല്‍ ഏഗന്‍ബര്‍ഗര്‍ (Samuel Eggenberger) അറിയിച്ചത്.  



ഫിനിക്സ്-99 (Phoenix-99) എന്നാണ് കൃത്രിമ കണ്ണിന് നിര്‍മാതാക്കള്‍ നല്‍കിയ പേര്. കണ്ണടയില്‍ ഘടിപ്പിച്ച ചെറു ക്യാമറകള്‍ വഴി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഇലക്ട്രിക് സിഗ്നലുകളായി കൃത്രിമ കണ്ണിന്റെ റെറ്റിനയിലേക്ക് അയക്കുകയാണ് രീതി. കണ്ണിലെ പേശികള്‍ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയാല്‍ ദൃശ്യങ്ങള്‍ തലച്ചോറിലെത്തുകയും കാഴ്ച സാധ്യമാവുകയും ചെയ്യും.  കൃത്രിമ നേത്രങ്ങളുടെ ഒരു പ്രധാന ന്യൂനത. ഇപ്പോഴും ഗവേഷണം പ്രാരംഭ ഘട്ടത്തിലാണെന്നതും വസ്തുതയാണ്. 

ഇപ്പോൾ ഒരു ലക്ഷം ഡോളർ ( 75 ലക്ഷം) രൂപ ചെലവു വരുമെങ്കിലും, ഭാവിയിൽ വില നല്ലവണ്ണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏകദേശം 790  കോടിയുള്ള ( 7.9 Billion) ലോക ജനസംഖ്യയിൽ 220 കോടിയോളം (2.2 Billion) പേർക്ക് പലതരത്തിലുള്ള കാഴ്ച പ്രശ്നങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണങ്ങൾ ശുഭ പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.

Previous Post Next Post