നിങ്ങളുടെ വാഹനം അപകടത്തിൽ പെട്ടാൽ എന്തു ചെയ്യണം?? എന്തു ചെയ്യരുത്??

ഒരു വാഹനാപകടം നടന്നാൽ, തെറ്റ് ചെയ്തത് ചെറിയ വണ്ടിക്കാരൻ ആണെങ്കിൽ പോലും, ആൾകൂട്ടം വലിയ വണ്ടികാരനെതിരെ ആക്രോശിച്ചു വരുന്നതു കാണാം. കൂടാതെ ആപകടം ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്ന ചിന്തയില്ലാതെ, അപകടം പണമുണ്ടാക്കാനുള്ള അവസരമായി കാണുന്ന ഒരുപാടു പേരുണ്ട്. അത്തരക്കാരുടെ ഒരു ഭീഷണിക്കും വഴങ്ങരുത്.


1. വണ്ടിയുടെ ഇൻഷുറൻസ്‌ വാലിഡാണെങ്കിൽ, വണ്ടി ആർസി, ഡ്രൈവിങ് ലൈസൻസ്  എന്നീവ വാലിഡാണെങ്കിൽ

 ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.


2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.


3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ (Grievous Hurt) ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.


4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളുവെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).


5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോഴത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ  നിശ്ചിത ശതമാനമാണ് വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യക്തമായി ചർച്ച ചെയ്തു വക്കീലുമായി കരാറാകുക.


6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു (Rash and Negligent Driving)  ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബാക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.


7. ഒരു വ്യക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും(KSEB)  പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ ആവശ്യപെടും. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.


അപകടം പറ്റിയ വ്യക്തിക്ക് വക്കീലിനെ വെച്ച് നഷ്ടപരിഹാരം വാങ്ങാം. അതിനു ചിലപ്പോൾ രണ്ട് വർഷമോ, അതിലധികമോ എടുത്തേക്കാം. എത്ര വർഷം നീണ്ടാലും നഷ്ടപരിഹാര തുകയുടെ  പലിശടക്കം പാസ്സാകും.


കേസുകൾ വർഷങ്ങളായി കെട്ടികിടക്കുന്നത് ഒഴിവാക്കാൻ,

നിശ്ചിത തുകയ്ക്ക് (നിങ്ങൾ കോടതിയിൽ ആവശ്യപെട്ട തുകയേക്കാൾ കുറവ്) ഒത്തുതീർപ്പിനു നിങ്ങൾ തയ്യാറാണെങ്കിൽ അതിനുള്ള  അവസരം കോടതി (Motor Accident Claim Tribunal -MACT) നൽകുന്നുണ്ട്.


Previous Post Next Post