നിങ്ങളുടെ ഫോൺ ഹാങ്ങ് ആകുന്നുണ്ടോ? സ്ലോ ആണോ? എല്ലാം ശരിയാകും!! ഈ ആപ്പ് ഉപയോഗിച്ചാൽ !!

നിങ്ങളുടെ ഫോൺ ഹാങ്ങാവാൻ  പ്രധാനമായും കാരണം, ആവശ്യം കഴിഞ്ഞും ഫോണിൽ തന്നെയിരിക്കുന്ന ടെമ്പററി ഫയലുകൾ (കാഷെ മെമ്മറി-Cache Memory, ജങ്ക് ഫയലുകൾ-Junk Files), മൂവി ഫയലുകൾ, ഡൂപ്ലിക്കേറ്റ് ഫയലുകൾ, സ്ക്രീൻ ഷോട്ട് ചിത്രങ്ങൾ, ആവശ്യമില്ലാത്ത ആപ്പുകൾ തുടങ്ങിയവയാകും. ഇവയൊക്കെ കണ്ടെത്തി ഡെലീറ്റ് ചെയ്യാൻ അത്യാവശ്യം ഫോണിൻ്റെ സാങ്കേതിക വശം അറിയുന്നവർക്ക് മാത്രമെ പറ്റുകയുള്ളു. 



ഇതിനു വേണ്ടി ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഗൂഗിൾ സെർച്ച് വഴിയും ആപ്പുകൾ കണ്ടെത്തി ഇൻസ്റ്റാൾ ചെയ്യുന്നവരുമുണ്ട്. പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ വഴിയല്ലാതെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഫോണിൻ്റെ സുരക്ഷാ മാത്രമല്ല, നിങ്ങളുടെ സ്വകാര്യ -വ്യക്തി വിവരങ്ങൾ വരെ അപകടത്തിലാക്കാം.


ഈ അവസരത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഏറ്റവും നല്ല ആപ്പാണ്  'ഫയൽസ് ബൈ ഗൂഗിൾ'  (Files By Google) . ഇത് നമ്മുടെ 'സ്വന്തം' ഗൂഗിൾ സൗജന്യമായി തരുന്നതാണ്.  ചില ഫോണുകളിൽ ഈ ആപ്പ്  ഫോൺ കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്താണ് വരുന്നത്.


ഈ ആപ്പ് നിങ്ങളുടെ ഫോണിൻ്റെ സ്റ്റോറേജ് സ്പെയിസ് അപഹരിക്കുന്ന വലിയ ഫയലുകളെ കണ്ടെത്തി , നിങ്ങൾക്ക്  ആവശ്യമില്ലാത്ത ഫയലുകൾ ഡെലീറ്റ് ചെയ്യാൻ സഹായിക്കും.



നിങ്ങളുടെ തൊട്ടടുത്ത ഫോണുകളിലേക്ക് ഇൻ്റർനെറ്റില്ലാതെ 480 Mbps വേഗതയിൽ ഫയലുകൾ ഷെയർ ചെയ്യാനും ഈ ആപ്പ് സഹായിക്കും.


നിങ്ങളുടെ ഫയലുകൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാനും ഈ ആപ്പ് സഹായിക്കും.


ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള പ്ലേസ്റ്റോർ ലിങ്ക്:

https://play.google.com/store/apps/details?id=com.google.android.apps.nbu.files



Previous Post Next Post