'യുക്രെയ്ൻ എന്നാ സുമ്മാവാ…' ടെക് ലോകത്തിനു അവരുടെ സംഭാവനകൾ എന്തൊക്കെ??

യുക്രൈനിലുള്ളത് 18,000ലധികം  ഇന്ത്യൻ വിദ്യാർത്ഥികൾ, ഭൂരിഭാ​ഗം പേരും MBBS വിദ്യാർത്ഥികളാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ MBBS പഠനത്തിനായി യുക്രൈൻ തെരഞ്ഞെടുക്കാനുള്ള കാരണം പ്രധാനമായും, ഇന്ത്യയിൽ പ്രൈവറ്റായി MBBS പഠിക്കാൻ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ്. എന്നാൽ യുക്രൈനിൽ പഠന ചെലവ് 20 മുതൽ 25 ലക്ഷം വരെ ആകുകയുള്ളു. ഇന്ത്യയെ അപേക്ഷിച്ച് മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ചും യുക്രൈനിലെ പഠന ചെലവ് താരതമ്യേന കുറവാണ്. യുക്രൈനിൽ ധാരാളം സർവകലാശാലകൾ ഉള്ളതിനാൽ തന്നെ നീറ്റ് പരീക്ഷ പാസായ ആർക്കും അവിടെ പഠനം നടത്താൻ അവസരം ലഭിക്കും. 


കൂടാതെ എല്ലാ വിദേശ സർവകലാശാലയിലേയും ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യയിൽ ജോലിക്കായി പരി​ഗണിക്കില്ല. എന്നാൽ യുക്രൈൻ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ അം​ഗീകരിച്ചതാണ്.

മറ്റ് വിദേശ സർവകലാശാലകളിൽ നിന്ന് MBBS പഠനം പൂർത്തിയാക്കുന്നവർ ഇന്ത്യയിൽ പ്രാക്ടീസിനായി ഫോറിൻ മെഡിക്കൽ ​ഗ്രാജുവേറ്റ് പരീക്ഷ പാസാകണം.


കൂടാതെ ടെക് ലോകത്തിനു യുക്രെയ്ൻ്റെ സംഭാവനകളിൽ ചിലത്.


വാട്സ്ആപ് (Whatsapp)

ലോക പ്രശസ്ത മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് ജന്മം നൽകിയത് ബ്രയാൻ ആക്ടൺ (Brian Acton) നും യുക്രെയ്നിലെ കീവിൽ (Kyiv) ജനിച്ച ജാൻ കൗമുമാണ് (Jan Koum).    

2009ലായിരുന്നു അദ്ദേഹം വാട്സ്ആപ്പ് നിർമിച്ചത്.


സ്റ്റാറ്റസുകൾ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള ആപ്പായിട്ടായിരുന്നു വാട്സ്ആപ്പ് തുടക്കത്തിൽ അവതരിപ്പിച്ചത്. എന്നാൽ, ഒരു ഇൻസ്റ്റന്റ് ​മെസ്സേജിങ് പ്ലാറ്റ്ഫോമായാണ് പിന്നീടത് ജനപ്രീതി നേടിയത്. 2014ൽ 19 ബില്യൺ ഡോളറിന് (ഏകദേശം 1,43,100 കോടി രൂപ) വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് (ഇപ്പോൾ മെറ്റ) ഏറ്റെടുക്കുകയായിരുന്നു.


ഗ്രാമർലി (Grammarly)

ടൈപ്പിങ് അസിസ്റ്റന്റായ (സ്പെല്ലിംഗ്, ഗ്രാമർ) ഗ്രാമർലി (Grammarly) യുക്രെയ്നിൽ നിന്നുള്ള ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നാണ്. ഉക്രെയ്ൻ സ്വദേശികളായ മാക്സ് ലിറ്റ്വിൻ (Max Lytvyn), അലക്സ് ഷെവ്ചെങ്കോ (Alex Shevchenko), ഡിമിട്രോ ലൈഡർ (Dmytro Lider) എന്നിവർ ചേർന്നാണ് 2009-ൽ അത് സ്ഥാപിച്ചത്, ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്‌ടാക്കൾ (Content creators)  ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗ്രാമർലിയുടെ ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണെങ്കിലും, കമ്പനിയുടെ പ്രാഥമിക ഡെവലപ്പർ ഓഫീസ് കിയവിലാണ് (Kyiv).


പേപാൽ (PayPal)

ലോകപ്രശസ്ത ഫിൻടെക് കമ്പനിയായ പേപാലിൻ്റെ സ്ഥാപകർ പീറ്റർ തീൽ (Peter Thiel), ലൂക്ക് നോസെക് (Luke Nosek), മാക്സ് ലെവ്ചിൻ (Max Levchin) കൂടാതെ

ഇലോൺ മസ്ക് (Elon Musk)

യു പാൻ (Yu Pan) എന്നീവരാണ്. ഇതിൽ ഉക്രേനിയൻ കുടിയേറ്റക്കാരനാണ് മാക്സ് ലെവ്ചിൻ. 1998-ൽ കോൺഫിനിറ്റി (Confinity) എന്ന പേരിൽ സ്ഥാപിതമായ പേപാൽ 1999-ൽ X.com എന്ന പേരിലേക്ക് മാറി. അതിനെ പേപാൽ ആക്കി മാറ്റിയത് ലെവ്ചിൻ ആയിരുന്നു. ഇ-കൊമേഴ്‌സ് കമ്പനിയായ eBay പേപാൽ ഏറ്റെടുത്ത് മാസങ്ങൾക്ക് ശേഷം 2002 ഡിസംബറിൽ ലെവ്ചിൻ PayPal വിട്ടു.


ബൈ-നൗ പേ ലേറ്റർ (BNPL)

2012-ൽ, ലാവ്‌ചിൻ യു.എസ് ആസ്ഥാനമായുള്ള ബൈ-നൗ പേ ലേറ്റർ (ബി‌.എൻ‌.പി‌.എൽ) പ്ലാറ്റ്‌ഫോമായ അഫേം (Affirm) സ്ഥാപിച്ചു. 46 കാരനായ അദ്ദേഹം സോഷ്യൽ ആപ്പ് ഡെവലപ്പർ Slide.com, ഫിൻ‌ടെക് സ്റ്റാർട്ടപ്പ് സ്റ്റുഡിയോ HVF എന്നിവയടക്കമുള്ള കമ്പനികളുടെയും സഹ-സ്ഥാപകനാണ്.


സ്‌നാപ്ചാറ്റ് (Snapchat)

ഫോട്ടോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ (Snapchat) മാതൃകമ്പനിയായ സ്‌നാപ്പ് (Snap) 2015 സെപ്തംബറിൽ യുക്രെയ്ൻ സ്വദേശിയായ യൂറി മൊണാസ്റ്റിർഷിൻ സഹ-സ്ഥാപകനായ ഫോട്ടോഗ്രാഫി സ്റ്റാർട്ടപ്പ് ലുക്ക്‌സറിയെ ഏറ്റെടുത്തിരുന്നു. 150 മില്യൺ ഡോളറിന്റെ (ഏകദേശം 1,130 കോടി രൂപ) ഇടപാട് യുക്രെയ്നിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു. ആപ്പിലെ ഏറെ പ്രശസ്തമായ 'ലെൻസസ്' എന്ന മാസ്കിംഗ് ഫീച്ചർ കൊണ്ടുവരാൻ സ്നാപ്ചാറ്റിനെ പ്രാപ്തമാക്കിയത് ലുക്ക്‌സറി ആയിരുന്നു. സ്നാപിന് യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റും ഓഫീസുകളുമുണ്ട്.


മാക്പോ (MacPaw)

ലോകമെമ്പാടുമായി ദശലക്ഷണക്കിന് യൂസർമാരുള്ള ആപ്പ് ഡെവലപ്പറായ മാക്പോയുടെ (MacPaw) ഹെഡ്ക്വാർട്ടേസും കിയവിലാണ്. CleanMyMac X എന്ന മാക്ഒ.എസ് (macOS) യൂട്ടിലിറ്റി ആപ്പിലൂടെയാണ് മാക്പോ പേരെടുത്തത്. 



ക്രിപ്റ്റോ കറൻസി (Cryptocurrency)

ക്രിപ്‌റ്റോകറൻസിയുടെ സ്ഥാപകൻ, സോളാന (Solana), യുക്രെയിനിൽ ജനിച്ച അലക്‌സ് യാക്കോവെങ്കോ



Previous Post Next Post