പാർട്ട്- 1: 'ഈസി'യായി 'ഏസി' വാങ്ങാൻ ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി!!

ഏസി വാങ്ങണം എന്ന തീരുമാനമെടുത്താൽ പിന്നെ 'കൺഫ്യൂഷൻ' ഈ വാക്കുകളാണ്.

ഇൻവേർട്ടർ എസി, നോൺ ഇൻവേർട്ടർ  എസി, ഫൈവ് സ്റാർ എസി, ത്രീ സ്റ്റാർ എസി, കോപ്പർ കണ്ടൻസർ, അലൂമിനിയം കണ്ടൻസർ ...


ഏസി എങ്ങനെ വാങ്ങാം?

ആദ്യമായി എസി എത്ര ടണ്ണിന്റെ വേണം എന്നു അറിയണം. ആദ്യം റൂമിന്റെ വിസ്തീർണം അറിഞ്ഞാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു.  


• റൂം 120 sqft മുതൽ 140 sqft വരെയെങ്കിൽ 1 ടൺ 


• 140-180 sqft വരെ 1.5  ടൺ


•  180-240 വരെ 2 ടൺ 



ഏത് ഏസി വാങ്ങണം?

ഇൻവേർട്ടർ എസി വേണോ നോൺ ഇൻവേർട്ടർ ഏസി വേണോ എന്നതാണ്. 

 

ഇൻവേർട്ടർ എസി എന്നാൽ എന്താണ്?

സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ / ഓഫ്‌ വഴിയാണ്. അതായത് 18 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനു ശേഷം ഓഫ് ആവുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ  വീണ്ടും ഓണാവുകയും ചെയ്യുന്നു. 


ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ  കംപ്രസർ ഓഫ്‌ ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗത കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു. 


വലിയ തെറ്റിധാരണ

"ഇൻവെർട്ടർ A/C എന്ന് പറഞ്ഞാൽ കറന്റ് പോയാലും വീട്ടിലുള്ള ഇൻവെർട്ടറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന A/C എന്ന്

തെറ്റിദ്ധരിച്ചിരിക്കുന്ന ഒരുപാടു പേരുണ്ട്. യഥാർത്ഥത്തിൽ  അങ്ങനെയല്ല".


ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കറന്റ് ആൾട്ടർനേറ്റിംഗ് കറന്റ് (AC) ആണ് എന്നാൽ ബാറ്ററിയിൽ നിന്നും നമുക്ക് ലഭിക്കുന്നത് ഡയറക്റ്റ് കറന്റ് അഥവ DC കറന്റ് 

ആണ്. 


നമ്മുടെ വീട്ടിലെ ഉപകാരണങ്ങളെല്ലാം പ്രവർത്തിക്കുന്നത് AC കറന്റ് 

ഉപയോഗിച്ചാണ്. AC യെ DC യാക്കി മാറ്റി ബാറ്ററിയിൽ സൂക്ഷിച്ച് വെക്കുകയും കറന്റ് പോകുമ്പോൾ തിരിച്ചു വീണ്ടും ബാറ്ററിയിലെ DC യെ AC യാക്കി മാറ്റി നമ്മുടെ ലൈറ്റിലും ഫാനിലും എത്തിക്കുന്നു.  AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നത് കൊണ്ടാണ് അവയെ ഇൻവെർട്ടർ എന്ന് വിളിക്കുന്നത്


ഈ പറഞ്ഞ ഇൻവെർട്ടർ പ്രവർത്തനം ഈ A/C കളിലും സംഭവിക്കുന്നു. ബാറ്ററി 

ഉപയോഗിക്കുന്നില്ല എന്ന് മാത്രം. പകരം AC യെ DC യാക്കി മാറ്റിയ ഉടനെ തന്നെ തിരിച്ചും മാറ്റുന്നു. ഇങ്ങനെ മാറ്റുന്ന സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. 


ബാറ്ററിയില്ലാതെ എന്തിനാണ് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്നത് ?

സാധാരണ എയർ കണ്ടിഷണറുകളിൽ നമ്മൾ സെറ്റുചെയ്ത തണുപ്പാകുമ്പോൾ A/C ഓഫ് ആവുകയും ചൂട് കൂടുമ്പോൾ A/C ഓണാവുകയും ചെയ്യുന്നു. ഇങ്ങനെ തുടർച്ചയായി A/C ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിലൂടെ ധാരാളം 

വൈദ്യതി പാഴായി പോകുന്നു.

ഇൻവെർട്ടർ A/C കളിൽ ഇത്തരത്തിലുള്ള തുടർച്ചയായ ഓൺ-ഓഫ് സംഭവിക്കുന്നില്ല. പകരം നമ്മൾ സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ എയർ കണ്ടീഷണർ അവയുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു, 

അതായത് സെറ്റ് ചെയ്ത തണുപ്പാകുമ്പോൾ പിന്നീടങ്ങോട്ട് ഇൻവെർട്ടർ ടെക്നോളജി 

ഉപയോഗിച്ച് AC യെ DC യാക്കിമാറ്റി വീണ്ടും DC യെ AC യാക്കി മാറ്റുന്ന സമയത്ത് എയര്‍ കണ്ടിഷനറിലേക്കുള്ള വൈദ്യുതിയില്‍ ചില മാറ്റങ്ങള്‍ 

വരുത്തി വളരെ കുറഞ്ഞ വൈദ്യുതി മാത്രമേ എയർ കണ്ടീഷണറുകളിലേക്കു 

കടത്തിവിടുന്നുള്ളൂ, അതിലൂടെ വളരെ നല്ല രീതിയിൽ സെറ്റ് ചെയ്ത തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു. വളരെ കുറഞ്ഞ വൈദ്യുതി കടത്തി വിടുന്നത് കൊണ്ട്  വൈദ്യുതി ലാഭവും ഉണ്ടാകുന്നു. ഇതു കൊണ്ടാണ് ഇൻവെർട്ടർ AC കൾ വൈദ്യുതി കുറഞ്ഞവയാണെന്ന്

പറയുന്നതിൻ്റെ കാരണം മനസ്സിലായി കാണും



എന്താണ് സ്റ്റാർ റേറ്റിംഗ്?

നമുക്ക് എസി വാങ്ങാൻ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് സ്റ്റാർ റേറ്റിങ്. 2018 മുതൽ എല്ലാ എസികളിലും അവയുടെ വൈദ്യുതോപയോഗം എത്ര യൂണിറ്റ് ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയുന്നു. 


ഒരു യൂണിറ്റിന് 5 രൂപ വച്ചു കണക്കാക്കിയാൽ ഒരു വർഷത്തെ ഏകദേശ വൈദ്യുത ചാർജും മനസ്സിലാക്കാം. ഉയർന്ന സ്റ്റാർ റേറ്റിങ്ങിന് അധികമായി നിങ്ങൾ മുടക്കുന്ന തുക എത്ര നാളുകൾക്കുള്ളിൽ മുതലാവും എന്ന് അങ്ങനെ 

അറിയാം.


ഏസി ഗ്യാസ്

എസിയിൽ  ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. ഇതിൽ R410  പൊതുവെ പരിസ്ഥിതി മലിനീകരണം കുറഞ്ഞതും താപചാലകത കൂടിയതും ആണ്. പൊതുവെ പുതിയ എസികളിൽ ഒക്കെ ഇതു തന്നെയാണ് ഉപയോഗിച്ചു വരുന്നത്. 


 • അലൂമിനിയം / കോപ്പർ കണ്ടൻസർ?

ചില വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. കോപ്പർ കണ്ടൻസർ ഉള്ള എസിക്ക്  

 പരിപാലന ചെലവ് കുറവാണ്.


കറണ്ട് ചാർജ് എത്രവരും?

ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചിലവാകും.

5 സ്റ്റാർ റേറ്റിംഗുള്ള ഏസിയാണ്‌ ഏറ്റവും കാര്യക്ഷമത കൂടിയത്‌.


Previous Post Next Post