6 എൻജിനുകളുള്ള രണ്ട് പടുകൂറ്റന്‍ വിമാനങ്ങള്‍ ചേർന്നാൽ റോക്കറ്റുകളെ ആകാശത്തു നിന്ന് വിക്ഷേപിക്കാൻ പറ്റുമോ?!! സ്ട്രാറ്റോലോഞ്ച് ( Stratolaunch- ROC ): മൂന്നാം പരീക്ഷണവും വിജയകരം!!


അറബികഥയിൽ ആനയെ വരെ റാഞ്ചി പറക്കുന്ന ഭീമാകാരമായ 'റോക്ക്'  എന്ന പക്ഷിയുണ്ട്. 



റോക്കറ്റിനെ വഹിച്ചു ആകാശത്തിലെത്തിച്ച്, അവിടെ നിന്ന് വിക്ഷേപണം നടത്തുന്ന,  ഏകദേശം ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പമുള്ള , 385 അടി വലുപ്പമുള്ള സ്ട്രാറ്റോലോഞ്ചിന് അറബിക് മിത്തിലെ 'റോക്ക്' എന്ന പക്ഷിയുടെ ( Stratolaunch - Roc ) പേരാണിട്ടിരിക്കുന്നത്!.



സ്ട്രാറ്റോലോഞ്ചിന് ഒരു ലോഡ് കയറ്റാതെ തന്നെ 2.26 ലക്ഷം കിലോഗ്രാം ഭാരമുണ്ട്. 28 ചക്രങ്ങളാണ് ഈ വിമാനത്തെ ഭൂമിയില്‍ ചലിപ്പിക്കാന്‍ സഹായിക്കുന്നത്. ഒരു ബോയിംഗ് 747 ന് 18 ടയറുകളുള്ളത് .



കലിഫോർണിയയിലെ മൊജാവെ

 (Mojave ) എയർപോർട്ടിലാണ് സ്ട്രാറ്റോലോഞ്ച് ലാൻഡ് ചെയ്തിരിക്കുന്നത് . മൊജാവേ മരുഭൂമിക്ക് മുകളിലൂടെ 4 മണിക്കൂർ 23 മിനിറ്റ് പറന്നു. ജനുവരി 16 നാണ് മുന്നാം വട്ട പരീക്ഷണം നടന്നത്.


ഏഡിഎസ്-ബി സംവിധാനം

ഘടിപ്പിച്ചായിരുന്നു പരീക്ഷണ പറക്കൽ.  ( ഒരു വിമാനം ഉപഗ്രഹ നാവിഗേഷൻ വഴിയോ മറ്റ് സെൻസറുകൾ വഴിയോ അതിന്റെ സ്ഥാനം നിർണയിക്കുകയും ഇടയ്ക്കിടെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് വിവരം നൽകുകയും ചെയ്യുന്ന സംവിധാനമാണ് 'ഓട്ടമാറ്റിക് ഡിപൻഡന്റ് സർവൈലൻസ്- ബ്രോഡ്കാസ്റ്റ്'  - ADS-B )



ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ( Stratosphere ) റോക്കറ്റുകളെ എത്തിക്കുക എന്ന ദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്. 


ഒരു മൊബൈൽ റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്‌ഫോമായി വികസിപ്പിച്ചെടുത്ത സ്ട്രാറ്റോലോഞ്ചിനെ ഇപ്പോൾ ഒരു ഹൈപ്പർസോണിക് വെഹിക്കിൾ ടെസ്റ്റ് ബെഡായി ഉപയോഗിക്കാനും പദ്ധതിയിടുന്നു. ടെസ്റ്റ് വാഹനങ്ങൾ സെന്റർ വിങിൽ ഘടിപ്പിച്ച് ഉയരത്തിലേക്ക് കൊണ്ടുപോയി വിക്ഷേപിക്കുന്നതാണ് രീതി.



റോക്കറ്റുകളെ ആകാശമധ്യത്തില്‍ നിന്ന് വിക്ഷേപിക്കുകയെന്ന വിപ്ലവകരമായ ആശയത്തിന് പിന്നില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനായിരുന്നു. എന്നാൽ, പോള്‍ അലൻ പദ്ധതി പൂർത്തിയാക്കും മുൻപേ 2018 ഒക്ടോബർ 10 ന് മരണപ്പെട്ടു. കുറഞ്ഞ ചെലവിലും അതിവേഗത്തിലും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുക എന്നതും സ്ട്രാറ്റോലോഞ്ച് എന്ന സ്വപ്‌ന ഭീമനു പിന്നിലെ ലക്ഷ്യമാണ്. 



( പോൾ അലനെ മനസ്സിലാവാൻ ഐടി വിദഗ്ധർക്ക് താഴെ കാണുന്ന ചിത്രം ഒരു വട്ടം കണ്ടാൽ മതി. ബിൽഗേറ്റിന്റെ കൂടെ മൈക്രോസോഫ്റ്റിന്റെ തുടക്കത്തിൽ പോൾ അലൻ ഇരിക്കുന്ന ഫോട്ടോ! )



റോക്കിനു 24 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ കഴിയും എന്നാണ് അവകാശപ്പെടുന്നത്.


നിലവില്‍ ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുകളെ ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്നതിനു വലിയ തോതില്‍ ഇന്ധനവും ചെലവും ആവശ്യമാണ്. റോക്കറ്റുകളെ ആകാശത്തെത്തിച്ച് അവിടെ നിന്നും വിക്ഷേപണം നടത്തുകയാണ് സ്ട്രാറ്റോലോഞ്ച് ചെയ്യുന്നത്. പരീക്ഷണ പറക്കലിന് മുൻപേ സ്ട്രാറ്റോലോഞ്ചിന് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചതും അന്ന് വാര്‍ത്തയായിരുന്നു.  


2019 ഏപ്രിൽ 13 നാണ് വിമാനം ആദ്യമായി പറന്നത്. 2018 ൽ സ്ട്രാറ്റോലോഞ്ച് സ്ഥാപകൻ പോൾ അലന്റെ മരണത്തെത്തുടർന്ന് വിക്ഷേപണ വാഹനങ്ങളുടെ നിർമാണ പ്രവർത്തനം നിർത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. 2018 നവംബറില്‍ തന്നെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും വിമാനം ഉൾപ്പെടെ കമ്പനിയുടെ എല്ലാ ആസ്തികളും 2019 ജൂണിൽ 400 മില്യൺ യുഎസ് ഡോളറിന് വിൽക്കുകയും ചെയ്തു. സെർബറസ് ക്യാപിറ്റൽ മാനേജ്‌മെന്റ് ആണ് 2019 ഒക്ടോബറിൽ സ്ട്രാറ്റോലോഞ്ച് എയർക്രാഫ്റ്റ് ഉൾപ്പെടെയുള്ള സ്ട്രാറ്റോലോഞ്ച് സിസ്റ്റങ്ങൾ ഏറ്റെടുത്തു പ്രവർത്തനം തുടങ്ങിയത്.


" ഹൈപ്പർസോണിക് ഫ്ലൈറ്റ് 

( Hypersonic Flight ) എന്നത് ശബ്‌ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ കൂടുതലുള്ള പറക്കലിനെ സൂചിപ്പിക്കുന്നു, അല്ലെങ്കിൽ മാക് 5 ( Mach 5 ) നിലവിൽ, റഷ്യയും ചൈനയും ഈ പ്രത്യേക സാങ്കേതിക വിദ്യയിൽ അമേരിക്കയേക്കാൾ വളരെ മുന്നിലാണ്. ഹൈപ്പർസോണിക് ഫ്ലൈറ്റിൽ ഞങ്ങൾ അമേരിക്കയുടെ കഴിവ് മുന്നോട്ട് കൊണ്ടുപോകുകയാണ്" സ്ട്രാറ്റോലോഞ്ച് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സക്കറി ക്രെവർ ( Zachary Krevor ) അഭിപ്രായപെട്ടു.


നാസ പുറത്ത് വിട്ട വീഡിയോ കാണാം: 


https://youtu.be/TVkE_W4rWJk


Previous Post Next Post