അമേരിക്കയുടെ കൈയിൽ 'ബോംബുകളുടെ മാതാവും' (MOAB) റഷ്യയുടെ കൈയിൽ 'ബോംബുകളുടെ പിതാവു'മുണ്ട് ( FOAB) !! ഏതാണ് കൂടുതൽ വിനാശകരം?

യൂറോപ്പിൽ ഉടലെടുക്കുന്ന റഷ്യ– യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ വന്നതോടെ ലോകം ചർച്ച ചെയ്യുന്നത്. അതിവിനാശ ശേഷിയുള്ള രണ്ട് ബോംബുകളെ കുറിച്ചാണ്.


ലോകത്തെ ഒന്നാമത്തെ സൈനിക ശക്തിയാണ് അമേരിക്ക.  രണ്ടാമത്തെ സൈനികശക്തിയാണ് റഷ്യ.  റഷ്യൻ ബോംബുകളിൽ കൂടുതൽ ശക്തം 'ഫാദർ ഓഫ് ഓൾ ബോംബ്സ്' ( FOAB-ഫോബ് ) എന്നറിയപ്പെടുന്ന   ബോംബാണ്. 



ഇത് സാങ്കേതിക ഭാഷയിൽ തെർമോബേറിക് ബോംബ് ( Aviation Thermobaric Bomb of Increased Power - ATBIP ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ആണവേതര ( Non-Nuclear) ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമായി ഫോബ് അറിയപ്പെടുന്നു.  വളരെ ഉയർന്ന താപനിലയിൽ സ്ഫോടനം നടക്കുന്നു എന്നതാണ് തെർമോബേറിക് ബോംബുകളുടെ പ്രധാന സവിശേഷത. 

അതു കൊണ്ട് തന്നെ ചുറ്റിലുമുള്ള മനുഷ്യരുൾപ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും തകർന്നു തരിപ്പണമാകും. 


2007ലാണ് റഷ്യയിൽ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. പക്ഷെ ഈ  ഈ ബോംബ് ഒരു യുദ്ധത്തിലും ഉപയോഗിച്ചിരുന്നില്ല. ആണവേതര ബോംബാണെങ്കിലും ആണവ ബോംബ് വിസ്ഫോടനത്തിന്റെ അതേ വ്യാപ്തിയും ശേഷിയുമുള്ളതാണ് 

 എന്നാൽ ആണവായുധത്തിന്റെ പരിസ്ഥിതി, ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇതിൽ നിന്നുണ്ടാകുകയുമില്ല.


യുഎസിന് മാസീവ് ഓർഡിനൻസ് എയർ ബ്ലാസ്റ്റ് - എംഒഎബി 

( GBU-43/B Massive Ordnance Air Blast ) ബോംബുണ്ട്. ഇത് MOAB എന്ന ചുരുക്ക പേരിൽ അറിയപെടുന്നു. ഈ MOAB  'മദർ ഓഫ് ഓൾ ബോംബ്'  ( Mother of All Bombs ) എന്നാണ് അറിയപെടുന്നത്.

 

 

ഇതിന്റെ ചുവടുപിടിച്ചാണ് ഫോബിന്  ഫാദർ ഓഫ് ഓൾ ബോംബ് എന്ന പേരു ലഭിച്ചത്. എംഒഎബി അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ യുഎസ് പ്രയോഗിച്ചിട്ടുള്ളതാണ്.


എംഒഎബിയെക്കാൾ ശേഷിയേറിയതാണ് ഫോബെന്നാണ് വിദഗ്ധ അഭിപ്രായം. റഷ്യയ്ക്ക് തെർമോബേറിക് ബോംബുകളുണ്ടാക്കുന്നതിൽ സാങ്കേതികപരമായ മേൽക്കൈയുള്ളതാണ് ഇതിനു കാരണം.



അമേരിക്കൻ എംഒഎബിക്ക് 11 ടൺ ടിഎൻടി ശേഷിയാണ് കണക്കാക്കപ്പെടുന്നത്. ഇതേ സ്ഥാനത്ത് ഫോബിന്റേത് 44 ടൺ ടിഎൻടിയാണ്. എംഒഎബിയുടെ ശേഷിയുടെ നാലിരട്ടി ശേഷി. 7100 കിലോ ഭാരമുള്ള ഫോബ് എംഒഎബിയേക്കാൾ ഭാരം കുറഞ്ഞതാണ്. സ്ഫോടനത്തിന്റെ ആയിരം അടി വ്യാസത്തിലുള്ള സ്ഥലം പൂർണമായും നശിപ്പിക്കാനും ഫോബിനു കഴിയും.


 2003ൽ യുഎസ് എംഒഎബി വികസിപ്പിച്ചതിന്റെ പകരമായാണ് റഷ്യ 2007ൽ ഫോബ് വികസിപ്പിച്ചത്. ആയുധക്കയറ്റുമതിയിലും വൻശക്തിയായ  റഷ്യ 'ഫോബ്' ബോംബിനെ മറ്റൊരു രാജ്യത്തിനും വിൽക്കാൻ ഇതുവരെ തയാറായിട്ടില്ല.







Previous Post Next Post