കല, സംഗീതം, ഇൻ-ഗെയിം ഇനങ്ങൾ, വീഡിയോകൾ എന്നിവ പോലെയുള്ള വസ്തുക്കളെ പ്രതിനിധീകരിക്കുന്ന ഒരു ഡിജിറ്റൽ അസറ്റാണ് NFT. അവ പലപ്പോഴും ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ഓൺലൈനായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, കൂടാതെ അവ സാധാരണയായി നിരവധി ക്രിപ്‌റ്റോകളുടെ അതേ അടിസ്ഥാന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് എൻകോഡ് ചെയ്യുന്നത്.
2014 മുതൽ നിലവിലുണ്ടെങ്കിലും, ഡിജിറ്റൽ ആർട്ട്‌വർക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കൂടുതൽ പ്രചാരമുള്ള മാർഗമായി NFT-കൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു. 2017 നവംബർ മുതൽ NFT-കൾക്കായി 174 ദശലക്ഷം ഡോളർ ചെലവഴിച്ചു.
NFT-കൾ തനതായ തിരിച്ചറിയൽ കോഡുകൾ ഉണ്ട്. "പ്രധാനമായും, NFTകൾ ഡിജിറ്റൽ ക്ഷാമം (Digital Scarcity) സൃഷ്ടിക്കുന്നു ക്ഷാമം കൂടുമ്പോൾ മൂല്യം ഉയരുന്നു."
വാഷിംഗ്ടൺ ടെക്‌നോളജി ഇൻഡസ്ട്രി അസോസിയേഷൻ കാസ്‌കാഡിയ (Cascadia)
ബ്ലോക്ക്‌ചെയിൻ കൗൺസിൽ ചെയർമാനും യെല്ലോ അംബ്രല്ല വെഞ്ചേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ ആരി യു (Arry Yu)
പറയുന്നു.
ആദ്യകാലങ്ങളിൽ NBA (National Basketball Association) ഗെയിമുകളിൽ നിന്നുള്ള ഐക്കണിക് വീഡിയോ ക്ലിപ്പുകൾ, ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഡിജിറ്റൽ ആർട്ടിന്റെ അംഗീകൃത പതിപ്പുകൾ തുടങ്ങിയവയായിരുന്നു പല NFT-കളും.
ഉദാഹരണത്തിന്, പ്രശസ്ത ഡിജിറ്റൽ ആർട്ടിസ്റ്റ് മൈക്ക് വിങ്കിൾമാൻ (Mike Winklemann)
, "ബീപ്പിൾ" (Beeple) എന്നറിയപ്പെടുന്ന, 5,000 പ്രതിദിന ഡ്രോയിംഗുകൾ സംയോജിപ്പിച്ച്, "എല്ലാദിവസവും: ആദ്യത്തെ 5000 ദിവസങ്ങൾ" (EVERYDAYS: The First 5000 Days) എന്ന NFT സൃഷ്ടി തയ്യാറാക്കി, അത് ക്രിസ്റ്റീസിൽ (Christie's) $69.3 മില്യൺ നു
വിറ്റു റെക്കോഡിട്ടു.
ആർക്കും വ്യക്തിഗത ചിത്രങ്ങൾ-അല്ലെങ്കിൽ ചിത്രങ്ങളുടെ മുഴുവൻ കൊളാഷും (collage of images)
പോലും ഓൺലൈനിൽ സൗജന്യമായി കാണാൻ കഴിയും.
എന്തുകൊണ്ടാണ് ആളുകൾക്ക് എളുപ്പത്തിൽ സ്ക്രീൻഷോട്ട് / ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒന്നിന് ദശലക്ഷക്കണക്കിന് ചെലവഴിക്കാൻ തയ്യാറാകുന്നത്?
കാരണം ഒരു NFT വാങ്ങുന്നയാൾക്ക് ഒർജിനൽ വസ്തു സ്വന്തമാക്കാൻ പറ്റുന്നു. മാത്രമല്ല, ഉടമസ്ഥതയുടെ തെളിവായുള്ള പ്രത്യേക ഡിജിറ്റൽ തെളിവുകൾ (built-in authentication)
ചേർത്ത ഫയലാണ് വാങ്ങുന്നയാൾക്ക് കിട്ടുന്നത്. പിന്നെ ചിലവസ്തുക്കൾ ശേഖരിച്ച് വെച്ച് ഡിജിറ്റൽ പൊങ്ങച്ചം (Digital Bragging Rights) കാണിക്കാനുള്ള മനുഷ്യ സഹജമായ സ്വഭാവവും ഒരു കാരണമാണ്.
ഒരു NFT ക്രിപ്‌റ്റോകറൻസിയിൽ (Cryptocurrency) നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
NFT എന്നാൽ നോൺ-ഫംഗബിൾ ടോക്കൺ (Non-Fungible Token)
ബിറ്റ്‌കോയിൻ അല്ലെങ്കിൽ ഇതറീയം
(Ethereum ) പോലുള്ള ക്രിപ്‌റ്റോകറൻസിയുടെ അതേ തരത്തിലുള്ള പ്രോഗ്രാമിംഗ് ഉപയോഗിച്ചാണ് NFT യും നിർമ്മിച്ചിരിക്കുന്നത്,
സാധാരണ കറൻസിയും (
ക്രിപ്‌റ്റോകറൻസികളും "ഫംഗബിൾ" ആണ്, അതായത് അവ പരസ്പരം വ്യാപാരം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയും. അവ മൂല്യത്തിലും തുല്യമാണ്-ഒരു ഡോളർ എപ്പോഴും മറ്റൊരു ഡോളറിനു തുല്യമാണ്. ഒരു ബിറ്റ്കോയിൻ എപ്പോഴും മറ്റൊരു ബിറ്റ്കോയിന് തുല്യമാണ്. ക്രിപ്‌റ്റോയുടെ ഫംഗബിലിറ്റി ബ്ലോക്ക്‌ചെയിനിൽ (Block Chain) ഇടപാടുകൾ നടത്തുന്നതിനുള്ള വിശ്വസനീയമായ മാർഗമാക്കി മാറ്റുന്നു.
ഓരോ NFT കളും വ്യത്യസ്തമാണ്. ഓരോന്നിനും ഒരു ഡിജിറ്റൽ സിഗ്നേച്ചർ (Digital Signature) ഉണ്ട്, അത് NFT-കൾ പരസ്പരം കൈമാറ്റം ചെയ്യുന്നതോ തുല്യമോ ആകുന്നത് അസാധ്യമാണ്. (അതിനാൽ, ഫംഗബിൾ അല്ല). ഉദാഹരണത്തിന്, ഒരു NBA ടോപ്പ് ഷോട്ട് ക്ലിപ്പ് മറ്റൊരു NBA ടോപ്പ് ഷോട്ട് ക്ലിപ്പിന് തുല്യമായിരിക്കണമെന്നില്ല.
ഒരു NFT എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു ഡിസ്ട്രിബ്യൂട്ടഡ് പബ്ലിക് ലെഡ്ജറായ (Distributed Public edger) ബ്ലോക്ക്ചെയിനിൽ NFT-കൾ നിലവിലുണ്ട്. ക്രിപ്‌റ്റോകറൻസികൾ സാധ്യമാക്കുന്ന അടിസ്ഥാന പ്രക്രിയയെന്ന നിലയിൽ ബ്ലോക്ക്‌ചെയിൻ നിങ്ങൾക്ക് പരിചിതമായിരിക്കും. (തുടരും....)