ആപ്പിൾ ഐഫോണും 4 പ്രധാന വാർത്തകളും!!! വാർത്ത 2: ആപ്പിള്‍ ഉപയോക്താക്കള്‍ പ്രതിസന്ധിയിൽ!!

 


 

ഐഫോൺ, ഐഒഎസ് 15.4-ലേക്ക് അപ്ഡേറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍, ബാറ്ററി ചോര്‍ച്ച (battery drain issue) പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. 


മാസ്‌ക് ഫേസ് ഐഡി ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെ ടണ്‍ കണക്കിന് ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഐഒഎസ് 15.4 പുറത്തിറക്കിയത്. എങ്കിലും, ഏറ്റവും പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ചില ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ബാറ്ററി ചോര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ഐഒഎസ് 15 അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപയോക്താക്കള്‍ സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഫോണിന്റെ ബാറ്ററി ലൈഫ് ശരിക്കും മോശമായെന്ന് പലരും റിപ്പോർട്ട്  ചെയ്തു. 10 മിനിറ്റിനുള്ളില്‍  ഫോണിന്റെ ബാറ്ററി ശതമാനം 5 ശതമാനം കുറഞ്ഞുവെന്ന് മറ്റൊരു ഉപയോക്താവ് എഴുതി.


ഫോണ്‍ ഒന്നിലധികം തവണ റീസ്റ്റാര്‍ട്ട് ചെയ്തിട്ടും ശരിയായ ശതമാനം കാണിച്ചില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കള്‍ നേരിടുന്ന ബാറ്ററി ചോര്‍ച്ച പ്രശ്‌നത്തോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



ആപ്പിൾ ഐഫോണും 4 പ്രധാന വാർത്തകളും!!! വാർത്ത 1: ഉപഭോക്താക്കൾക്ക് നിരാശയും നഷ്ടവും!! ആപ്പിളിനു കോടികൾ ലാഭവും!!


https://tech.openmalayalam.com/2022/03/4-1.html?m=1

Previous Post Next Post