BSNLൻ്റെ 4ജി 6 മാസത്തിനുള്ളിൽ രാജ്യത്തെ മെട്രോ നഗരങ്ങളിൽ എത്തിയേക്കും. ടിസിഎസ് (Tata Consultancy Services -TCS) മായി ചേർന്നുള്ള 4ജി ട്രയൽ BSNL പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഫെബ്രുവരി 28ന് തന്നെ കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയായെന്നും ഇപ്പോൾ റേഡിയോ നെറ്റ്‌വർക്കുകൾക്കായുള്ള ട്രയലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത് പെട്ടെന്ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം ഒരു ലക്ഷം ഇടങ്ങൾ 4ജി സജ്ജമായിട്ടുണ്ട്. 4ജി നടപ്പാക്കുന്നതിനടക്കം കേന്ദ്രം BSNLലിൽ 44,720 കോടി രൂപയുടെ മൂലധന നിക്ഷേപം വരുന്ന സാമ്പത്തികവർഷം നടത്തും.
പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഏറെക്കാലമായി കാത്തിരിക്കുന്ന നാലാം തലമുറ അല്ലെങ്കിൽ 4G വാണിജ്യ സേവനങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് 15ലാകുമെന്ന് പ്രതീക്ഷിക്കുന്നു, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ സംഭരണത്തിനുള്ള പർച്ചേസ് ഓർഡർ (PO) ഏപ്രിലിൽ നൽകുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി ദേവുസിൻഹ് ചൗഹാൻ (Devusinh Chauhan) അറിയിച്ചു.
BSNL 4ജി, നല്ല വേഗതയിൽ ലഭിക്കുകയാണെങ്കിൽ,
സ്വകാര്യ ടെലികോം കമ്പനികളുടെ കൊള്ളയടിയിൽ വീർപ്പുമുട്ടിയ കോടികണക്കിന് വരിക്കാർ, മറ്റു നെറ്റ് വർക്കിൽ നിന്ന് BSNLലേക്ക് തിരിച്ചുവരാനും, പഴയ പ്രതാപകാലം BSNL തിരിച്ചു പിടിക്കുമെന്നും കരുതാം.