ആപ്പിളിന്റെ ആപ് സ്റ്റോറും (App Store) ഗൂഗിൾ പ്ലേ സ്റ്റോറും (Play Store) കുത്തക അധികാരം കാണിക്കുന്നത് തടയാൻ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബിൽ അവതരിപ്പിക്കും. ഓപ്പണ്‍ മാര്‍ക്കറ്റ്‌സ് ആക്ട് വഴി ഔദ്യോഗിക ആപ്സ്റ്റോർ വഴിയല്ലാതെ ഐഫോണ്‍ ഉടമകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ക്കും യഥേഷ്ടം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുകയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് നീക്കം. ഇത് രണ്ട് കമ്പനികളുടെയും കുത്തക തകർക്കും.
• ആപ്പിളിൻ്റെ വാദം
'സൈഡ്ലോഡിംഗ്'(Sideloading)
അതായത് അംഗീകൃത ആപ് സ്റ്റോര്‍ വഴിയല്ലാതെയുള്ള ആപ്പുകള്‍ ഇൻസ്റ്റാൾ ചെയ്യുന്നതിനു നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ച് ആപ്പിള്‍ അയച്ച കത്ത് റോയിട്ടേഴ്‌സ് പുറത്ത് വിട്ടു. സൈഡ്‌ലോഡിങ് തെറ്റാണെന്നും അത് ഗുണകരമാകുക 'മാല്‍വെയര്‍' (Malware) സൃഷ്ടിക്കുന്നവര്‍ക്ക് മാത്രമാണെന്ന് ആപ്പിള്‍ വാദിക്കുന്നു. സൈഡ്ലോഡിംഗ് വഴി ഐഫോണുകളുടെയും മറ്റും സുരക്ഷാവലയം എളുപ്പത്തില്‍ ഭേദിക്കാനാകും. ഇത്തരത്തിലുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ആപ് സ്റ്റോറില്‍ ഇടുന്ന ഓരോ ആപ്പും ആപ്പിള്‍ നേരിട്ട് റിവ്യൂ ചെയ്യുന്നതെന്ന് കമ്പനി വാദിക്കുന്നു.
"കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ (Malware) എന്നു പറയാം"
• എതിർവാദം
കംപ്യൂട്ടര്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ബ്രൂസ് ഷ്‌നൈഡർ (Bruce Schneider)
സൈഡ് ലോഡിങ്ങിനെക്കുറിച്ചുള്ള ആപ്പിളിന്റെ ഭീതി അസ്ഥാനത്താണെന്നു അഭിപ്രായപെട്ടു. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നടന്ന 'പെഗസസ്' ആക്രമണം ചൂണ്ടിക്കാട്ടി പല രാജ്യങ്ങള്‍ക്ക് ഐഫോണുകള്‍ ഭേദിക്കാനാകുമെന്ന് അദ്ദേഹം വാദിക്കുന്നു.
രാജ്യങ്ങള്‍ക്ക് ഐഫോണുകള്‍ ഭേദിക്കാനാകുന്നു എന്ന
ബ്രൂസ് ഷ്‌നൈഡര്‍ ഉന്നയിച്ച വാദം ആപ്പിള്‍ അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ, ഇത്തരം ആക്രമണങ്ങള്‍ വിരളമാണെന്നും ആപ്പിള്‍ പറയുന്നു. അതേസമയം, തേഡ്പാര്‍ട്ടി ആപ് സ്‌റ്റോറുകള്‍ വഴിയുള്ള ആക്രമണ സാധ്യത വളരെയേറെ ഉണ്ടെന്നും ഐഫോണ്‍ നിര്‍മാതാവ് കത്തില്‍ പറയുന്നു.
• ഈ വിഷയത്തിൽ ഗൂഗിളിൻ്റെ നിലപാട്
സൈഡ്‌ലോഡിങ് ഗൂഗിള്‍ അനുവദിക്കുന്നുണ്ടെങ്കിലും ആപ്പിള്‍ അനുവദിക്കുന്നില്ല. പ്രത്യക്ഷത്തില്‍ ഗൂഗിള്‍ പ്ലേയ്ക്കു പുറത്തുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിനെതിരെ ഗൂഗിള്‍ മുന്നറിയിപ്പു നല്‍കുന്നു. മാല്‍വെയര്‍ ഉള്ള ആപ്പാണെന്നു കണ്ടെത്തിയാല്‍ ആപ്പിളും ഗൂഗിളും അതിനെ പുറത്താക്കുകയും ചെയ്യും. എന്നാല്‍ ഇത് തേഡ് പാര്‍ട്ടി ആപ് സ്റ്റോറുകളില്‍ നടക്കണമെന്നില്ല എന്ന വാദവും ഉണ്ട്.
മികച്ച തേഡ് പാര്‍ട്ടി ആപ് സ്റ്റോറുകള്‍ വന്നാല്‍ ആപ്പിളിന്റെയും ഗൂഗിളിന്റെയും കുത്തക തകരും.ആപ്പിളും ഗൂഗിളും ആപ് സ്റ്റോറുകളില്‍ ഇടുന്ന ആപ്പുകള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ 30 ശതമാനം വരെ എടുക്കുന്നുണ്ട്. ഇത് അന്യായമാണെന്നാണ് പലരുടെയും വാദം.