എല്ലാ മണ്ണുമാന്തിയും J C B അല്ല മിസ്റ്റർ!!

വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി അഥവാ ജെ. സി. ബാംഫോഡ്  (Joseph Cyril Bamford).

മണ്ണുമാന്തികളാണ് (ഏക്സ്കവേറ്റേഴ്സ് - Excavator ) ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. അവരുടെ മണ്ണുമാന്തി യന്ത്രത്തിന്റെ വമ്പിച്ച സ്വീകാര്യത മൂലം എല്ലാത്തരം മണ്ണുമാന്തികളേയും ജനങ്ങൾ ജെ.സി.ബി എന്ന് തെറ്റായി   പറയാറുണ്!!  എന്നാൽ  ജെ.സി.ബി. കമ്പനിയുടെ ഔദ്യോഗിക വ്യാപാരമുദ്രയാണ്. നിർമ്മാണ വ്യാവസായിക കാർഷിക മേഖലകൾക്കായി ജെ.സി.ബി ഇപ്പോൾ വ്യത്യസ്തതരത്തിലുള്ള 160 യന്ത്രങ്ങൾ നിർമ്മിക്കുന്നു.


1945 ഒക്ടോബറിൽ ഇംഗ്ലണ്ടുകാരനായ ജോസഫ് സിറിൽ ബാംഫോഡ് ആണ് കമ്പനി സ്ഥാപിച്ചത്. ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനി ഇംഗ്ലണ്ടിനു പുറമേ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ചൈന, ജർമ്മനി എന്നിവിടങ്ങളിലും വാഹനങ്ങൾ വിപണനത്തിനായി നിർമ്മിക്കുന്നു. ഇന്ത്യയിൽ പൂനെയിലാണ് കമ്പനിയുടെ നിർമ്മാണ ഘടകം പ്രവർത്തിക്കുന്നത്. 


1945-ൽ ബാംഫോഡ് രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ കൊണ്ട് ഒരു ട്രയിലർ ഉണ്ടാക്കി, 1948‌-ഓടു കൂടി കമ്പനിയിൽ ആറുപേർ പണിയെടുക്കുകയും യൂറോപ്പിലാദ്യത്തെ മർദ്ദശക്തി (hydraulic) ടിപ്പർ ഉണ്ടാക്കുകയും ചെയ്തു. 1953-ൽ ആദ്യമായി തൊട്ടി ഉപയോഗിച്ച് വസ്തുക്കൾ കോരുന്ന വാഹനം ഉണ്ടാക്കിയ കമ്പനി 1964 ആയപ്പോഴേക്കും അത്തരത്തിലുള്ള 3000 വാഹനങ്ങൾ വിറ്റിരുന്നു.


ജർമ്മൻ ഉപകരണ നിർമ്മാണ കമ്പനിയായ വൈബ്രോമാക്സിന്റെ ഉടമസ്ഥരും ജെ.സി.ബി ആണ്.


ഇന്ന് ജെ.സി.ബി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഒട്ടുമിക്കതും 

മണ്ണുമാന്തുക, പാറപൊട്ടിക്കുക, കെട്ടിടങ്ങളും മറ്റും തകർക്കുക തുടങ്ങിയ ജോലിക്ക് വേണ്ടിയുള്ള താണ്. കൂടാതെ ട്രാക്റ്ററുകളും ജെ.സി.ബി നിർമ്മിക്കുന്നു. ടയറിലോടുന്നതും ടാങ്കുകളെ പോലെ ചങ്ങലകളിൽ ഓടുന്നവയുമായ( Caterpillar Model) വാഹനങ്ങൾ ജെ.സി.ബി ഉണ്ടാക്കുന്നു.


മറ്റു കമ്പനികൾ ഉണ്ടാക്കുന്ന

മണ്ണുമാന്തികൾ (Hydraulic Excavator).


ബിഇഎംഎൽ ലിമിറ്റഡ് അല്ലെങ്കിൽ ഭാരത് എർത്ത് മൂവേഴ്സ് (BEML Limited or Bharat Earth Movers)

കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്, കൂടാതെ കോലാർ ഗോൾഡ് ഫീൽഡിൽ - കെജിഎഫ് ( Kolar Gold Fields -KGF ) നിർമ്മാണ പ്ലാന്റുകളും ഉണ്ട്, റെയിൽ‌കോച്ചുകൾ (Rail coaches), ബുൾഡോസറുകൾ (Bulldozers), എക്‌സ്‌കവേറ്ററുകൾ (Excavators)

തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.


ടാറ്റ ഹിറ്റാച്ചി (Tata Hitachi)

ഹ്യുണ്ടായ് (Hyundai)

കൊമത്സു (Komatsu)

എൽ & ടി ലിമിറ്റഡ് -ലാർസൻ ആൻഡ് ടൂബ്രോ ( L&T Limited -Larsen & Toubro )

സാനി ( Sany )

വോൾവോ ( Volvo )

കോബെൽകോ ( Kobelco )

ദൂസൻ ( Doosan )

എക്സി എംജി ( XCMG )

ടെറക്സ് എക്‌സ്‌കവേറ്ററുകൾ (Terex Excavators )






Previous Post Next Post