മിതമായ വിലയ്ക്ക് മരുന്നുകൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും വീട്ടിലെത്തിക്കും, പ്രത്യേക ആപ്പുമായി ഫ്ലിപ്കാർട്ട്!!

ഫ്ലിപ്കാർട്ട് ഹെല്‍ത്ത്പ്ലസ് ഡിജിറ്റൽ ഹെൽത്ത്കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം  ( Digital Healthcare Marketplace Platform) ആരംഭിച്ചു ഫ്ലിപ്കാർട്ട്. നല്ല നിലവാരമുള്ള മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും ന്യായ വിലയിൽ  ആവശ്യക്കാരുടെ വീട്ടിലെത്തിക്കുകയാണ് ലക്ഷ്യം. 

ഈ സേവനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ലഭിക്കും. 


ടാറ്റ 1എംജി (Tata 1MG), ഫാംഈസി

(Pharmeasy), നെറ്റ്‌മെഡ്‌സ് (Netmeds) തുടങ്ങിയ ആപ്പുകളാണ് ഫ്ലിപ്കാർട്ട് പ്ലസിൻ്റെ എതിരാളികൾ.


വിദൂര ലൊക്കേഷനുകൾ ഉൾപ്പെടെ ഇന്ത്യയിൽ 20,000 പിൻ കോഡുകളിലുടനീളം ഈ സേവനം ലഭ്യമാകും. ഇതിനുവേണ്ടി  സാസ്താസുന്ദർ ഡോട്ട് കോം (SastaSundar.com) എന്ന ഹെൽത്ത് കെയർ ശൃംഖലയുമായി ഫ്ലിപ്കാർട്ട് സഹകരിച്ച് പ്രവർത്തിക്കും.

തുടക്കത്തിൽ ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് പ്ലാറ്റ്‌ഫോമിൽ മെഡിക്കൽ കുറിപ്പടികളുടെ (Medical Prescriptions) മൂല്യനിർണയത്തിനും മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി റജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ (Pharmacists) ശൃംഖലയുള്ള 500 ലധികം സ്വതന്ത്ര വിൽപനക്കാരുടെ

( independent sellers) സഹായം തേടും. വിവിധ ഗുണനിലവാര പരിശോധനകളും സർക്കാർ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ്  മരുന്നുകൾ വിതരണം ചെയ്യുക. 


ശ്രദ്ധിക്കുക!

ഹെൽത്ത്പ്ലസ് ഒരു പ്രത്യേക ആപ്പാണ്. ഈ ആപ് ഫ്ലികാർട്ടിന്റെ പ്രധാന ആപ്പിൽ ഇപ്പോൾ ചേർത്തിട്ടില്ല.. ആപ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ഐഒഎസിൽ ഇല്ല. ഹെൽത്ത്പ്ലസ് ആപ് കുറഞ്ഞ ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്‌ത്തിലും ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു. 


മരുന്നുകളുടേയും ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെയും വിതരണം കൂടാതെ ടെലികൺസൾട്ടേഷനും (Teleconsultation)

ഇ-ഡയഗ്‌നോസ്റ്റിക്‌സും (e-diagnostics)

പോലുള്ള ആരോഗ്യ സേവനങ്ങൾ (Healthcare Services)

വാഗ്ദാനം ചെയ്യുന്നതിനായി ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസിൽ തേർഡ് പാർട്ടി ഹെൽത്ത് കെയർ സേവന ദാതാക്കളെയും (Third-Party Healthcare Service Providers) ഉൾപ്പെടുത്തും.


ഫ്ലിപ്പ്കാർട്ട് ഹെൽത്ത് പ്ലസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്ലേസ്റ്റോർ ലിങ്ക്  ടാപ്പ് ചെയ്യുക:





Previous Post Next Post