കൂനിൽമേൽ കുരു: മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ വർധിപ്പിച്ചേക്കും!!

"ഇപ്പോൾ തന്നെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്കായി എടുത്ത മൊബൈൽ കണക്ഷൻ, രക്ഷിതാക്കളുടെ മൊബൈൽ എല്ലാം റീചാർജ്ജ് ചെയ്യാൻ ആയിരങ്ങൾ വേണ്ടി വരുമ്പോൾ ഇത്തരം ചാർജ് വർദ്ധന പല കുടുംബത്തിനും താങ്ങാൻ കഴിയില്ല. മിക്കവാറും പല  മൊബൈൽ കണക്ഷനുകളും ഒഴിവാക്കാനാണ് സാധ്യത."


2021  നവംബറിലും ഡിസംബറിലുമായി വിഐ (വോഡഫോൺ -ഐഡിയ), റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു.

 

ഒരു വർഷം തികയും മുൻപ് വീണ്ടും വർദ്ധന വരുമെന്ന സൂചന നൽകി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ. പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിക്കാനാണ് നീക്കം.


 ഇത്തവണ, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (Average revenue per unit -ARPU)

 200 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 


കഴിഞ്ഞ വർഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകൾ ഏകദേശം 18 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചിരുന്നു. 2021 നവംബറിൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതൽ 25 ശതമാനം വരെ ആദ്യം വർധിപ്പിച്ചത് എയർടെല്ലായിരുന്നു. 

റിലയൻസ് ജിയോ  വില കൂട്ടുമോ എന്ന വിവരം  പുറത്ത് വന്നിട്ടില്ല.




Previous Post Next Post