ബാങ്കിൽ പോകാതെ 8 ലക്ഷം രൂപ വരെ ലോൺ കിട്ടുമോ?

ലോൺ ആവശ്യമുള്ള പലരും അതു ഉപയോഗിക്കാൻ മടിക്കുന്നത് ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം കാരണമാകാം. അല്ലെങ്കിൽ ഒരു പാടു ഡോക്യുമെൻ്റുകൾ ശരിയാക്കണം, അതിനു വേണ്ടിയുള്ള അലച്ചിൽ കാരണവുമാകാം. ഇതൊന്നും കൂടാതെ ലോണെടുക്കാൻ, എസ്ബിഐ ഇതാ അവരുടെ ഉപയോക്താക്കൾക്ക്  ഒരു അവസരം കൊടുക്കുന്നു.


ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നും ലോൺ നേടാവുന്നതാണ്.


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്ലിക്കേഷനായ എസ്‌ബിഐ യോനോ ആപ്പ് (yono) വഴി നിങ്ങൾക്ക് ഇപ്പോൾ വളരെ അനായാസമായി, നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ലോൺ ലഭിക്കും. എസ്ബിഐ യോനോ മുഴുവൻ സമയ സേവനവും ലോണുകളുടെ തൽക്ഷണ അംഗീകാരവും വാഗ്ദാനം ചെയ്യുന്നുണ്ട്.


 ഉപഭോക്താവ് രേഖകളൊന്നും നൽകേണ്ടതില്ല കൂടാതെ ഉപഭോക്താവ് ബാങ്ക് ശാഖയും സന്ദർശിക്കേണ്ടതില്ല.


ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ഉപഭോക്താക്കൾക്ക് ഉടനടി പണം ആവശ്യമുള്ളവർക്ക് എസ്ബിഐയുടെ യോനോ ആപ്പ് വഴി നാല് ക്ലിക്കുകളിലൂടെ പ്രീ-അപ്രൂവ്ഡ് പേഴ്‌സണൽ ലോണിന് / Pre Approved Personal Loan) അപേക്ഷിക്കാവുന്നതാണ്.


നല്ല ക്രെഡിറ്റ് റെക്കോർഡ് ഉള്ളവർക്കും നല്ല തിരിച്ചടവ് ട്രാക്ക് റെക്കോർഡും ഉള്ള നിലവിലെ ക്ലയന്റുകൾക്ക് ബാങ്കുകൾ സാധാരണയായി പ്രീ-അംഗീകൃത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


• അപേക്ഷാ ഫീസില്ല 

• ഡോക്യുമെന്റേഷനില്ല

•  ബ്രാഞ്ച് സന്ദർശനമില്ല.

• ₹ 8 ലക്ഷം വരെ ലോൺ 

•  വ്യക്തിഗത ലോണിന്റെ തൽക്ഷണ വിതരണം 24X7 ലഭ്യമാണ്

•  പ്രോസസിങ്ങ് ചാർജ്ജ് ചില അവസരങ്ങളിൽ ഒഴിവാക്കാറുണ്ട്.


ലോണിനു അർഹതയുണ്ടോ എന്ന് പരിശോധിക്കാം


PAPL <space>എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങൾ> എന്ന ഫോർമാറ്റിൽ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് നിങ്ങളുടെ ലോൺ യോഗ്യത പരിശോധിക്കാം.


PAPL XXXX (XXXX is LAST 4 DIGITS OF SB ACCOUNT NO) to 567676 




എസ്ബിഐ യോനോ ആപ്പിൽ നിന്ന് എങ്ങനെ ലോൺ ലഭിക്കും?


• നിങ്ങളുടെ മൊബൈലിൽ YONO ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക


• ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ഇപ്പോൾ ലഭ്യമാക്കുക' എന്നത് തിരഞ്ഞെടുക്കുക


• ലോൺ തുകയും കാലാവധിയും നിശ്ചയിക്കുക


• നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക


• നിങ്ങൾ ലോണിന് അർഹരാണെങ്കിൽ ലോൺ പ്രോസസ്സ് ചെയ്യുകയും തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.



Previous Post Next Post