പലരും കാത്തിരുന്ന പരിഷ്കാരങ്ങൾ വാട്സ്ആപ്പിൽ വരാൻ പോകുന്നു.
• ഗ്രൂപ്പ് അഡ്മിൻ പവർ കൂട്ടി
അംഗങ്ങളുടെ മോശമായ സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി
• ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടി
ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും.
• അയക്കാവുന്ന ഫയൽ സൈസ് കൂട്ടി
പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവിൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക
• റിയാക്ഷൻ ഇമോജികൾ
സന്ദേശത്തിനും ഇമോജികൾ വഴി, പ്രതികരിക്കാവുന്ന 'ഇമോജി റിയാക്‌ഷൻസ്' ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.
∙ വോയ്സ് കോളിൽ അംഗങ്ങളെ കൂട്ടി
ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്.
ഈ ഫീച്ചറുകൾ കിട്ടാൻ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണം, പുതിയ ഫീച്ചറുകൾ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ പ്രതീക്ഷിക്കാം എന്നാണ് വാട്സ് ആപ്പിൻ്റെ പ്രഖ്യാപനം.