വാഹന സംബന്ധമായ ആറു സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്.
ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല.
പരിവാഹൻ വെബ്സൈറ്റ് വഴിയോ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.mvd.kerala.gov.in
വഴിയോ കേരള സർക്കാർ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.services.kerala.gov.in
വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു.
ഇനി ഈ സേവനങ്ങൾ ആധാർ ഓതെന്റിക്കേഷനിലൂടെ.
വാഹന സംബന്ധമായ ആറ് സേവനങ്ങൾക്ക് ഇനി ഓഫീസ് സന്ദർശിക്കേണ്ട
1. മേൽവിലാസം മാറ്റൽ
2. ഉടമസ്ഥാവകാശം മാറ്റൽ
3. ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തൽ.
നിങ്ങളുടെ വാഹനം ലോൺ വഴി വാങ്ങിയതാണെങ്കിൽ, അതു സംബന്ധിച്ചുള്ള വിവരങ്ങൾ ആർ സിയിൽ രേഖപെടുത്താം.
4. ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യൽ.
നിങ്ങളുടെ വാഹനത്തിൻ്റെ ലോൺ അടച്ചു തീർന്നതാണെങ്കിൽ, അതു സംബന്ധിച്ചുള്ള വിവരങ്ങൾ ആർ സിയിൽ നിന്ന് ഒഴിവാക്കി പുതിയ ആർ സി വാങ്ങണം.
5. എൻ.ഒ.സി സർട്ടിഫിക്കറ്റ് നൽകൽ.
നിങ്ങളുടെ വാഹനം മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുമ്പോൾ NOC ആവശ്യമാണ്. അതേ പോലെ മറ്റു സംസ്ഥാനങ്ങളിലെ വണ്ടി കേരളത്തിൽ റെജിസ്റ്റർ ചെയ്യാനും NOC ആവശ്യമാണ്.
6. ഡ്യൂപ്ലിക്കേറ്റ് ആർ.സി നൽകൽ