കൊച്ചി മെട്രോ കോച്ചിൽ വരച്ചു വൃത്തികേടാക്കിയത് റെയിൽ ഹൂൺസോ (Rail Hoons)? ആരാണിവർ? അറിയേണ്ടതെല്ലാം.

കൊച്ചി മെട്രോയുടെ കോച്ചില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയുടെ (Graffiti ) പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 


സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മെട്രോ കോച്ചിന്റെ ഒരു 'ബേണ്‍'(BURN) എന്ന് വലുതായി എഴുതിയിരിക്കുന്നത്. 'ഫസ്റ്റ് ഹിറ്റ് കൊച്ചി' എന്നും  '22' എന്നും ചെറുതായും കോച്ചില്‍ എഴുതിയിട്ടുണ്ട്.


ബോട്ടില്‍ സ്പ്രേ ഉപയോഗിച്ച് 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് എഴുതിയത്. ഈ മാസം 22നാണ് സംഭവം നടന്നതെന്നാണ് സൂചന. യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതീവരഹസ്യമായായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. മുട്ടം മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കടന്ന രണ്ടു പേര്‍ മെട്രോ ബോഗിയില്‍ ഭീഷണി സന്ദേശം എഴുതിയത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതീവ സുരക്ഷാ മേഖലയായ മെട്രോ യാര്‍ഡില്‍ കടന്ന് ഭീഷണി സന്ദേശം എഴുതിയിത് പൊലീസ് ഗൗരവത്തോടെയാണ് കരുതുന്നത്.



പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു:

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മലയാളികള്‍ തന്നെയാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.


ഇതിന് പിന്നില്‍ ആസൂത്രണ നീക്കമുള്ളതായാണ് പൊലീസ് കാണുന്നത്. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് ഐപിസി 447, 427 വകുപ്പുകൾ പ്രകാരം അതിക്രമിച്ചു കടന്നു കയറൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മൂന്നു ബോഗികളിൽ ചിത്രരചന നടത്തി. പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് വാക്കുകൾ. ഇതിൽ ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടത്


ഗ്രാഫിറ്റി കലാകാരന്മാരുടെ അന്താരാഷ്ട്ര സംഘമായ "റെയിൽ ഹൂൺസ്" ആണ് സംഭവങ്ങൾക്ക് പിന്നിലാണോ എന്നും സംശയിക്കുന്നുണ്ട്.



എന്താണ് ഗ്രാഫിറ്റി ( Graffiti )?

ഗ്രാഫിറ്റി (ചുവരെഴുത്ത്)

എന്നത് ഒരു ഭിത്തിയിലോ മറ്റ് പ്രതലത്തിലോ എഴുതുകയോ വരയ്ക്കുകയോ വരയ്ക്കുകയോ ചെയ്യുന്ന കലയാണ്, സാധാരണയായി അനുമതിയില്ലാതെയും പൊതുജന ശ്രദ്ധ പിടിച്ച് പറ്റാനുമാണിത് ചെയ്യുന്നത്. ഗ്രാഫിറ്റി ലളിതമായ ലിഖിത പദങ്ങൾ മുതൽ വിപുലമായ ചുമർചിത്രങ്ങൾ വരെയുണ്ട്, പുരാതന ഈജിപ്ത്, പുരാതന ഗ്രീസ്, റോമൻ സാമ്രാജ്യം എന്നീവയുടെ ചരിത്രത്തിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്.


ആരാണീ 'റയിൽ ഹൂൺസ്' (Rail Hoons ) / ഹൂളിഗൻസ് (Hooligans - ഗുണ്ടകൾ) ? 


» പൊതുസ്ഥലങ്ങളിൽ അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ കുപ്രസിദ്ധമായ ഒരു ഗ്രൂപ്പാണ് 'റെയിൽ ഹൂൺസ്'.


» പൊതു സ്വത്തുക്കൾക്കും വാഹനങ്ങൾക്കും 'റെയിൽ ഹൂൺസ്' ഗ്രാഫിറ്റി കേടുവരുത്തുന്നത് വിദേശ രാജ്യങ്ങളിൽ സാധാരണമാണെന്ന് പറയപ്പെടുന്നു.


» ബസുകൾ, ട്രെയിനുകൾ, ബസ് ഷെൽട്ടറുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയിൽ അവർ ചുവരെഴുത്ത് വരയ്ക്കുന്നു. റെയിൽവേ വസ്‌തുക്കൾ നശിപ്പിക്കുന്നതിനണിവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.


» 2012ലെ ഒരു വാർത്താ റിപ്പോർട്ട് പ്രകാരം ഗ്രാഫിറ്റിക്ക് സംഘത്തിലെ രണ്ട് അംഗങ്ങൾ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ട്രെയിനിൻ്റെ പകുതിയിലേറെ

ചുവർച്ചിത്രങ്ങൾ വരച്ചു 86,000 ഡോളർ നാശനഷ്ടം വരുത്തി.


ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്:


2016ൽ തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികൾക്കു പുറത്തു സ്പ്രേ പെയിന്റ് ഉപയോഗിച്ചു ചിത്രം വരച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആർഎച്ച്എസ് എന്നു വായിക്കാവുന്ന തരത്തിലുള്ളതായിരുന്നു എഴുത്ത്. റെയിൽ ഹൂൺസ് എന്ന സംഘടനയുടെ കേരളത്തിലെ സാന്നിധ്യമായി ഇതു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും അന്വേഷണം മുന്നോട്ടു പോവുകയോ ആരെയെങ്കിലും കണ്ടെത്തുകയോ ചെയ്തിരുന്നില്ല. അന്നും റെയിൽവേ സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും ഫലമുണ്ടായില്ല. സമാന രീതിയിലാണ് കൊച്ചി മെട്രോ ട്രെയിനുകളിലെയും രചന എന്നതു ശ്രദ്ധേയമാണ്.


ധനബാദ്-ആലപ്പുഴ എക്സ്പ്രസ്

(Dhanbad-Alappuzha Express),

മഡ്ഗാവ്-മംഗളൂരു (Madgaon-Mangaluru ) തുടങ്ങിയ ട്രെയിനുകളിലും കുറെ വർഷങ്ങൾക്ക് മുമ്പേ ഇത്തരം ഗ്രാഫിറ്റി കണ്ടത്തിയിരുന്നു.







Previous Post Next Post