UIDAI യുടെ പ്രത്യേക ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് ആധാർകാർഡിൻ്റെ കോപ്പി നൽകരുത്!! പകരം മാസ്ക്ഡ് ആധാർ കോപ്പി നൽകിയാൽ മതി: കേന്ദ്രം.

ആധാർകാർഡിൻ്റെ കോപ്പികൾ വ്യാപകമായി ദുരുപയോഗം ചെയ്യപെടുന്നത് തടയാൻ കേന്ദ്രം വാർത്ത കുറിപ്പ് ഇറക്കി.


ആധാർകാർഡിൻ്റെ ഫോട്ടോകോപ്പി, ആധാർകാർഡിൻ്റെ നമ്പർ എന്നീവ

 പല സ്ഥാപനങ്ങളും ആവശ്യപെടാറുണ്ട്. എന്നാൽ ഇങ്ങനെ കോപ്പിയോ, നമ്പറോ എല്ലാവർക്കും ആവശ്യപെടാൻ അധികാരമില്ലെന്നും, കേന്ദ്രം ഉത്തരവ് ഇറക്കിയെന്നും. പിന്നീട് പിൻവലിച്ചു എന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും വിവാദങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്.


കോപ്പി പലരും പലയിടത്തും നൽകിയ ശേഷം ഇത്തരം ഉത്തരവ് ഇറക്കിയതിനെതിരെയുള്ള ഒരു ട്രോൾ:




എന്നിരുന്നാലും ആധാർകാർഡിൻ്റെ കോപ്പിയും നമ്പറും നൽകുന്നത് , കേന്ദ്രസർക്കാറിൻ്റെ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും, അത്തരം സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടോ എന്ന കാര്യം പൊതുജനങ്ങൾക്ക് ആരായാമെന്നും ആധാർ അധികാരികൾ വർഷങ്ങൾക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു.


UIDAI യിൽ നിന്ന് പ്രത്യേക ലൈസൻസ് ലഭിച്ചവർക്കു മാത്രമെ ആധാർകാർഡിൻ്റെ കോപ്പിയോ, നമ്പറോ ആവശ്യപെടാൻ അധികാരമുള്ളു. ഇത് ലംഘിച്ചാൽ, അത് ആധാർ നിയമം 2016 പ്രകാരം കുറ്റകരമാണ്.


ദുരുപയോഗം തടയാന്‍ ആധാര്‍കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി നല്‍കണമെന്നും പൂര്‍ണ്ണമായ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും ഐ.ടി. മന്ത്രാലയം വാര്‍ത്താക്കുറിപ്പുല്‍ അറിയിച്ചത്. 


മാസ്‌ക്ഡ് ആധാറാണ് നല്‍കേണ്ടത്. അത് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.


 എന്താണ് മാസ്ക്ഡ് (Masked) ആധാർ കാർഡ്?  എങ്ങനെ ഡൗൺലോഡ് ചെയ്യാം?


മറച്ചുവെച്ച (മാസ്ക്ഡ്) ആധാർ കാർഡിൽ 12 അക്ക ആധാർ നമ്പർ വെളിപ്പെടുത്തില്ല. പകരം, ഇത് അവസാന 4 അക്കങ്ങൾ മാത്രമേ കാണിക്കൂ. യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാറിന്റെ മാസ്ക് കോപ്പി ഡൗൺലോഡ് ചെയ്യാം.



1. https://myaadhaar.uidai.gov.in/ എന്നതിലേക്ക് പോകുക


2. നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക


3. 'നിങ്ങൾക്ക് മാസ്ക് ചെയ്ത ആധാർ വേണോ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


4. ഡൗൺലോഡ് തിരഞ്ഞെടുക്കുക, ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമുള്ള ആധാർ കാർഡിന്റെ പകർപ്പ് നേടുക.








Previous Post Next Post