ആധാറും പാൻകാർഡും കൈമാറി 'വഴിയാധാർ' ആവരുത്!! GST വകുപ്പിന്റെ മുന്നറിയിപ്പ്!!

സാധാരണ ജനങ്ങളുടെ സാമ്പത്തിക  സ്ഥിതി  ചൂഷണം ചെയ്തും,  സാധാരണക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും ബിനാമി രജിസ്ട്രേഷൻ എടുക്കുന്നവർക്ക് എതിരെ ജി.എസ്. ടി വകുപ്പ് നടപടി ശക്തമാക്കുന്നു. 


സാധാരണക്കാർക്ക് തുച്ഛമായ തുക വാഗ്ദാനം ചെയ്ത് അവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ചില വൻകിട കച്ചവടക്കാർ ബിനാമി രജിസ്ട്രേഷൻ എടുക്കുന്നത്. തുടർന്ന് ഇത്തരക്കാർ ഇന്പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് നടത്താൻ ആണ് പ്രധാനമായും ബിനാമി രജിസ്ട്രേഷൻ ഉപയോഗിക്കുന്നത്. 



തട്ടിപ്പിന് ശേഷം ഇവർ മുങ്ങുന്നതോടെ  ബിനാമി രജിസ്ട്രേഷനിൽ നടന്ന മുഴുവൻ വ്യാപാരത്തിൻ്റെയും ഉത്തരവാദിത്വം രജിസ്ട്രേഷൻ ഉടമയായ സാധാരണക്കാരുടെ തലയിൽ പതിക്കുകയും ചെയ്യും. അതോടെ ചെറിയ ലാഭത്തിനുവേണ്ടി തിരിച്ചറിയൽ രേഖകൾ കൈമാറുന്ന സാധാരണക്കാർ വലിയ കടക്കെണിയിലും,  നിയമ ക്കുരുക്കിലും അകപ്പെടുകയും ചെയ്യും.



നിങ്ങളുടെ ഐഡി ഉപയോഗിച്ച്  ആർക്കെങ്കിലും ബിനാമി രജിസ്റ്റർ നടത്തിയിട്ടുണ്ടോ ?


എന്നറിയാൻ

 https://www.gst.gov.in/  ഈ ലിങ്ക് വഴി പരിശോധിക്കാം

വെബ്സൈറ്റിൽ Search Tax payer ഓപ്ഷൻ ക്ലിക്ക് ചെയ്ത് PAN നമ്പർ നൽകി പരിശോധിക്കാം



പൊതു ജനങ്ങൾ ശരിയായ ടാക്‌സ് അടച്ചു ബിൽ വഴി സാധനങ്ങൾ വാങ്ങുന്നതു പ്രോൽസാഹിപ്പിക്കാൻ  'ലക്കി ബിൽ '  എന്ന ആപ്പ് ഉടനെ നിലവിൽ വരും. ആ ആപ്പ് വഴി പൊതു ജനങ്ങൾക്ക് ലഭിക്കുന്ന ബിൽ അപ്‌ലോഡ് ചെയ്യാൻ പറ്റും. നറുക്കെടുപ്പിലൂടെ സമ്മാനവും ലഭിക്കും.



Previous Post Next Post