വാട്സ്ആപ്പ് പേയ്‌മെന്റുകൾ ഉപയോക്താക്കൾക്ക് വീണ്ടും പ്രതിഫലം (ക്യാഷ് ബാക്ക്) നൽകുന്നു! നിങ്ങൾക്ക് 105 രൂപ റിഡീം (Redeem)ചെയ്യാം .
വാട്സ്ആപ്പ് പെയ്മെൻ്റ് പ്രോൽസാഹിപ്പിക്കാൻ, പരസ്യം എന്ന നിലയിലാണ് കമ്പനി ക്യാഷ് ബാക്ക് നൽകുന്നത്.
വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ വഴി സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മറ്റുള്ളവർക്കോ (മൂന്നു വ്യത്യസ്ത നമ്പർ) പണം അയയ്‌ക്കുന്ന ഉപയോക്താക്കൾക്ക് 35 രൂപ വീതം ക്യാഷ്ബാക്ക് നൽകുന്നു. അതായത് 3 × 35 =105.
നിങ്ങൾക്ക് ഈ ഓഫർ ലഭ്യമാണോ?
ഇപ്പോൾ ഈ ഓഫർ വാട്സ്ആപ്പ് തെരഞ്ഞടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് നൽകുന്നത്. നിങ്ങൾ പ്രമോഷന് യോഗ്യത നേടുകയാണെങ്കിൽ, യോഗ്യനായ ഒരു സ്വീകർത്താവിന് പണം അയയ്‌ക്കുമ്പോൾ നിങ്ങൾ ഒരു സമ്മാന ഐക്കൺ (Gift Icon) കാണും.
എങ്ങനെയാണ് വാട്സ്ആപ്പ് നിങ്ങളുടെ യോഗ്യത കണ്ടെത്തുന്നത്?
നിങ്ങൾക്ക് താഴെ പറയുന്ന യോഗ്യതയുണ്ടെങ്കിൽ, നിങ്ങൾ വാട്സ്ആപ്പ് പേയ്‌മെന്റ് ക്യാഷ്ബാക്കിന് യോഗ്യരാണ്:
• പണം അയയ്‌ക്കുമ്പോൾ നിങ്ങൾ ഒരു സമ്മാന ഐക്കൺ (Gift Icon) കാണുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾ യോഗ്യനാണെന്നാണ്.
• നിങ്ങൾ ഒരു മാസമെങ്കിലും കുറഞ്ഞത് 30 ദിവസമെങ്കിലും വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുണ്ട്.
• നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വാട്സ്ആപ്പ് പെയ്മെൻ്റ് ഭാഗത്ത് ചേർത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ യോഗ്യനാണ്.
• യോഗ്യത നേടുന്നതിന് നിങ്ങൾക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് (updated version) ഉണ്ടായിരിക്കണം.
നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാൻ:
https://play.google.com/store/apps/details?id=com.whatsapp
ആരാണ് ക്യാഷ്ബാക്കിന് അർഹതയില്ലാത്തത്?
• വാട്ട്‌സ്ആപ്പിൽ ഗിഫ്റ്റ് ഐക്കൺ (Gift Icon) ഇല്ലാതെ നടത്തിയ പേയ്‌മെന്റുകൾ
• QR കോഡ് വഴി നടത്തിയ പേയ്‌മെന്റുകൾ.
• ഇതുവരെ വാട്സ്ആപ്പ് പേയ്‌മെന്റുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലവർ.
• ക്യാഷ്ബാക്ക് പ്രമോഷന് വാട്ട്‌സ്ആപ്പ് ബിസിനസ്സ് (Whatsapp Business) യോഗ്യമല്ല.
ശ്രദ്ധിക്കുക!
• നിങ്ങൾ പണം അയക്കുന്ന കോൺടാക്റ്റ് ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഉപയോക്താവായിരിക്കണം.
• നിങ്ങൾ തിരഞ്ഞെടുത്ത കോൺടാക്റ്റ് വാട്സ്ആപ്പ്-ൽ പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവർക്ക് പണം അയയ്‌ക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് അവരെ ക്ഷണിക്കാവുന്നതാണ്.