ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ, ലൈസൻസ് മരവിപ്പിക്കും; വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്.

• ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേർ സഞ്ചരിക്കുക


• ഹെല്‍മെറ്റ് ധരിക്കാതിരിക്കുക


• അമിതവേഗത്തില്‍ വാഹനം ഓടിക്കുക


• ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക 


• വാഹന പരിശോധിക്കായി നിർത്താൻ, ആവശ്യപെട്ടാൽ, വാഹനം നിർത്താതെപോവുക


• ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക


• മദ്യപിച്ചുള്ള ഡ്രൈവിങ്

 

തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.


വരും ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.



Previous Post Next Post