ട്രെയിനിൽ ടിക്കറ്റ് ചാർട്ടുമായി വരുന്ന ടി.ടി.ഇ. (TTE -Travelling Ticket Examiner) മോഡേണാവാൻ പോകുന്നു. ഇനി ആധുനിക ടാബ് (Tablet) ഉപയോഗിച്ചാണ് ടി.ടി.ഇ. ടിക്കറ്റ് പരിശോധന നടത്തുക.
ഈ പദ്ധതി നടപ്പാക്കുന്നത് ജനശതാബ്ദിയടക്കം.
288 തീവണ്ടികളിൽ.
ഇതിനായി റെയിൽവേ വികസിപ്പിച്ച ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക.
ഒരു ടി.ടി.ഇ. തന്നെ തുടക്കം മുതൽ അവസാനം വരെ ടിക്കറ്റ് പരിശോധിക്കുന്ന എൻഡ് ടു എൻഡ് വണ്ടികളിലാണ് ഈ സംവിധാനം.
2018-ൽ രാജധാനി, ഗരീബ്‌രഥ്, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ളവയിൽ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. പിന്നീട് ചില സൂപ്പർഫാസ്റ്റിലും. 4ജി സിം ആണ് ടാബിൽ ഉപയോഗിക്കുന്നത്.
സാധാരണ ഓരോ ചാർട്ടിങ് സ്റ്റേഷനിൽനിന്നും ചാർട്ട് കൈയിൽ കിട്ടിയാൽ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം ടി.ടി.ഇ ക്ക് അറിയാൻ പറ്റുകയുള്ളു. പുതിയ സംവിധാനത്തിൽ സ്റ്റേഷൻ ചാർട്ടില്ലാതെ തന്നെ
ഹാൻഡ് ഹെൽഡ് ടെർമിനൽ വഴി ട്രെയിനിൽ സീറ്റ് ലഭ്യത എളുപ്പത്തിൽ നോക്കാം. ഒഴിവുള്ള സീറ്റുകൾ മറ്റുള്ളവർക്ക് എളുപ്പത്തിലും വേഗത്തിലും അനുവദിക്കാം.