വിശ്വസിച്ചാലും.... ഒറ്റചാർജിൽ ഏഴുമാസം ഓടുന്ന സോളാർ കാർ!!


ഒറ്റ ചാർജിൽ 7 മാസം സഞ്ചരിക്കാം; സോളാർ കാർ വിപണിയിലേക്ക് എന്ന വാർത്ത കേൾക്കുമ്പോൾ ഇന്ധന വിലകൊണ്ട്  പൊറുതി മുട്ടിയ വായനകാരൻ്റെ മനസിലുളള ചിത്രം ഇതാകും!!



സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ലൈറ്റ്ഇയർ. ലൈറ്റ്ഇയർ 0 (Lightyear 0) എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ ഈ വർഷം ഡിസംബറിനുള്ളിൽ വിപണിയിലെത്തും. 263,000 യുഎസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ വില. 


വിലകേട്ട് ഞെട്ടിയാലും, ഭാവിയിൽ ഈ സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ചു, ചെറുകാറുകളിലും മറ്റു, താങ്ങാനാവുന്ന വിലയിൽ കാറുകൾ ലഭ്യമാകാം എന്നു പ്രതീക്ഷിക്കാം.


വാഹനം ഇപ്പോൾ ബുക്ക് ചെയ്താൽ നവംബർ മുതൽ വിതരണം ആരംഭിക്കും,  


നാലുപേർക്ക് സഞ്ചരിക്കാവുന്ന ഈ കാറിന് ദിവസവും 70 കിലോമീറ്റർ സൗരോർജത്തിൽ മാത്രം സഞ്ചരിക്കാനാവും. ദിവസവും 35 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾക്ക് വാഹനം 7 മാസത്തിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതിയെന്നും ലൈറ്റ് ഇയർ പറയുന്നു.

കാറിൻ്റെ പ്രത്യേകതകൾ:

  • സോളാറിനൊപ്പം സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം. 


  • ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 624 കി.മീ ഓടാം!!


  • കാറിന് മുകളിലാണ് സോളാര്‍ പാനലിന്റെ സ്ഥാനം. അഞ്ച് സ്ക്വയർ മീറ്റർ സോളാർ പാനൽ വർഷത്തിൽ 11,000 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് ഉണ്ടാക്കാൻ സാധിക്കും. 


  •  60 കിലോവാട്ട് ബാറ്ററിയും 175 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന്. 


  •  10 സെക്കന്‍ഡുകൊണ്ട്  കാറിന് 100 കി.മീ വേഗത കൈവരിക്കാനാവും. 


  • മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. 


Previous Post Next Post