ഈ ആപ്പ് ഫോണിലുണ്ടങ്കിൽ ഏതു ഭാഷക്കാരോടും മലയാളത്തിൽ സംസാരിക്കാം!! അവർ പറയുന്നത് മലയാളത്തിൽ കേൾക്കാം!!!


ഇന്റർനെറ്റ് ഇന്ന് വലീയ  ലോകത്തെ ചെറുതാക്കിയിരിക്കുന്നു. ലോകത്തിലെ പല ഭാഷക്കാരായ ആളുകളുമായി നാം ബിസിനസ്, പഠനം, സൗഹൃദം തുടങ്ങിയ പല കാര്യങ്ങൾക്കായി, കംപ്യൂട്ടർ വഴിയും ഫോൺവഴിയും, അല്ലെങ്കിൽ നേരിട്ടോ, സോഷ്യൽ മീഡിയ വഴിയോ ബന്ധപെടേണ്ട ആവശ്യം വരുന്നുണ്ട്. എന്നാൽ നമുക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കോ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കാണണമെന്നില്ല.


നിങ്ങളുടെ സുഹൃത്ത് അറബിക്കിലോ, കന്നഡയിലോ ഒരു ടെക്സ്റ്റ് മെസേജ്, അല്ലെങ്കിൽ ഒരു ഡോക്യുമെൻ്റ് നിങ്ങൾക്ക് വാട്സ്ആപ്പ് വഴി അയച്ചാൽ, നിങ്ങൾ എന്തുചെയ്യും?


നിങ്ങൾ ചൈനയിലോ റഷ്യയിലോ ഫ്രാൻസിലോ യാത്രചെയ്യുമ്പോൾ അവരോട് മലയാളത്തിൽ സംസാരിക്കാൻ പറ്റുമോ?

ഇന്നത്തെ സാങ്കേതിക വിദ്യവെച്ചുകൊണ്ട് നിങ്ങൾ പറയുന്ന മലയാളം അവരുടെ ഭാഷയിൽ തന്നെ തർജ്ജമ (Translate) ചെയ്യാനും മറ്റു ഭാഷകൾ മലയാളത്തിലും തർജ്ജമ ചെയ്യാനും ഗൂഗിൾ ഒരുക്കിയ അടിപൊളി ആപ്പാണ്  ഗൂഗിൾ  ട്രാൻസലേറ്റ്  (Google Translate). ഈ ആപ്പ് 100 ലേറെ ഭാഷകൾ പരസ്പരം തർജ്ജമ ചെയ്യാൻ സഹായിക്കും!!.


ഈ ആപ്പിൻ്റെ പ്രത്യകതൾ:


ടെക്‌സ്‌റ്റ് വിവർത്തനം: ടൈപ്പുചെയ്യുന്നതിലൂടെ 108 ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യാൻ പറ്റും.


ഓഫ്‌ലൈൻ: 

ഇന്റർനെറ്റ് കണക്ഷനില്ലാതെ 59 ഭാഷകൾ വിവർത്തനം ചെയ്യാം.


തൽക്ഷണ ക്യാമറ വിവർത്തനം: 

നിങ്ങളുടെ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളിലെ വാചകം തൽക്ഷണം വിവർത്തനം ചെയ്യാം. മലയാളമടക്കം 94 ഭാഷകൾ. ഒരു ഇംഗ്ലീഷ് പത്രപേജ് ആപ്പിലെ ക്യാമറ ഉപയോഗിച്ച് മലയാളത്തിൽ വായിക്കാം, കൂടാതെ 90 ഭാഷകളിൽ വിവർത്തനവും ചെയ്യാം!!


സംഭാഷണങ്ങൾ

70 ഭാഷകളിലുള്ള സംഭാഷണങ്ങൾ വിവർത്തനം ചെയ്യും. അതായത് നിങ്ങൾ ഒരു ചൈനക്കാരനോട് നേരിട്ട് സംസാരിക്കുമ്പോൾ ഈ ആപ്പ് ഒരു ദ്വഭാഷിയെ പോലെ മലയാളം-ചൈനീസ്, നേരെ തിരിച്ചും വിവർത്തനം ചെയ്യും!!


കൈയക്ഷരം: ടൈപ്പുചെയ്യുന്നതിന് പകരം 96 ഭാഷകൾ അക്ഷരങ്ങൾ കൈകൊണ്ട് വരക്കാം.


വാക്യപുസ്തകം: 

ഭാവിയിലെ റഫറൻസിനായി (എല്ലാ ഭാഷകളും) വിവർത്തനം ചെയ്ത വാക്കുകളും ശൈലികളും സൂക്ഷിക്കാം.


വിവർത്തനം

മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളെ തത്സമയം (8 ഭാഷകൾ) തുടർച്ചയായി വിവർത്തനം ചെയ്യാനും സാധിക്കും.


ഗൂഗിൾ ട്രാൻസ്ലേറ്റ് ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുക : 

https://play.google.com/store/apps/details?id=com.google.android.apps.translate


ഐഒഎസ് ആപ്പ് ഡൗൺലോഡ് ചെയ്യുക : 

https://apps.apple.com/in/app/google-translate/id414706506




Previous Post Next Post