ലോണെടുക്കാൻ സിബിൽ സ്കോർ വേണം! എന്താണ് സിബിൽ സ്കോർ? അറിയാത്തവർക്കായി...

എന്താണ് സിബിൽ സ്കോ‍ർ      ( CIBIL SCORE)?

നമ്മുടെ വായ്പാചരിത്രം കൈവശമുള്ള ഒരു ഏജൻസി ആണ് സിബിൽ എന്നും പറയാം


ഒരു വ്യക്തിക്ക് ലോൺ അനുവദിക്കുന്നതിന് മുൻപായി ഏതൊരു സാമ്പത്തിക സ്ഥാപനവും, ആ വ്യക്തി അതുവരെ എടുത്ത ലോണുകളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടോ എന്നും സാമ്പത്തികമായ അച്ചടക്കം എങ്ങനെയെന്നും പരിശോധിക്കും.   ഡേറ്റയെ ക്രൊഡീകരിച്ചു അതിനെ ഒരു നമ്പറിലേക്ക് ഒതുക്കും. അതാണ് സിബിൽ സ്കോർ


300 മുതൽ 900 വരെയാണ് സിബിൽ സ്കോറിന്റെ റേഞ്ച്. 900 നോട് അടുക്കുന്തോറും നിങ്ങളുടെ സ്കോർ മെച്ചപ്പെടുന്നു. 700-900 റേഞ്ചിനെ മികച്ച സിബിൽ സ്കോർ എന്ന് പറയാം.


സിബിൽ‌ സ്‌കോർ‌ കുറവാണെങ്കിൽ‌, ആപ്ലിക്കേഷനെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ നിരസിക്കുകയും ചെയ്‌തേക്കാം. എന്നാൽ സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, അപേക്ഷ കൂടുതലായി പരിഗണിക്കപ്പെടുകയും അപേക്ഷകൻ കടം നൽകാൻ യോഗ്യനാണോ എന്ന് നിർണ്ണയിക്കാൻ മറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ വായ്പ എടുക്കുന്ന ആളിനെക്കുറിച്ചുള്ള ആദ്യ മതിപ്പായി സിബിൽ സ്കോർ പ്രവർത്തിക്കുന്നു.


ആരാണ്  സിബിൽ ?

അമേരിക്കൻ മൾട്ടിനാഷണൽ ഗ്രൂപ്പായ ട്രാൻസ് യൂണിയന്റെ ഭാഗമാണ് ട്രാൻസ് യൂണിയൻ സിബിൽ (TransUnion CIBIL). ഈ കമ്പനിയാണ് സിബിൽ സ്കോർ തരുന്നത്. 


ഇന്ത്യയിൽ പ്രവർത്തിക്കുന്ന നാല് ക്രെഡിറ്റ് ബ്യൂറോകളിലൊന്നാണ് ട്രാൻസ് യൂണിയൻ സിബിൽ. 2000ലാണ് ഇത് തുടങ്ങിയത്.


ഇന്ത്യക്കാരായ 600 ദശലക്ഷം വ്യക്തികളുടെയും 32 ദശലക്ഷം ബിസിനസ്സുകളുടെയും ക്രെഡിറ്റ് ഫയലുകൾ ഇവരുടെ കൈവശമുണ്ട്.


ഈ കമ്പനിക്ക് രാജ്യത്തെ എല്ലാ ബാങ്കുകളുമായും ബന്ധമുണ്ട് എല്ലാ ബാങ്കുകളും സിബിലിന് ഡേറ്റ നൽകുന്നുണ്ട്.


ഞാൻ ജാമ്യക്കാരനായ വായ്പകൾ എന്റെ റിപ്പോർട്ടിൽ കാണിക്കുന്നത് എന്തിനാണ്?

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവർ നൽകുന്ന വായ്പ തുകയ്ക്കുള്ള സുരക്ഷാ മാർഗ്ഗമായി ചില വായ്പകൾക്ക് ഒരു ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിൽ വായ്പയുടെ ജാമ്യക്കാരനും തുല്യ ഉത്തരവാദിത്തമാണ്. പ്രധാന അപേക്ഷകൻ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.

    

സിബിൽ സ്കോർ  എങ്ങനെ മെച്ചപെടുത്താം?

തെറ്റായ തീരുമാനങ്ങളിലൂടെയും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെയും സിബിൽ സ്കോർ നഷ്ടപ്പെടുത്തുന്നവരാണ് ഏറെയും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച സ്കോർ നേടാൻ എളുപ്പമാണ്.


  1. മികച്ച സിബിൽ സ്കോറുകൾ നിലനിർത്തുന്നതിൽ കൃത്യമായ തിരിച്ചടവിന് വലിയ പ്രാധാന്യമാണുള്ളത്. ലോൺ അടവ് തെറ്റുന്നത് സിബിലിനെ ബാധിക്കും.


  1. മിക്കവരുടെയും സിബിൽ സ്കോറിനെ കുറയ്ക്കുന്നത് ക്രെഡിറ്റ് കാർ‌ഡ് ഉപയോഗമാണ്.


  1. കൃത്യമായി ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നതും ഗുണം ചെയ്യും.


  1. കുറഞ്ഞ സമയം കൊണ്ട് സിബിൽ മെച്ചപ്പെടുത്തണമെങ്കിൽ എല്ലാ കുടിശികകളും എത്രയും വേഗം അടച്ചു തീർക്കുക. ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സമയത്തു തന്നെ നടത്തുക. 


  1. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കാതിരിക്കുക. ലോൺ എൻക്വയറികൾ പോലും ആവശ്യത്തിന് മാത്രം നടത്തുക. 


  1. ഇനി ഇതിനിടയിൽ ലോൺ എടുക്കേണ്ട അത്യാവശ്യഘട്ടം വന്നാൽ വിശ്വസ്തനായ മറ്റൊരാളുടെ പേരിൽ എടുക്കാൻ ശ്രമിക്കുക.


  1. ക്രെഡിറ്റ് കാർഡിലൂടെ എടുക്കാവുന്ന തുക ഏറ്റവും മിനിമത്തിൽ നിർത്തുക എന്നത് സ്കോർ മെച്ചപ്പെടുത്താനുള്ള മറ്റൊരു പ്രധാന പോയന്റാണ്. ജോയിന്റ് അക്കൗണ്ടിൽ നിൽക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ആ അക്കൗണ്ടിലെ ഇടപാടുകളും, നിങ്ങളുടെ വ്യക്തിപരമായ സിബിൽ സ്കോറിനെ ബാധിക്കും.


  1. ചിലപ്പോഴൊക്കെ സിബിലിന്റെ ഭാഗത്തു നിന്നും കൃത്യമായ അപ്ഡേറ്റ് ഉണ്ടാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളിൽ സിബിൽ സ്കോർ കൃത്യമായി ചെക്ക് ചെയ്തു കൊണ്ടിരിന്നാൽ ആ പ്രശ്‌നവും പരിഹരിക്കാം. 


  1. ഒരു വ്യക്തിയുടെ വായ്പ വിവരത്തിന്റെ ഒരു ഡാറ്റ പോലും കളയാനോ, മാറ്റം വരുത്താനോ സിബിലിന് സാധിക്കുകയില്ല.



സിബിലിനു നേരെ ഉയരുന്ന വിമർശനങ്ങൾ:

  1. ഒരു ഉപഭോക്താവിൽ നിന്നും അയാളുടെ തീർത്തും വ്യക്തിഗതമായ വിവരങ്ങൾ നേരിട്ടിടപെടാതെ തന്നെ സിബിലിന് ബാങ്കുകളിൽ‌ നിന്നും മറ്റും ലഭിക്കുന്നുണ്ടല്ലോ. അതുപയോഗിച്ചു വായ്പക്കായും മറ്റുമുള്ള അപേക്ഷകൾ സ്വാധീനിക്കപ്പെടുന്നുമുണ്ട്. എന്നാൽ സിബിൽ റേറ്റിംഗ് ഉയർന്നതിനോ താഴേക്ക് പോയതിൻറെയോ ഒന്നും കാരണങ്ങൾ അവർ ഒരു വ്യക്തിയെയും അറിയിക്കുന്നില്ല എന്നത് സിബിലിനെതിരെ നിൽക്കുന്ന ഒരു പരാതിയാണ്.


  1. മുൻപ് സൂചിപ്പിച്ച പോലെ 600 ദശലക്ഷം ഇന്ത്യൻ പൗരന്മാരുടെ സെൻസിറ്റീവ് ഡാറ്റകളും 32 ദശലക്ഷം ബിസിനസ് ഡാറ്റകളും ഇന്ന് യുഎസ് കമ്പനിയുടെ നിയന്ത്രണത്തിലാണ് എന്നുള്ളത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. പാൻ കാർഡ്, ആധാർ, ഫോൺ നമ്പർ പോലുള്ള വ്യക്തിപരമായ ധാരാളം വിവരങ്ങളും സിബിലിന് അക്കൂടെ കൈമാറപ്പെടുന്നുണ്ട്.


  1. 'ഡാറ്റാ ലോണ്ടറിംഗ് ' എന്ന വിഭാഗത്തിലാണ് ഇത്തരം ഇടപാടുകളെ പെടുത്തിയിട്ടുള്ളത്. സാങ്കേതികമായി പറഞ്ഞാൽ മോഷ്ടിച്ച ഡേറ്റയെ വിൽക്കാനോ മറ്റുള്ളവർക്ക് ഉപയോഗിക്കാനോ ആയി നിയമാനുസൃതമാക്കുന്ന രീതിയെ ആണ് ഡാറ്റാ ലോണ്ടറിംഗ് എന്ന് പറയുന്നത്. നിലവിൽ ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ പി‌ഡി‌പി‌എ അഥവാ 'പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് ' നേരിട്ട് ഇടപെടുന്നില്ല. ഇന്ത്യയുടെ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആകട് വ്യക്തിവിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും വ്യക്തിവിവരങ്ങളിലേക്ക് സര്‍ക്കാര്‍ പൂര്‍ണമായും ഇടപെടുകയുമാണ് ചെയ്യുന്നതെന്നുമുള്ള പശ്ചാത്തലത്തിൽ ഇത് വെറുമൊരു വിമർശനമായി തള്ളിക്കളയേണ്ടതാണോ എന്നത് രംഗത്തെ വിദഗ്ധർക്ക് മുന്നിൽ ഇന്നും ഒരു ചോദ്യമാണ്.


നിങ്ങളുടെ സിബിൽ സ്കോർ അറിയാൻ, ഇവിടെ ടാപ്പ് ചെയ്യുക.

https://www.cibil.com/freecibilscore?utm_source=OMD&utm_medium=Optimise&utm_campaign=CIBIL_Score_Free_June22_2124296


 https://www.bajajfinserv.in/check-free-cibil-score



Previous Post Next Post