ജനപ്രിയ ആപ്പ് ടിക് ടോക്ക് (TikTok) ഇന്ത്യയിൽ തിരിച്ചു വരുന്നു?!

ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ

ബൈറ്റ്ഡാൻസ് (ByteDance)

 ഇന്ത്യൻ കമ്പനിയുമായി ചേര്‍ന്ന് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ കമ്പനിയുമായി കരാറിൽ ഏർപെടുന്നതോടെ  രാജ്യ സുരക്ഷാ സംബന്ധിച്ച സംശയങ്ങൾ  മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

 ഇന്ത്യാ ചൈന അതിർത്തി തർക്കത്തെ തുടർന്ന്

ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ്  58 ആപ്പുകൾ നിരോധിച്ചപ്പോൾ ടിക് ടോക്കും  അതിൽ ഉൾപെട്ടിരുന്നു.


ഇന്ത്യയിലേക്ക്  തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്.


 മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി  ചര്‍ച്ചകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. അടുത്തിടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ടെസ് പ്ലാറ്റ്‌ഫോമുകളും ഗ്രൂപ്പ് ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം.


 ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാൻ ശ്രമിക്കുകയാണോ, അതോ യോട്ട ഇൻഫ്രാസ്ട്രക്ചര്‍ സൊല്യൂഷൻസിന്റെ  ഡാറ്റാ സെന്ററുകളിൽ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. 

 

ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ,  കമ്പനി രാജ്യത്ത് 2,000

ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. 



Previous Post Next Post