പല കാരണങ്ങളാൽ എഞ്ചിൻ അമിതമായി ചൂടാകാം, ചിലപ്പോൾ, തെറ്റായ സ്പെയർ പാർട്സ് അല്ലെങ്കിൽ നിങ്ങളുടെ ചില മോശം ശീലങ്ങൾ മൂലമാകാം.
കാർ ഓവർഹീറ്റാകുന്നത് ഡ്രൈവർ അറിയുന്നത് കാറിൻ്റെ ക്ലസ്റ്ററിൽ കാണുന്ന ചിഹ്നങ്ങൾ വഴിയോ, കാറിൻ്റെ വേഗത കുറയുന്നത് വഴിയോ അല്ലെങ്കിൽ ബോണറ്റിനകത്ത് നിന്ന് വരുന്ന പുക വഴിയോ ആകാം.
നിങ്ങളുടെ കാർ എഞ്ചിൻ അമിതമായി ചൂടാകുമ്പോൾ പാലിക്കേണ്ട ചില ടിപ്പുകൾ .
നിങ്ങളുടെ എസി ഓഫ് ചെയ്യുക:
നിങ്ങളുടെ എഞ്ചിൻ അമിതമായി ചൂടാകാൻ പോവുകയാണെന്ന് നിങ്ങൾക്ക് തോന്നിയാൽ, എഞ്ചിനിലെ ലോഡ് കുറയ്ക്കാൻ ഉടൻ എസി ഓഫ് ചെയ്യുക. എഞ്ചിനിൽ നിന്ന് ചൂട് വലിച്ചെടുക്കാൻ ഇത് സഹായിക്കും, തണുപ്പ് നിലനിർത്തും.
എഞ്ചിൻ ഓഫ് ചെയ്യുക:
നിങ്ങളുടെ കാർ അമിതമായി ചൂടാകാൻ തുടങ്ങിയാൽ,
ഉടൻ തന്നെ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുക,
കാർ നിർത്തുക. ഹുഡ് (ബോണറ്റ്) തുറന്ന് ചൂട് കുറക്കുക.
നിങ്ങളുടെ കാറിന്റെ കൂളന്റ്
(coolant) ലെവൽ പതിവായി പരിശോധിക്കുക:
കൂളൻ്റ് മിനിമം മാർക്ക് ചെയ്ത
ലെവലിലും താഴ്ന്നാൽ
എഞ്ചിൾ ചൂടാകും. കൂളൻ്റ് ടോപപ്പ് ചെയതാൽ എഞ്ചിനെ സംരക്ഷിക്കാനും അമിതമായി ചൂടാക്കുന്നത് തടയാനും സഹായിക്കും.
റേഡിയേറ്റർ ക്യാപ് നീക്കം ചെയ്യുമ്പോൾ സൂക്ഷിക്കുക:
എഞ്ചിൻ ചൂടായിരിക്കുമ്പോൾ റേഡിയേറ്റർ ക്യാപ് നീക്കം ചെയ്യരുത്. ഇത് നിങ്ങളുടെ ശരീരത്തിലുടനീളം ഗുരുതരമായ പൊള്ളലിന് കാരണമാകും.
താപനില കുറയ്ക്കാൻ അത്യാവശ്യ ഘട്ടത്തിൽ റേഡിയേറ്ററിൽ കുറച്ച് വെള്ളം ഒഴിക്കുക.
തെർമോസ്റ്റാറ്റ് (Thermostat)
പരിശോധിക്കുക.
എഞ്ചിൻ വഴിയുള്ള ശീതീകരണ പ്രവാഹം നിയന്ത്രിക്കുന്നതിന് തെർമോസ്റ്റാറ്റാണ്. നിങ്ങളുടെ തെർമോസ്റ്റാറ്റിൽ എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ, നിങ്ങളുടെ കാറിന്റെ കൂളിംഗ് സിസ്റ്റം ശരിയായി പ്രവർത്തിക്കില്ല. ഇത് ഒരു മെക്കാനിക്കിൻ്റെ സഹായത്തോടെ ചെയ്യുക.
കാറിൻ്റെ ഡ്രൈവ് ബെൽറ്റ് തേയ്മാനം / പൊട്ടൽ എന്നിവ പരിശോധിക്കുക
ഡ്രൈവ് ബെൽറ്റ് തകരാറിലായാൽ, വാട്ടർ പമ്പ് ഇ
പ്രവർത്തിക്കില്ല. അതിനാൽ കൂളന്റ് സർക്കുലേഷൻ നിൽകും. എഞ്ചിൻ അമിതമായി ചൂടാകുകയാണെങ്കിൽ, നിങ്ങൾ ഡ്രൈവ് ബെൽറ്റ് പരിശോധിക്കേണ്ടതുണ്ട്.