ബിബിസിയുടെ ഒരു ഷോയിൽ ഇത് പറഞ്ഞത് ആരെന്ന് അറിയേണ്ട?
കയ്യിൽ കൊണ്ടുനടക്കാവുന്ന (mobile) ഫോൺ എന്ന ആശയം നടപ്പിലാക്കിയ അമേരിക്കൻ എഞ്ചിനീയർ സാക്ഷാൽ മാർട്ടിൻ കൂപ്പർ (Martin Cooper)!!!
ഇപ്പോൾ 93 വയസുണ്ട് അദ്ദേഹത്തിന്.
തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ താൻ മൊബൈൽഫോൺ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളിൽ മൊബൈൽ ഫോണിൽ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി പറഞ്ഞത്.
' നിങ്ങൾ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂർ ഫോണിൽ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാൻ പറയും'
ഫോണുകളിൽ അധികസമയം ചെലവിടുന്നവർ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
1973 ലാണ് കൂപ്പർ മോട്ടോറോള ഡൈന ടിഎസി 8000എക്സ്
(DynaTAC 8000x) എന്ന ആദ്യത്തെ വയർലെസ് സെല്ലുലാർ ഫോൺ അവതരിപ്പിച്ചത്.
നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയിൽ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റിൽ കൊള്ളുന്നതുമായിരുന്ന ഒരു ഫോൺ ആയിരുന്നു തന്റെ ഭാവനയിൽ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി നിർമിച്ച ഫോണിൽ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാൻ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോറോളയിൽ പ്രവർത്തിക്കുന്ന കാലത്ത് കയ്യിൽ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉൾപ്പടെയുള്ള വിവിധ ഉപകരണങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.
1950 ൽ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (Illinois Institute of Technology) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ അദ്ദേഹം കൊറിയൻ യുദ്ധകാലത്ത് യുഎസ് നാവിക സേനയിൽ ചേർന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോർപ്പറേഷനിലും പിന്നീട് 1954 മിതൽ മോട്ടോറോളയിലും പ്രവർത്തിച്ചു.
വിഡിയോ കാണാം:
https://twitter.com/BBCBreakfast/status/1541675752151711744?s=20&t=Jca_X9BOKhUEIayhSWGLmA