ഫെയ്സ്ബുക്ക് വഴി നടക്കുന്ന ഈ തട്ടിപ്പ് എങ്ങനെ തടയാം?

വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാനുള്ള ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാപകമായിരിക്കുന്നു.

ഇതിൽ പ്രമുഖരെന്നും സാധാരണക്കാരെന്നും വ്യത്യാസമില്ല.


തട്ടിപ്പ് രീതിയിങ്ങനെ:


ഘട്ടം 1: 

വ്യക്തിയുടെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ രീതിയിൽ പുതിയ അക്കൗണ്ട് നിർമ്മിക്കുന്നു.


ഘട്ടം 2:

ശേഷം യഥാര്‍ത്ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളെ ഫ്രണ്ട് ലിസ്റ്റിൽ ചേർക്കുന്നു.  അതിനു ശേഷം, സുഹൃത്തുകളോട് ഏതെങ്കിലും ബുദ്ധിമുട്ട് പറഞ്ഞു മെസേജ് അയച്ച്, കടം ചോദിക്കുകയാണ് ചെയ്യുന്നത്.


മുമ്പ് എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയിരുന്നു. 


കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നു.


തട്ടിപ്പു എങ്ങനെ തടയാം:

* ഫെയ്‌സ്ബുക്ക് വഴി സുഹൃത്തുക്കളായ ആരെങ്കിലും കടം ചോദിച്ചാല്‍, സുഹൃത്തിൻ്റെ ഫോണിൽ വിളിച്ച്

കാര്യവിവരങ്ങള്‍ തിരക്കിയതിന് ശേഷം മാത്രം പണം കൈമാറുക. 


* അല്ലെങ്കിൽ സുഹൃത്തിൻ്റെ പഴയ ഫെയ്സ്ബുക്ക് ഐഡിയിൽ / മെസഞ്ചർ വഴിയോ ബന്ധപെട്ട് സത്യം മനസ്സിലാക്കുക. 


* അതുമല്ലെങ്കിൽ വ്യാജൻ എന്ന് കരുതുന്നയാളോട് നിങ്ങളുടെ ഫോണിൽ നേരിട്ട് വിളിക്കാൻ പറയുക. (വിഡിയോ കോളായാൽ നല്ലത്). ഫോണിൽ വ്യാജൻ്റ സംഭാഷണം കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുമല്ലൊ, (...വ്യാജൻ വീഡിയോ കോളിൽ വരാനും സാധ്യതയില്ല!!)


Previous Post Next Post