ഫെയ്സ്ബുക്കിൽ 'അമ്മാവന്മാർ' മാത്രം!? ഇത് ശരിയാണോ?



ഫെയ്‌സ്ബുക്ക് 'അമ്മാവന്മാരു'ടെതാണെന്ന് കേൾക്കാൻ തുടങ്ങിട്ട് കാലം കുറച്ചായി, എന്നാൽ ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 


യു.എസിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളിൽ നടന്ന സര്‍വേ പറയുന്നത് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ 13-17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തില്‍ വൻ ഇടിവ് വന്നു എന്നാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ (PEW RESEARCH CENTER)

പുറത്തുവിട്ട പുതിയ കണക്കുകള്‍.


2014-15 കാലഘട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 32 ശതമാനമായി കുറഞ്ഞിരിക്കുന്നു.


അതേസമയം, ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ് എന്നിവയെ വെച്ച് നോക്കിയാല്‍ ഏറ്റവും അധികം കൗമാരക്കാരുടെ സാന്നിധ്യമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആണ് ഇപ്പോള്‍ ടിക് ടോക്ക്.



യൂട്യൂബ്:

യൂട്യൂബിലും കൗമാരക്കാരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. കൗമാരക്കാരായ ഉപഭോക്താക്കളുടെ എണ്ണത്തില്‍ യൂട്യൂബ് ആണ് മുന്നില്‍. 95 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 


ടിക് ടോക്ക്:

67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയില്‍ രണ്ടാമതാണ്. തൊട്ടുപിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും വരുന്നത്. 


കൗമാരക്കാരില്‍ പത്തില്‍ ആറ് പേരും ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.


ഫെയ്‌സ്ബുക്ക്:

ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ശേഷമാണ് 32 ശതമാനം കൗമാരക്കാരുടെ സാന്നിധ്യവുമുള്ള ഫെയ്‌സ്ബുക്ക് വരുന്നത്. 


പിന്നിലായ ആപ്പുകൾ:

ട്വിറ്റര്‍,  വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളാണ് പട്ടികയില്‍ ഫെയ്‌സ്ബുക്കിന് പിന്നിലുള്ളത്. 


ടിക് ടോക്കിന് ലഭിക്കുന്ന ഈ സ്വീകാര്യതയെ തുടര്‍ന്നാണ് മെറ്റ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെല്ലാം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിനെ മുഴുവനായി ഒരു ടിക് ടോക്ക് മോഡലിൽ മാറ്റാനുള്ള ശ്രമവും നടത്തി വരികയാണ്.


ടിക്ക്ടോക്കിനു പഠിക്കുകയാണോ ഇൻസ്റ്റാഗ്രാം? പ്രതിഷേധം, പരിഹാരം!!

https://tech.openmalayalam.com/2022/08/blog-post.html?m=1



Previous Post Next Post